1 GBP = 92.50 INR                       

BREAKING NEWS

ഒരു കോടിയുടെ വെന്റിലേറ്റര്‍ കൊണ്ടു വന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാം' ! 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ കുരുന്നിന്റെ മാതാപിതാക്കളോട് കണ്ണില്‍ ചോരയില്ലാതെ ഡോക്ടറുടെ പെരുമാറ്റം; ഒരു വയസുകാരി മരിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍; സംഭവം മധ്യപ്രദേശിലെ മെഡിക്കല്‍ കോളേജില്‍

Britishmalayali
kz´wteJI³

ബുണ്ടല്‍ഘന്ദ്: തിളച്ച വെള്ളത്തില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയെത്തിയ കുരുന്നിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഒരു കോടിയുടെ വെന്റിലേറ്റര്‍ കൊണ്ടുവരണമെന്ന് ഡോക്ടര്‍. കണ്ണില്‍ ചോരയില്ലാത്ത ഡോക്ടര്‍ കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിക്കുന്ന വീഡിയോയും ഇതിനോടകം പുറത്ത് വന്നിരുന്നു. ഡോക്ടറുടെ ഈ നിഷേധപരമായ സമീപനം കാരണം കുരുന്നിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അന്‍ഷിക അഹിര്‍വാര്‍ എന്ന പെണ്‍കുട്ടിക്കാണ് തിളച്ച വെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റത്.

കുഞ്ഞിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് ബുണ്ടല്‍ഘന്ദ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കുഞ്ഞിനെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ ജ്യോതി റാവത്ത് മാതാപിതാക്കളോട് ഒരു കോടി രൂപ വിലമതിക്കുന്ന വെന്റിലേറ്റര്‍ കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ ഡോ.ജ്യോതി റാവത്തിനെ സര്‍വ്വീസില്‍ നിന്നും മെഡിക്കല്‍ കോളജ് സസ്‌പെന്റ് ചെയ്തു. ആശുപത്രിയില്‍ പൊള്ളലേറ്റവരുടെ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ഇല്ലാതിരുന്നതിനാലാണ് ചികിത്സ വൈകിയതെന്ന് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ ജി എസ് പട്ടേല്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ആകെ 17 വെന്റിലേറ്ററുകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളോട് മര്യാദയില്ലാതെ പെരുമാറിയതിനാണ് ജ്യോതി റാവത്തിനെ സസ്‌പെന്റ് ചെയ്തതെന്നും ജി എസ് പട്ടേല്‍ വ്യക്തമാക്കി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category