
യുഎസില്‍ വാക്സിനേഷന് എതിരായി നിലകൊള്ളുന്ന നിരവധി പേരുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓട്ടിസം ബാധിക്കുമെന്ന പരിഭ്രാന്തിയാല്‍ മക്കള്‍ക്ക് വാക്സിനേഷന് നിഷേധിക്കുന്ന മാതാപിതാക്കള്‍ രാജ്യത്ത് വര്‍ധിച്ച് വരുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് പോലും ഇക്കാര്യത്തില്‍ കടുടത്ത അലംഭാവമുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്തിനേറെ പറയുന്നു പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന് പോലും വാക്സിനേഷനോട് അത്ര തൃപ്തി പോയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിനിടെ വാക്സിനേഷന് എതിരായി നിലകൊള്ളുന്ന പ്രധാന പ്രചാരകയായ ജില് വീലറുടെ മകന് ഏതന് ലിന്ഡെന്ബെര്ഗര് എന്ന 18കാരന് മാതാപിതാക്കളെ ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം വാക്സിനേഷന് എടുത്ത് ഏവരെയും ഞെട്ടിച്ചുവന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയില്‍ വീണ്ടും വാക്സിനേഷന് വിവാദം കൊഴുത്തിരിക്കുകയാണ്.
നോണ്‍-മെഡിക്കല്‍ കാരണങ്ങളില്ലാതെ വാക്സിനേഷനുകളെടുക്കാത്ത പ്രവണത രാജ്യത്ത് വര്‍ധിച്ച് വരുകയാണ്. ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് ഒറിഗോന്‍, ഇദാഹോ, നോര്‍ത്ത് ഡക്കോട്ട, എന്നിവയെ പോലുള്ള സ്റ്റേറ്റുകളാണ്. വാക്സിനേഷന് എതിരെ നിലകൊള്ളുന്ന സമൂഹമായ വാഷിങ്ടണില്‍ മീസില്‍സ് പടര്‍ന്ന് പിടിക്കുമ്പോഴാണ് രാജ്യത്ത് വാക്സിനേഷനെടുക്കാത്തവര് പെരുകി വരുന്നതെന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു. പലരും വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാതെ സ്വന്തം അന്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പേരിലാണ് ഇത്തരത്തില്‍ സ്വന്തം കുട്ടികളെ വാക്സിനേഷനെടുക്കാതെ ഒഴിഞ്ഞ് മാറുന്നത്.
ജനുവരി ഒന്നിന് ശേഷം ക്ലാര്‍ക്ക് കൗണ്ടിയില്‍ 23 മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയില്‍ 20 കേസുകളും വാക്സിനേഷനെടുക്കാത്ത കുട്ടികളിലാണ്. 18 കേസുകള്‍ പത്ത് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മീസില്‍സ് വൈറസ് ബാധിച്ചവര്‍ എലിമെന്ററി സ്കൂളുകള്‍, ഹൈസ്കൂളുകള്‍, ചര്‍ച്ചുകള്‍, അര്ജന്റ് കെയര്‍ ഫെസിലിറ്റികള്‍ തുടങ്ങിയവയില്‍ പോകുന്നത് രോഗം പടരുന്നതിന് വഴിയൊരുക്കുന്നുണ്ട്. മീസില്‍സ് വൈറസ് പ രത്തുന്ന മീസില്‍സ് രോഗം വാക്സിനേഷനാല് ഫലപ്രദമായി തടയാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടും നിരവധി പേര് വാക്സിനേഷനെടുക്കാതെ ഒഴിഞ്ഞ് മാറുന്നത് രോഗം പടരുന്നതിന് വഴിയൊരുക്കുന്നുണ്ട്.
കുട്ടികള്‍ക്ക് 12 മുതല്‍ 15 വരെ മാസം പ്രായമുള്ളപ്പോള്‍ മീസില്‍സിനെ പ്രതിരോധിക്കാനുള്ള വാക്സിന് കൊടുക്കണമെന്നാണ് ദി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശിക്കുന്നത്. രണ്ടാമത്തെ ഡോസ് നാല് വയസ് മുതല്‍ ആറ് വയസുവരെ ആകുമ്പോഴാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. വാക്സിനേഷന് 97 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്സിനേഷന് വിരുദ്ധ പ്രചാരകയായ ജില് വീലറിന്റെ മകന് ഏതന് മാതാപിതാക്കളെ ധിക്കരിച്ച് ഹെപ്പറ്റൈറ്റിസ് അടക്കമുള്ള ആറ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനാണ് വാക്സിനേഷന് എടുത്തിരിക്കുന്നത്. ആന്റി വാക്സര്‍ മൂവ്മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ചെറുപ്പത്തില്‍ ഏതന് മാതാപിതാക്കള്‍ വാക്സിനേഷന് നല്‍കിയിരുന്നില്ല. എന്നാല്‍ തനിക്ക് 18 വയസായപ്പോള്‍ വാക്സിനേഷനെടുക്കാന്‍ ഏതന് തീരുമാനിക്കുകായയിരുന്നു.
വാക്സിനേഷനും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന വേക്ക്ഫീല്‍ഡിന്റെ സിദ്ധാന്തത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ട്രംപ് വ്യത്യസ്തമായ 20 സന്ദര്‍ഭങ്ങളില്‍ ട്വീറ്റ് ചെയ്തിരുന്നു. വാക്സിനേഷനുകള്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്ന പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് 2009ല്‍ കനേഡിയന്‍ അമേരിക്കന്‍ നടനായ ജിം കെറി മുന്നറിയിപ്പേകിയിരുന്നു. ഇതിന് പുറമെ ആന്റി വാക്സിനേഷന് മൂവ്മെന്റിനെ പിന്തുണച്ച് നിരവധി അമേരിക്കന്‍ സെനറ്റര്‍മാരും രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും അണിനിരന്നത് വാക്സിനേഷന് ഭീഷണിയാകുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam