1 GBP = 92.50 INR                       

BREAKING NEWS

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ പ്രലോഭിപ്പിച്ച് ഇന്നോവയില്‍ കയറ്റി കൊണ്ടു പോയത് കാട്ടിനുള്ളില്‍; കരച്ചില്‍ കേട്ട് യൂണിഫോം ധരിച്ചിരുന്ന കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയത് തൊഴിലുറപ്പ് തൊഴിലാളികള്‍; ഭാര്യയാണെന്ന് പറഞ്ഞ് ഉസ്താദ് അതിബുദ്ധി കാട്ടിയെങ്കിലും നാട്ടുകാര്‍ക്ക് മുമ്പില്‍ വിലപ്പോയില്ല; ഷെഫീക്ക് അല്‍ ഖാസ്മി കുടുങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുക്കുമ്പോള്‍ അതിന് കാരണമാകുന്നത് പള്ളി കമ്മറ്റിയുടെ ശക്തമായ ഇടപെടലാണ്. ഇമാമിന്റെ പള്ളി തന്നെയാണ് സംഭവത്തിലെ സത്യം അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടെന്ന് പൊലീസിനെ അറിയിച്ചത്. ഇതോടെയാണ് ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെ(ഇടുക്കി) പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ തന്നെ പീഡകനെതിരെ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ഖാസി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പള്ളി കമ്മറ്റി പ്രസിഡന്റിന്റെ മൊഴി നിര്‍ണ്ണായകമാണ്. സംഭവത്തിന് ദൃക്സാക്ഷികളുമുണ്ട്. അതുകൊണ്ട് തന്നെ ഇമാം കുടുങ്ങുമെന്ന് തന്നെയാണ് പ്രാഥമിക വിലയിരുത്തല്‍.

പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതോടെയാണ് പീഡനം പുറംലോകത്ത് എത്തിയത്. എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം ഖാസിമിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടിയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരത്തെ പ്രധാന മുസ്ലിം പള്ളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തല്‍ സ്ഥാനത്ത് നിന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നീക്കി.

സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് പ്രസ്തുത ജമാഅത്ത് പ്രസിഡന്റ് പിന്നീട് അറിയിച്ചത്. ഇതൊരു മാതൃകാപരമായ നടപടിയായിരുന്നു. ഖാസിമിയെ സംരക്ഷിക്കാന്‍ ഇമാംസ് കൗണ്‍സില്‍ പോലും ശ്രമിച്ചില്ല. പകരം കൃത്യമായ അന്വേഷണവും നടത്തി. കാര്യങ്ങള്‍ പുറം ലോകത്തോട് വിശദീകരിക്കുകയും ചെയ്തു. ഇതാണ് ഖാസിമിക്ക് വിനയായത്.

ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുള്ളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുള്ള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു. ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുള്ള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. തുടര്‍ന്ന് ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു-ജമാഅത്ത് പ്രസിഡന്റ് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

ഈ തിരക്കിനിടയില്‍ വണ്ടിയുടെ പിറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുള്ള യുവാക്കള്‍ കുറച്ചു ദൂരം വരെ വണ്ടിയെ ട്രേസ് ചെയ്തു വന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കയ്യില്‍ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവര്‍ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്. പള്ളിയും തള്ളി പറഞ്ഞതോടെ പോക്സോ കേസെടുക്കാന്‍ പോലും തയ്യാറായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category