1 GBP = 89.80 INR                       

BREAKING NEWS

കൂടെ കളിക്കുന്ന ആരുമായും ഒരു താരതമ്യവും വേണ്ട; ലോകക്രിക്കറ്റില്‍ ഇന്ന് അവനെ വെല്ലാന്‍ ആരും ഇല്ല; എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ നായകന്‍ കോലിയെ പ്രശംസിച്ച് കുമാര്‍ സംഗക്കാര; കോടക്കണക്കിന് ആരാധകരുടെ പ്രതീക്ഷ സച്ചിന് ശേഷം കോലിയിലെന്നും സംഗ

Britishmalayali
kz´wteJI³

ഡല്‍ഹി: ലോക ക്രിക്കറ്റില്‍ ഏതൊരു രാജ്യവും ആഗ്രഹിക്കും വിരാട് കോലിയെപ്പോലെ ഒരു താരം സ്വന്തം ലൈനപ്പില്‍ ഉണ്ടാകണമെന്ന്. ഇതിഹാസതാരങ്ങള്‍ക്കൊപ്പം ഇപ്പോള്‍ തന്നെ കോലി എത്തിപ്പെട്ടുവെന്ന് ഇന്ത്യന്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴിത കോലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. ഒരു താരതമ്യവും വേണ്ടെന്നും ഇന്നത്തെ താരങ്ങളില്‍ ഏറ്റവും മികച്ചത് അവന്‍ മാത്രമാണ് എന്നുമാണ് സംഗ പറയുന്നത്. പ്രതിഭയുടെയും പ്രകടനത്തിന്റെയും കാര്യത്തില്‍ സമകാലികരായ എല്ലാ താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെന്ന് സംഗക്കാര അടിവരയിട്ട് പറയുകയാണ്.

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എന്നിവരെ താരതമ്യങ്ങള്‍ക്ക് വിധേയമാക്കുന്ന പതിവിനിടെയാണ്, കോഹ്ലിയാണ് ഏറ്റവും മികച്ച താരമെന്ന അഭിപ്രായവുമായി സംഗക്കാര രംഗത്തെത്തിയിരിക്കുന്നത്. 'ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കോഹ്ലി ഒരുപടി മുന്നിലാണ്. ലോകക്രിക്കറ്റില്‍ ഇപ്പോഴുള്ള എല്ലാവരേയുംകാള്‍ തലപ്പൊക്കം കോഹ്ലിക്കുണ്ട് എന്നു ഞാന്‍ കരുതുന്നു. ഭാവിയിലേക്കു നോക്കിയാലും, ഇതിഹാസതുല്യനായി വാഴ്ത്തപ്പെടാന്‍ പോകുന്ന താരമാണ് കോഹ്ലി. എക്കാലത്തെയും മികച്ച താരമാകാനുള്ള സാധ്യതപോലും കോഹ്ലിക്കു മുന്നിലുണ്ട്' സംഗക്കാര അഭിപ്രായപ്പെട്ടു.

എല്ലാ ഫോര്‍മാറ്റിലും തിളങ്ങുന്ന കോഹ്ലിയുടെ പാടവം അസാമാന്യമാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. 'റണ്‍സ് നേടുന്ന കാര്യത്തില്‍ അതുല്യമായ പ്രതിഭ കോഹ്ലിക്കുണ്ട്. സ്വയം വിശ്വസിക്കുന്ന മികച്ചൊരു ശൈലിയുമുണ്ട്' സംഗക്കാര പറഞ്ഞു.കോഹ്ലിയുടെ ബാറ്റിങ്ങിലെ ടെംപോ എപ്പോഴും ഏതാണ്ട് ഒരുപോലെയായിരിക്കും. സാഹചര്യങ്ങള്‍ മനസ്സിലാക്കി ബാറ്റു ചെയ്യാന്‍ അദ്ദേഹത്തിനാകും. കളിയോടുള്ള കോഹ്ലിയുടെ അഭിനിവേശവും ശ്രദ്ധേയം. വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കോഹ്ലി സ്വയം രൂപപ്പെടുത്തിയ രീതിയും പ്രശംസനീയമാണെന്ന് സംഗ അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category