1 GBP = 92.30 INR                       

BREAKING NEWS

തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങും മുന്‍പ് താജില്‍ രാഹുലിന്റെ വമ്പന്‍ വിരുന്ന്; കോണ്‍ഗ്രസ് അധ്യക്ഷന്‍ വിരുന്നൊരുക്കുന്നത് ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ക്ക്; പാക്കിസ്ഥാനും ശ്രീലങ്കയുമടക്കം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധവും വിരുന്നില്‍ ചര്‍ച്ചയാകും; 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഫ്താര്‍ ഒരുക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പുത്തന്‍വിരുന്ന്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഗോദായില്‍ പോരാട്ടത്തിനിറങ്ങുന്നതിന് മുന്‍പ് താജ് ഹോട്ടലില്‍ വമ്പന്‍ വിരുന്നൊരക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ക്കാണ് രാഹുല്‍ വിരുന്നൊരുക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഓട്ടത്തിനിടെ വെള്ളിയാഴ്ച്ചയാണ് താജ് പാലസ് ഹോട്ടലില്‍ രാഹുല്‍ ഗാന്ധിയുടെ വക വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാഹുല്‍ സ്ഥാനപതിമാരെ വ്യക്തിപരമായി കാണുന്നുണ്ടെങ്കിലും ആശയങ്ങള്‍ പങ്കിടുന്നതിന് എല്ലാവരേയും ഒന്നിച്ച് കാണുന്നത് ഇതാദ്യമാണ്. മാത്രമല്ല അയല്‍ രാാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഇതില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നും അറിയിക്കുന്നതിന് വേണ്ടിയാണ് ചര്‍ച്ച വിളിച്ചു ചേര്‍ക്കുന്നത് എന്നാണ് സൂചന.

47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് കഴിഞ്ഞ വര്‍ഷം രാഹുല്‍ ഇഫ്താര്‍ വിരുന്ന് നല്‍കിയിരുന്നു. ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം മൂര്‍ച്ഛിച്ച 2017-ല്‍ ചൈനീസ് സ്ഥാനപതിയെ രാഹുല്‍ കണ്ടത് വിവാദമായിരുന്നു.

റഫാലില്‍ ഇടഞ്ഞ് രാഹുല്‍
റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി കൊള്ളയടിക്ക് ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . എന്നാല്‍ യു.പി.എ നയമാണ് പിന്തുടര്‍ന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രതിരോധ രംഗത്തെ അഴിമതി ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയതാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. പ്രധാനമന്ത്രിയെ ഉന്നമിട്ടുള്ള രാഹുലിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടി.

എന്നാല്‍ യു.പി.എയുടെ ഡിഫന്‍സ് പര്‍ചേസ് പോളിസി പുറത്തുവിട്ടാണ് സര്‍ക്കാരിന്റെ പ്രതിരോധം. സുഹൃത് രാജ്യങ്ങള്‍ തമ്മിലെ കരാറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അപ്പടി പാലിക്കേണ്ടതില്ലെന്ന പോളിസി വാചകങ്ങളാണ് സര്‍ക്കാരിന്റെ പിടിവള്ളി. അപ്പോഴും അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കിയതിന് ന്യായീകരണമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category