1 GBP = 86.00INR                       

BREAKING NEWS

വിവാഹസമ്മാനമൊന്നും വേണ്ട പകരം മോദിക്ക് വോട്ടു ചെയ്താല്‍ മതി'; കല്ലാണക്കുറി തിരഞ്ഞെടുപ്പ് നോട്ടീസാക്കിയ ഹൈദരാബാദിലെ യുവ എന്‍ജിനീയര്‍ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചര്‍ച്ച; 'മോദി ഭക്തനെന്ന് ആളുകള്‍ വിളിക്കുമ്പോള്‍ തനിക്ക് കുഴപ്പമില്ല'; കേന്ദ്രത്തില്‍ ഇനിയും ഭരണത്തില്‍ വരേണ്ടത് മോദി സര്‍ക്കാരാണെന്നും അപ്പോള്‍ രാജ്യം സുരക്ഷിതമാകുമെന്നും 27 കാരന്‍ യാണ്ടെ മുകേഷ് റാവു

Britishmalayali
kz´wteJI³

ഹൈദരാബാദ് : പല ഡിസൈനിലുള്ളതും സന്ദേശങ്ങള്‍ ഉള്ളതുമായ കല്യാണക്കുറികള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് നോട്ടീസായി മാറിയ ഒരു കല്യാണകുറിയാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാകുന്നത്. 27കാരനായ എന്‍ജിനീയര്‍ യാണ്ടെ മുകേഷ് റാവുവാണ് തന്റെ കല്യാണക്കുറിയിലൂടെ നരേന്ദ്ര മോദിക്ക് ഏവരും വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത്. തനിക്ക് സമ്മാനങ്ങളൊന്നും ആരും തരണ്ട. പകരം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം മതി. കല്യാണക്കുറിയില്‍ അച്ചടിച്ച സന്ദേശത്തിന് ഇരുവശവും താമരയുടെ ചിത്രവും വച്ചിട്ടുണ്ട്.

തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എന്‍ജിനിയറാണ് യാണ്ടെ.ഈ മാസം 21നാണ് യാണ്ടെ വിവാഹിതനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ ഇദ്ദേഹത്തെ പലരും മോദി ഭക്തന്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്ന് യുവാവ് പറയുന്നു. കല്യാണക്കുറിയില്‍ ഇത്തരത്തില്‍ സന്ദേശം അച്ചടിച്ചതിന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എതിര്‍പ്പുണ്ടായി. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് വരന്‍ തന്റെ 'ദൗത്യവുമായി' മുന്നോട്ട് നീങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച സ്വച്ഛ് ഭാരത് അടക്കമുള്ള പദ്ധതികളോട് തനിക്ക് ഏറെ താല്‍പര്യമുണ്ടെന്നും ഓഫീസില്‍ എല്ലാ ശനിയാഴ്ച്ചയും മൂന്ന് മണിക്കൂറോളം ഇതിനായി സമയം മാറ്റി വയ്ക്കുന്നുണ്ടെന്നും യാണ്ടെ പറയുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളെയാണ് താന്‍ ആദരിക്കുന്നതെന്നും ഇനിയും അദ്ദേഹം ഭരണത്തില്‍ വരുന്നതിനാണ് ഏവരുടെയും പിന്തുണ ആവശ്യപ്പെടുന്നതെന്നും യാണ്ടെ കൂട്ടിച്ചേര്‍ത്തു. രണ്ടാമതും മോദി ഭരണത്തില്‍ വരുന്നതാണ് നല്ലതെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം സുരക്ഷിതമാണെന്നും 'വരന്‍' വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category