1 GBP = 92.50 INR                       

BREAKING NEWS

ഞാന്‍ ബാത്ത്‌റൂമില്‍ പോയപ്പോള്‍ എന്റെ ബീജം അവള്‍ കോണ്ടത്തില്‍ നിന്നും മോഷ്ടിച്ച് കൊണ്ടു പോയി; കാമുകിക്കെതിരെ നിയമനടപടി എടുക്കാന്‍ സഹായം തേടി യുവാവ് സോഷ്യല്‍ മീഡിയയില്‍; അമേരിക്കയില്‍ കൊളിളക്കം സൃഷ്ടിച്ച ഒരു ബീജ മോഷണക്കേസ് ഇങ്ങനെ

Britishmalayali
kz´wteJI³

കോണ്ടം ഉപയോഗിച്ച് കാമുകിയുമായി ലൈംഗിംക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് താന്‍ ബാത്ത് റൂമില്‍ പോയ തക്കത്തിന് ഉപയോഗിച്ച കോണ്ടത്തിലെ തന്റെ ബീജം കാമുകി മോഷ്ടിച്ച് കൊണ്ടുപോവുകയും ചെയ്തുവെന്ന ആരോപണവുമായി ന്യൂയോര്‍ക്കിലെ യുവാവ് സോഷ്യല്‍ മീഡിയയിലെത്തിയത് വന്‍ വാര്‍ത്താ പ്രാധാന്യം നേടുന്നു. ഈ കാമുകിക്കെതിരെ നിയമനടപടിയെടുക്കാന്‍ സഹായം തേടി റെഡിറ്റിലൂടെയാണ് ഈ യുവാവ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ഒരു ബീജ മോഷണക്കേസിന്റെ കഥയാണിത്.

സെക്‌സിന് ശേഷം താന്‍ ബാത്ത്‌റൂമില്‍ പോയി തിരികെ വന്നപ്പോള്‍ തങ്ങള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറയിലുണ്ടായിരുന്ന തന്റെ ബീജം കാമുകി അവളുടെ യോനിയിലേക്ക് ഒഴിക്കുന്നതാണ് താന്‍ കണ്ടതെന്നാണ് യുവാവ് ആരോപിക്കുന്നത്. താനറിയാതെ തന്നില്‍ നിന്നും ഗര്‍ഭം ധരിക്കാനാണ് കാമുകി ഇതിലൂടെ ഗൂഢ പദ്ധതിയിട്ടിരിക്കുന്നതെന്നും ഈ ചെറുപ്പക്കാരന്‍ ആരോപിക്കുന്നു. യുവതി ചെയ്തത് നിയമപരമായ പ്രവൃത്തിയാണോ എന്നാണ് റെഡിറ്റ് യൂസര്‍മാരോട് ഈ യുവാവ് പരിഭ്രാന്തിയോടെ ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ വളരെ ആശങ്കപ്പെടുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു.

ധാര്‍മികപരമായി യുവതി ചെയ്തിരിക്കുന്നത് തെറ്റാണെങ്കിലും അമേരിക്കയിലെ നിയമമനുസരിച്ച് യുവതിയെ ശിക്ഷിക്കാന്‍ സാധിക്കില്ല. ലൈംഗിക ബന്ധത്തിനിടെ മനഃപൂര്‍വമല്ലെങ്കില്‍ പോലും ബീജം യോനിയിലേക്ക് എത്തുന്നതിനെ ഒരു 'ഗിഫ്റ്റ്' ആയിട്ടാണ് യുഎസിലെ നിയമ സംവിധാനം പരിഗണിക്കുന്നത്. ഇതിന് സമാനമായ നിരവധി കേസുകള്‍ യുഎസിലെ കോടതികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും മോഷണമായി പരിഗണിച്ചിട്ടില്ല. ഇത്തരമൊരു കേസില്‍ ഓറല്‍ സെക്‌സിന് ശേഷം യുവതി ബീജം വായില്‍ സൂക്ഷിക്കുകയും അതുപയോഗിച്ച് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിനെ ബീജമോഷണമായി കരുതി യുവതിയെ ശിക്ഷിച്ചിരുന്നില്ല.

ഏറ്റവും പുതിയ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ യുവാവ് റെഡിറ്റില്‍ ഇട്ട പോസ്റ്റിന് 12,500 അപ്വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.നിരവധി പേര്‍ യുവതിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബ ീജം മോഷ്ടിച്ച യുവതിയില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന പരിശോധന നടത്തണമെന്നുമാണ് ഒരു റെഡിറ്റ് യൂസര്‍ ന്യൂയോര്‍ക്കിലെ യുവാവിന് ഉപദേശം നല്‍കിയിരിക്കുന്നത്. തനിക്കും ഗേള്‍ഫ്രണ്ടിനും 30ന് അടുത്താണ് ഏതാണ്ട് പ്രായമെന്നും സെക്‌സിന് ശേഷം ബാത്ത് റൂമില്‍ പോയി വന്ന താന്‍ കാമുകി കോണ്ടത്തില്‍ നിന്നും ബീജം യോനിയിലേക്ക് ഒഴിക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് വലിയ വായില്‍ കരഞ്ഞിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു.

കാമുകിയുടെ കരച്ചില്‍ കേട്ട് അപാര്‍ട്ട്‌മെന്റിലെ ആരോ പൊലീസിനെ വിളിച്ച് വരുത്തുന്നതിന് മുമ്പ് താന്‍ സ്ഥലം വിടുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഈ സംഭവത്തില്‍ കാമുകി ഗര്‍ഭിണിയായാല്‍ എന്ത് സംഭവിക്കുമെന്നാണ് റെഡിറ്റ് യൂസര്‍മാരോട് ഈ യുവാവ് സഹായമെന്ന പോലെ ചോദിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് താന്‍ കാമുകിക്ക് അനുവാദം നല്‍കിയിരുന്നില്ലെന്നും കാമുകി ഗര്‍ഭിണിയായാല്‍ താന്‍ അതിന് ഉത്തരവാദിയായിരിക്കുമോയെന്നും യുവാവ് ആശങ്കയോടെ തിരക്കുന്നുണ്ട്.

യുവാവിനോട് നിയമോപദേശം തേടാന്‍ നിരവധി പേര്‍ റെഡിറ്റിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎസിലെ നിയമം അനുസരിച്ച് ലൈംഗിക ബന്ധത്തിന് തയ്യാറാകുന്ന ഒരാള്‍ അതിന്റെ പ്രത്യാഘാതങ്ങളും താങ്ങാന്‍ തയ്യാറായിരിക്കണം. ഇതിലൂടെ കുട്ടി പിറന്നാല്‍ കുട്ടിക്ക് 18 വയസാകുന്നത് വരെയെങ്കിലും ചൈല്‍ഡ് സപ്പോര്‍ട്ട്‌പേമെന്റുകള്‍ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category