1 GBP = 92.50 INR                       

BREAKING NEWS

വരനെയും വധുവിനെയും ആശീര്‍വദിക്കാന്‍ സ്റ്റേജില്‍ കയറുന്ന സ്ത്രീകളെ തടയാന്‍ കഴിഞ്ഞില്ല; കുഞ്ഞുങ്ങള്‍ പാട്ടിനനുസരിച്ച് അവര്‍ക്കറിയാകുന്ന രൂപത്തില്‍ കളിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ടപ്പോള്‍ തടഞ്ഞതുമില്ല; വെള്ളിയാഴ്ച്ച പള്ളിയില്‍ മൈക്കിലൂടെ വളരെ മോശമായ രീതിയില്‍ വിവാഹത്തെ ചിത്രീകരിച്ച് അപമാനിക്കല്‍; തൃത്താലയില്‍ നിന്ന് എടപ്പാളിലേക്ക് സല്‍കാരം മാറ്റിയിട്ടും കുടുംബത്തിന് പള്ളിയുടെ ഊരു വിലക്ക്

Britishmalayali
kz´wteJI³

മലപ്പുറം: നവോത്ഥാന കേരളത്തില്‍ വിവാഹ സല്‍കാരത്തിന് ഗാനമേളയും ആങ്കറിംഗും നടത്തിയാല്‍ കുടുംബത്തിന് ഊരുവിലക്ക് വരും. പാലക്കാട് തൃത്താലയിലാണ് സംഭവം. ഇതില്‍ ഇടപെടാന്‍ സര്‍ക്കാരോ സ്ഥലം എംഎല്‍എ വിടി ബല്‍റാമോ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. സഹോദരന്റെ വിവാഹ സല്‍ക്കാരത്തിന് ഗാനമേളയും ആങ്കറിംഗും ഏര്‍പ്പെടുത്തിയ കുടുംബത്തിന് ആലൂര്‍ മഹല്ലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡാനീഷ് റിയാസിട്ട പോസ്റ്റാണ് വൈറാലകുന്നത്.

സ്ത്രീകള്‍ ഫോട്ടോ എടുക്കുന്നതും മൈക്കില്‍ സംസാരിക്കുന്നതും ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപമെന്നും വിലക്കിയതെന്നും ഡാനിഷ് പറഞ്ഞു. ഡിസംബര്‍ 28നായിരുന്നു ഡാനിഷിന്റെ സഹോദരന്റെ വിവാഹം. വിവാഹ സല്‍ക്കാര ചടങ്ങില്‍വച്ച് സ്ത്രീകള്‍ ഫോട്ടോ എടുക്കുകയും കുട്ടികള്‍ സ്റ്റേജില്‍ പാട്ടുപാടുകയും ചെയ്തിരുന്നു. ചടങ്ങില്‍ ചുരുങ്ങിയ സംഗീതോപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഇതാണ് വിലക്കിന് കാരണം. ഈ വിഷയത്തില്‍ സാമൂഹിക നീതി തേടിയാണ് ഡാനിഷ് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്. ഇതോടെയാണ് പ്രശ്നം പുറം ലോകത്ത് എത്തുന്നത്. പ്രസ്തുത വിവാഹത്തിന് ഒരുക്കമെല്ലാം നടത്തിയത് താനാണെന്നും അതുകൊണ്ട് കുടുംബത്തിലെ മറ്റുള്ളവരെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ഡാനിഷിന്റെ ആവശ്യം.

കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികമായ വിശ്വാസവും ജീവിത രീതികളും പിന്തുടര്‍ന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയില്‍ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ടെന്നും ഡാനിഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എംഎല്‍എ ബല്‍റാമിന്റെയും ഇടപെടലാണ് ഡാനിഷ് ആവശ്യപ്പെടുന്നത്.

കല്യാണത്തിന് പിന്നാലെ മഹല്ല് കമ്മറ്റിയിലെ ആളുകള്‍ ഡാനിഷിന്റെ സഹോദരനെ ഫോണില്‍ വിളിച്ച് മഹല്ല് വിലക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. സഹോദരനും മറ്റ് കുടുംബാംഗങ്ങളും വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടും കമ്മറ്റി വിലക്ക് അവസാനിപ്പിച്ചില്ല. ഇതോടെയാണ് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ വിവാഹത്തിനും മഹല്ല് ഇതുപോലെ പ്രതിഷേധവുമായി വന്നിരുന്നു. അന്ന് എന്റെയും ഭാര്യയുടെയും ചിത്രങ്ങളുള്ള ഫ്ളെക്സുകള്‍ അവര്‍ നശിപ്പിക്കുകയും ഗാനമേള തടസപ്പെടുത്തുകയും ചെയ്തു. ഇത്തവണ അങ്ങനെ ഉണ്ടാകാതിരിക്കാന്‍ അനിയന്റെ വിവാഹ സല്‍ക്കാരം ഞാന്‍ ഞങ്ങളുടെ സ്ഥലത്തുനിന്നും മാറ്റി എടപ്പാളിലാണ് നടത്തിയത്. പക്ഷേ, അവര്‍ അവിടെയും വന്നു-ഡാനീഷ് പറയുന്നു.

കഴിഞ്ഞ 45 ദിവസമായി പള്ളി അധികാരികള്‍ തങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ലെന്നും ഡാനിഷ് പറയുന്നു. മാസംതോറുമുള്ള വരിസംഖ്യ വാങ്ങാനോ ഉസ്താദിന് പതിവായി നല്‍കാറുള്ള ചെലവ് തുകയ്ക്കോ മഹല്ല് കമ്മറ്റി ഡാനിഷിന്റെ കുടുംബത്തെ സമീപിക്കുന്നില്ല. സ്ഥലത്തെ എല്ലാ പരിപാടികള്‍ക്കും മഹല്ല് സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും സമീപത്തെ മഹല്ലുകളിലൊന്നും ഇത്തരത്തിലുള്ള യാതൊരു വിലക്കുമില്ലെന്നും ഡാനിഷ് പറയുന്നു.വിശ്വാസപരമായി ജീവിക്കുന്ന സഹോദരനും കുടുംബത്തിനും മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മഹല്ല് കമ്മറ്റി എടുത്തുമാറ്റണമെന്നാണ് ഡാനിഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഡാനിഷ് പോസ്റ്റ് ഇടുകയായിരുന്നു.

'എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീര്‍വദിക്കാന്‍ സ്റ്റേജില്‍ കയറുന്ന സ്ത്രീകളെ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ മൈക്കെടുത്ത് ആഹ്ളാദം പങ്കിടുമ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങള്‍ പാട്ടിനനുസരിച്ച് അവര്‍ക്കറിയാകുന്ന രൂപത്തില്‍ കളിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ടപ്പോള്‍ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓര്‍ക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാര്‍ക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്'-ഡാനിഷ് പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എംഎല്‍എ ബല്‍റാമിന്റെയും അറിവിലേക്കായി...

'ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലില്‍ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.

1 കഴിഞ്ഞ ഡിസംബര്‍ 28 - ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്ഷന്‍ ദിവസം വേദിയില്‍ വന്ന സ്ത്രീകള്‍ സ്റ്റേജില്‍ കയറിയതും ഫോട്ടോയെടുത്തതും.
2 ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങള്‍ സ്റ്റേജില്‍ ഡാന്‍സ് കളിച്ചത്.
3 സ്റ്റേജിന് താഴെ രണ്ട് പീസ് ഓര്‍ക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)
4 സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചത്.

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നില്‍ക്കുന്ന ആലൂര്‍ മഹല്ലില്‍ നിന്നും 13 കിലോമീറ്റര്‍ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാള്‍ വിവ പാലസിലാണ് പ്രസ്തുത വിവാഹ റിസപ്ക്ഷന്‍ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്‌നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടര്‍ന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയില്‍ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.

'എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീര്‍വദിക്കാന്‍ സ്റ്റേജില്‍ കയറുന്ന സ്ത്രീകളെ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങള്‍ പാട്ടിനനുസരിച്ച് അവര്‍ക്കറിയാകുന്ന രൂപത്തില്‍ കളിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ടപ്പോള്‍ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓര്‍ക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാര്‍ക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.

ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയില്‍ 'ഡാനിഷ് റിയാസ്' എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.

ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകള്‍ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയത്തില്‍ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category