1 GBP = 92.30 INR                       

BREAKING NEWS

രഹനയുടെ ജീവിതം ഉലച്ച ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവ്; ദുബായില്‍ വച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് കഴിയുന്ന കോഴിക്കോട് സ്വദേശിനി രഹ്ന ജാസ്മിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കേണ്ടത് രണ്ടു കോടി; മൂന്നര വര്‍ഷം മുന്‍പ് മറീനാ മാളിനു സമീപത്ത് വച്ചുണ്ടായ കാറപകടത്തില്‍ നിന്നും ഇപ്പോഴും മുക്തയാകാതെ യുവതി

Britishmalayali
kz´wteJI³

ദുബായ്: മൂന്നര വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുടുംബവുമായി കാറില്‍ യാത്ര ചെയ്യവേ ദുബായ് മറീന മാളിന് സമീപത്ത് വച്ച് കാര്‍ അപകടത്തില്‍പെട്ടു ! ഭര്‍ത്താവിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ മകളും കൊല്ലപ്പെട്ട അപകടത്തില്‍ നിന്നും മലയാളിയായ രഹ്ന ജാസ്മിന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച് കിട്ടിയത്. എന്നാല്‍ തലയ്ക്കും മുഖത്തും കണ്ണിനും സാരമായി പരുക്കുപറ്റിയ രഹ്നയ്ക്ക് ഇപ്പോഴും ദുരിതം വിട്ടുമാറീട്ടില്ല. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശിനി രഹ്നയ്ക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ദുബായ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇതോടെ 2015ല്‍ അപകടമുണ്ടായതിന് ശേഷം രഹ്ന നാളുകളായി നടത്തുന്ന പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്. അപകടത്തില്‍ തലക്കും മുഖത്തും കണ്ണിനും ഗുരുതരമായ പരുക്കേറ്റ രഹനയെ അബോധാവസ്ഥയിലാണ് ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 2015 ഓഗസ്റ്റില്‍ ദുബായിലെ ഒരു ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രാത്രി 8.30 ന് അപകടം ഉണ്ടായത്.

ഭര്‍ത്താവിന്റെ സുഹൃത്തായ മലയാളി യുവാവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. രഹനയും ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയും കാറിന്റെ പിന്‍ സീറ്റിലായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തും കുഞ്ഞും തല്‍ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രഹന ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ 24 ദിവസം ചികിത്സയിലായിരുന്നു.

ഏറെ ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രഹ്നയ്ക്ക് ബോധം തന്നെ തിരികെ ലഭിച്ചത്. ഇതിനു പിന്നാലെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാവുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ അവശയായരഹ്ന ഇപ്പോള്‍ നാട്ടിലാണ്. ചികിത്സപൂര്‍ത്തിയായ ശേഷം നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാനായി ദുബായ് അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഷംസുദിന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു വക്കാലത്ത് നല്‍കുകയായിരുന്നു. അഡ്വ. ഷംസുദീന്‍ അഞ്ചു മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബായ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പ്രാഥമിക കോടതി ഏഴു ലക്ഷം ദിര്‍ഹവും (ഉഋഉ 700000), 9% പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ എതിര്‍ കക്ഷിയായ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

 7,00,000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമല്ലെന്നു തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാക്കി തുകയ്ക്കു വേണ്ടി വീണ്ടും അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. ടി. അപ്പീല്‍ കേസിലാണു കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക ഒരു മില്യണ്‍ ദിര്‍ഹം ആയി ഉയര്‍ത്തിക്കൊണ്ട് അപ്പീല്‍ കോടതിവിധി പ്രസ്താവിച്ചത്. ഒപ്പം ഈ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ 9% വരുന്ന തുക പലിശയും നല്‍കാന്‍ കോടതി ഉത്തരവായി.(മൊത്തം നഷ്ടപരിഹാരം 2 കോടി 11 ലക്ഷം രൂപയിലധികം വരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category