1 GBP = 89.80 INR                       

BREAKING NEWS

ഫാത്തിമയുടെ കരച്ചില്‍ വീണത് ജലാലിന്റെ നെഞ്ചില്‍; വാട്സാപ്പില്‍ ഉപ്പയെ കാണണമെന്ന് പറയുന്ന കുരുന്നിന്റെ വോയിസ് മെസേജിന് ജലാല്‍ കരളലിയിക്കുന്ന ദൃശ്യാവിഷ്‌കാരം കൂടി നല്‍കിയതോടെ ഫാത്തിമ ഫിദയുടെ ആഗ്രഹം സാധ്യമാക്കാന്‍ ആയിരങ്ങള്‍; പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാട് നിറഞ്ഞ മുഖം കാട്ടുന്ന ദൃശ്യങ്ങള്‍ കല്ലു പോലുള്ള കരളുമുരുക്കും

Britishmalayali
kz´wteJI³

ദുബായ്/മൂവാറ്റുപുഴ: 'എല്ലാരും പറഞ്ഞല്ലോ ദുബായ്ക്ക് പോവാന്‍ അധികം പൈസയാവൂലാന്ന്...പ്ലീസ് ഉപ്പ കുറച്ച് ദിവസത്തേക്ക് മതി...ഞങ്ങളേം കൂടെ കൊണ്ടു പോവോ'....കുരുന്നിന്റെ കരളലിയിക്കുന്ന വാട്സാപ്പ് വോയിസ് സന്ദേശത്തിന് പ്രവാസിയായ പേഴയ്ക്കാപ്പള്ളി കാനാപറമ്പില്‍ കെ. ജലാല്‍ കരളലിയിക്കുന്ന ദൃശ്യാവിഷ്‌കാരം കൂടി നിര്‍മ്മിച്ചതോടെ സംഗതി ശര വേഗത്തിലാണ് സമൂഹ മാധ്യമത്തില്‍ വൈറലായത്. ജലാലിനെ തേടിയെത്തിയ നൂറുകണക്കിന് ഫോണ്‍ വിളികള്‍ വഴിയൊരുക്കിയത് ഫാത്തിമയ്ക്കും ഉമ്മയ്ക്കും ദുബായിലുള്ള ഉപ്പയ്ക്കൊപ്പം താമസിക്കുന്നതിനുള്ള അവസരമാണ്.

ദുബായുടെ സൗന്ദര്യം ആവോളം പേറുന്ന റാസല്‍ഖൈമ ബീച്ചും ബുര്‍ജ് ഖലീഫയുമൊക്കെ ഇനി ഫാത്തിമയ്ക്കും കാണാം. അതിനായി സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ഒട്ടനവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അവധിക്കു നാട്ടിലെത്തിയ ജലാല്‍ മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തിനു സമീപം പത്തായകല്ലില്‍ മുളഞ്ഞിപ്പുലാന്‍ മുഹമ്മദിന്റെ മകളായ ഫാത്തിമ സിദയെ കണ്ടപ്പോള്‍ തന്റെ മകളെ പോലെ തന്നെ ആശ്ലേഷിച്ചിരിക്കാം.

കഴിഞ്ഞ 20 വര്‍ഷമായി മുഹമ്മദ് ദുബായില്‍ ജോലി ചെയ്യുകയാണ്. സാമ്പത്തിക പരാധീനത മൂലം കുടുംബത്തെ അങ്ങോട്ട് കൊണ്ടു പോകാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ഫാത്തിമയോടും കുടുംബത്തോടും ദുബായിലേക്കു പോകാന്‍ ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞിട്ടാണ് ജലാലും കുടുംബവും മടങ്ങിയത്. വാട്സാപ്പിലൂടെയാണ് ഒരു കുട്ടി പിതാവിനോടു ദുബായില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു കെഞ്ചുന്ന വോയ്‌സ് മെസേജ് ജലാലിനും ലഭിക്കുന്നത്. മരുഭൂമിയിലെ പ്രവാസികളുടെ ജീവിതം ഫാത്തിമയുടെ ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടിക് ടോക് വിഡിയോയായി ചിത്രീകരിക്കുകയായിരുന്നു.

ആദ്യകാലത്ത് ദുബായില്‍ രണ്ടു മാസം ആടിനെ മെയ്ക്കുന്ന ജോലി ചെയ്ത അനുഭവം ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ക്യാമറ, എഡിറ്റിങ്, അഭിനയം എല്ലാം സ്വന്തമായി ചെയ്ത വിഡിയോ സെല്‍ഫി ദൃശ്യങ്ങളായാണ് ജലാല്‍ ഇത് ചിത്രീകരിച്ചിരിക്കുന്നത്. 

സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് നിമിങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ഇത് കണ്ടത്. കഴിഞ്ഞ ഏറെ നാളുകളായി മക്കയില്‍ ഖുബൂസ് വ്യാപാരിയാണ് ജലാല്‍. ജോലി കഴിഞ്ഞുള്ള ഒഴിവ് വേളകളില്‍ ആടു മെയ്ക്കുന്ന സ്ഥലം കണ്ടെത്തി വീഡിയോയ്ക്ക് വേണ്ടിയുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category