1 GBP = 92.80 INR                       

BREAKING NEWS

ചില മാന്യന്മാര്‍ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രവും ഇജാക്കുലേഷന്‍ വരെ നടന്ന ലിംഗത്തിന്റെ ചിത്രവുമയയ്ക്കുന്നു; അഞ്ച് വര്‍ഷക്കാലം ലൈംഗികാക്രമണം സഹിച്ച് കഴിഞ്ഞ ആളാണ് ഞാന്‍'; പുരുഷന്മാരില്‍ നിന്നും അനുഭവിച്ച യാതനകള്‍ തുറന്ന് പറഞ്ഞ് വീണ്ടും കുറിപ്പുമായി ജോമോള്‍ ജോസഫ്; 'സ്ലീവ് ലെസ് ധരിക്കുന്നത് എന്റെ ജീവിതത്തിലെ വസ്ത്രധാരണ രീതിയാണ്'; ലോകത്തെ മുഴുവന്‍ പുരുഷന്മാരും മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും തുറന്ന് പറഞ്ഞ് ജോമോളുടെ പോസ്റ്റ്

Britishmalayali
kz´wteJI³

ഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ഒന്നാണ് ജോമോള്‍ ജോസഫ് എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍. തന്റെ വസ്ത്രധാരണത്തിലടക്കം ഒട്ടേറെ വിമര്‍ശന ശരങ്ങള്‍ കേട്ട ജോമോള്‍ തന്റെ ഉറച്ച നിലപാടാണ് പോസ്റ്റുകളിലൂടെ അറിയിച്ചത്. ലൈംഗിക ചുവ കലര്‍ന്ന സംസാരത്തില്‍ തുടങ്ങുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുകയും തന്റെ ദുരനുഭവങ്ങള്‍ തുറന്ന് പറയുകയും ചെയ്ത ജോമോള്‍ക്ക് സമൂഹ മാധ്യമത്തില്‍ വലിയ പിന്തുണയും ലഭിച്ചിരുന്നു.

ആദ്യ പോസ്റ്റിന് പിന്നാലെ വീണ്ടും ഇട്ട പോസ്റ്റിനും പിന്തുണ ഏറുകയാണ്. തനിക്ക് മെസഞ്ചറുകളിലൂടെ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ മുതല്‍ പണ്ട് നേരിട്ട ലൈഗികാതിക്രമത്തെ വരെ പറ്റി ജോമോള്‍ തുറന്ന് പറയുന്നു. 'ചുരുക്കം ചില മാനസീക രോഗികകള്‍ മെസഞ്ചറില്‍ വൃത്തികേടുകളുമായി വരുന്നുണ്ട്. ചില മാന്യന്മാര്‍ അവരുടെ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രവും, ചിലപ്പോള്‍ ഇജാകുലേന്‍ നടന്ന ലിംഗത്തിന്റെ ചിത്രവും വരെ അയക്കുന്നുവെന്നും ജോമോള്‍ പറയുന്നു..എന്നാല്‍ അതൊന്നും എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരോ ഫോളോവര്‍ ലിസ്റ്റിലുള്ളവരോ അല്ല എന്നതും ശ്രദ്ധേയമാണ്.

അതൊക്കെ ഇവിടെ ഷെയര്‍ ചെയ്യാത്തത് എന്റെ വാളിന് ഞാനൊരു മാന്യത കല്‍പ്പിക്കുന്നതുകൊണ്ടാണ്. എന്റെ മുന്‍ ജീവിതത്തില്‍ അഞ്ച് വര്‍ഷക്കാലം കൊടിയ പീഡനവും, ദുരിതവും, ശാരീരിക, ലൈംഗികാക്രമണം സഹിച്ച് ജീവിച്ച വ്യക്തിയാണ് ഞാന്‍. എഴു വര്‍ഷത്തിനിടയില്‍ പൊതു സ്ഥലത്ത് വെച്ച് പട്ടാപ്പകല്‍ ലൈംഗികാക്രമണവും ഞാന്‍ നേരിട്ടുവെന്നും ജോമോള്‍ പറയുന്നു.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കൃത്യമായി പറഞ്ഞാല്‍, ഫെബ്രുവരി രണ്ടിനാണ് ഞങ്ങളുടെ ഫാം പ്രമോഷനുമായി ബന്ധപ്പെട്ട് ഞാന്‍ സോഷ്യല്‍മീഡിയയുടെ പബ്ലിക് പ്ലാറ്റ്‌ഫോമിലേക്ക് വരുന്നത്. അതിന് ശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു. പ്രതീക്ഷിച്ചതൊന്നുമല്ല പിന്നെ ജീവിതത്തില്‍ ഉണ്ടായത്.

മെസഞ്ചര്‍ ശല്യമായി മാറിയപ്പോള്‍, എന്റെ ഫേസ്ബുക് സുഹൃത്തുക്കള്‍ക്കായി ഒരു പോസ്റ്റെഴുതി, എന്റെ ജീവിതത്തിലെ ആദ്യത്തെ എഴുത്ത്. എന്റെ ജീവിതം തന്നെയാണ് ഞാനതില്‍ വിവരിച്ചത്. എന്നാല്‍ ആ പോസ്റ്റില്‍ പുരുഷന്മാരെ അടച്ചാക്ഷേപിച്ചു എന്ന ആരോപണവുമായി കുറച്ചാളുകള്‍ കടന്നാക്രമണം ആരംഭിച്ചു. ഒരു സ്ത്രീയെന്ന രീതിയില്‍ പലര്‍ക്കും സഹിക്കാനാകുന്നതിലും വലിയ ആക്രമണവും തെറിവിളിയും. ബോഡിഷെയിമിങ്ങും, റേസിസസവും, ലൈംഗികച്ചുവയോടെ, പച്ചയായ വെര്‍ബല്‍റേപ്പടക്കം നടന്നു എനിക്കെതിരായി.

ഇന്നും ചുരുക്കം ചില മാനസീക രോഗികകള്‍ മെസഞ്ചറില്‍ വൃത്തികേടുകളുമായി വരുന്നുണ്ട്. ചില മാന്യന്മാര്‍ അവരുടെ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രവും, ചിലപ്പോള്‍ ഇജാകുലേന്‍ നടന്ന ലിംഗത്തിന്റെ ചിത്രവും വരെ അയക്കുന്നു. അതൊന്നും എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരോ ഫോളോവര്‍ ലിസ്റ്റിലുള്ളവരോ അല്ല എന്നതും ശ്രദ്ധേയമാണ്. അതൊക്കെ ഇവിടെ ഷെയര്‍ ചെയ്യാത്തത് എന്റെ വാളിന് ഞാനൊരു മാന്യത കല്‍പ്പിക്കുന്നതുകൊണ്ടാണ്.

എന്നാല്‍ ഇത്തരം കടന്നാക്രമണം എന്നിലെ എന്നെ കണ്ടെത്തുന്നതിനായി എനിക്ക് കൂടുതല്‍ സഹായകമായി. ഇന്ന് എന്നെ കേള്‍ക്കുന്നതിനും, വായിക്കുന്നതിനും കുറച്ചുപേര്‍ ഈ ലോകത്തുണ്ട് എന്നത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്, അതോടൊപ്പം ഉത്തരവാദിത്തബോധവും.

ആക്രമിക്കാനായി വരുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്, എന്റെ മുന്‍ ജീവിതത്തില്‍ അഞ്ച് വര്‍ഷക്കാലം കൊടിയ പീഡനവും, ദുരിതവും, ശാരീരിക, ലൈംഗികാക്രമണം സഹിച്ച് ജീവിച്ച വ്യക്തിയാണ് ഞാന്‍. അതു കഴിഞ്ഞാണ് ഞാന്‍ ഇപ്പോഴത്തെ ജീവിതത്തിലേക്ക് വന്നത്. ജീവിതം എന്താണെന്നും സന്തോഷം എന്താണെന്നും അറിഞ്ഞ നാളുകളാണ് എന്റെ ജീവിതത്തിലെ കഴിഞ്ഞ ഈ ഏഴുവര്‍ഷം. ഇതിനിടയില്‍ പൊതു സ്ഥലത്ത് വെച്ച് പട്ടാപ്പകല്‍ ലൈംഗികാക്രമണവും ഞാന്‍ നേരിട്ടു. (എന്നെ നേരിട്ടറിയുന്നവര്‍ക്ക് അതറിയാം). നാലു വര്‍ഷം മുമ്പുണ്ടായ അന്നത്തെ ആ ആക്രമണം തരണം ചെയ്യാനും, ആക്രമിച്ച ആളെ കീഴ്‌പ്പെടുത്തി പൊലീസിലേല്‍പ്പിക്കുവാനും എനിക്ക് ധൈര്യം കിട്ടിയത്, എന്ത് വന്നാലും ശക്തമായ പിന്തുണയുമായി എന്റെ ഭര്‍ത്താവ് കൂടെയുണ്ടാകും എന്ന ആത്മവിശ്വാസം ഒന്നുതന്നെയാണ്. (ഈ രണ്ട് അനുഭവങ്ങളും അടുത്തുതന്നെ തുറന്നെഴുതാം)

ഇതൊക്കെ പുരുഷന്മാരില്‍ നിന്നുതന്നെ എനിക്കുണ്ടായ ദുരിതങ്ങളാണിത്. എന്നുകരുതി ലോകത്തുള്ള പുരുഷന്മാര്‍ മുഴുവനും മോശക്കാരെന്ന് പറയാനാകുമോ? എത്രയോ നല്ല പുരുഷ സുഹൃത്തുക്കള്‍ എനിക്കുണ്ട്? കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വെര്‍ബല്‍ അറ്റാക്കിലും, വെര്‍ബല്‍ റേപ്പിലും, സൈബര്‍ ബുള്ളിയിങ്ങിലും പിന്തുണയുമായി കൂടെ നിന്നത് സ്ത്രീകള്‍ മാത്രമല്ല, ഭൂരിഭാഗവും പുരുഷന്മാര്‍ തന്നെയാണ്.

കേവലം ഞാനും എന്റെ ഭര്‍ത്താവും ഞങ്ങളുടെ മകനും, സുഹൃത്തുക്കളും മാത്രമുള്ള ലോകത്തുനിന്നും, എന്നെ എഴുതാനും, സംസാരിക്കാനും പ്രേരിപ്പിച്ചതും, എനിക്ക് ആത്മവിശ്വാസം നല്‍കിയതും ഇത്തരം ആക്രമണങ്ങള്‍ തന്നെയാണ്. അതോടൊപ്പം എന്നെ പിന്തുണച്ച, യാതൊരു മുന്‍പരിചയവുമില്ലാത്ത നിരവധി ആളുകള്‍, (അതില്‍ ആണെന്നോ പെണ്ണെന്നോ, ട്രാന്‍സെന്നോ ഇല്ല), എല്ലാവര്‍ക്കും നന്ദി.
 

nb -സ്ലീവ് ലെസ്സ് ധരിക്കുന്നത് എന്റെ ജീവതത്തിലെ വസ്ത്ര ധാരണ രീതിയാണ്, നേവല്‍ ചിത്രങ്ങളില്‍ വരുന്നത് ഞാന്‍ തിരഞ്ഞെടുത്ത പ്രൊഫഷന്റെ ഭാഗവും.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category