1 GBP = 92.30 INR                       

BREAKING NEWS

മാതൃഭൂമിന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീലിന്റെ അപകട മരണത്തില്‍ നടുങ്ങി ചാനല്‍ ലോകം; ഇന്ത്യാവിഷനിലൂടെ തുടങ്ങി റിപ്പോര്‍ട്ടര്‍ ടി.വിയില്‍ പ്രവര്‍ത്തിച്ച് മാതൃഭൂമി ന്യൂസിന്റെ ഭാഗമായ പ്രതീഷ് വിശാലമായ സൗഹൃദ ബന്ധത്തിന് ഉടമ; കണ്ണൂരിനെ കര്‍മ്മഭൂമിയാക്കിയ പ്രതീഷിന്റെ അന്ത്യം തെരഞ്ഞെടുപ്പ് പരിപാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവേ

Britishmalayali
kz´wteJI³

കണ്ണൂര്‍: വാര്‍ത്തകള്‍ക്ക് പിന്നാലെ ക്യാമറക്കണ്ണുമായി ഓടിയെത്തിയ പ്രതീഷ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇന്ന് രാവിലെ കേട്ട ദുരന്തവാര്‍ത്ത സത്യമാകരുതേ എന്നായിരുന്നു പലരും ആഗ്രഹിച്ചത്. എന്നാല്‍, തൊഴിലിന് ശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേയാണ് മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ ബൈക്ക അപകടത്തില്‍ മരിച്ചത്. വളപട്ടണത്തിന് സമീപം വെച്ച് ബെക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ഷൂട്ടിങിന് ശേഷം രാത്രി 12 മണിയോടെ വീട്ടിലേക്ക് തിരിച്ചതായിരുന്നു പ്രതീഷ്. അപകടത്തില്‍പെട്ട പ്രതീഷിനെ വഴിയരികല്‍ കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കണ്ണൂര്‍ എ.കെ. ജി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്റേയും നാരായണി മണിയമ്പാറയുടേയും മകനാണ്. ഭാര്യ ഹേഷ്മ (പി.സി.ആര്‍ ബാങ്ക് കണ്ണപുരം ശാഖ). സഹോദരങ്ങള്‍ അഭിലാഷ്, നിധീഷ്

ഒന്നരപ്പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ ദൈനംദിന സംഭവങ്ങളെ അടുത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകനാണ് പ്രതീഷ്. പ്രാദേശിക ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ പ്രതീഷ് 2007ല്‍ ഇന്ത്യാവിഷനില്‍ ജോലിയില്‍ പ്രവേശിച്ചു. കുറച്ചു കാലം റിപ്പോര്‍ട്ടര്‍ ടി.വി യില്‍. 2012 മുതല്‍ മാതൃഭൂമി ന്യൂസിന്റെ ഭാഗം. തൊഴില്‍ കാലയളവില്‍ ഏറ്റവും അധികം കാലവും ജോലി ചെയ്തത് കണ്ണൂരിലായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷവേദികളിലും നിര്‍ഭയനായി പ്രതീഷ് തന്റെ ജോലി ചെയ്തു. ഏറ്റവും ഒടുവില്‍ തലശേരിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോഴും ആക്രമിക്കപ്പെട്ട വീടുകളിലേക്കും ആശുപത്രികളിലാക്കപ്പെട്ട ജീവിതങ്ങളിലേക്കും ഒരു നിമിഷം പോലും വൈകാതെ പ്രതീഷ് ക്യാമറയുമായി ഓടിയെത്തിയിരുന്നു.  വിശാലമായ സുഹൃത്ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു പ്രതീഷ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു. ഇന്ന് വൈകീട്ടാണ് സംസ്‌ക്കാരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category