1 GBP = 92.50 INR                       

BREAKING NEWS

കാറപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സുരേഷ് റെയ്ന മരിച്ചു; കൊന്നത് സോഷ്യല്‍ മീഡിയ; ദിവസങ്ങളായി പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പൊട്ടിത്തെറിച്ച് താരം; വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കടുത്ത നടപടി

Britishmalayali
kz´wteJI³

മുംബൈ: സോഷ്യല്‍ മീഡിയ പലരെയും പല തവണയായി കൊന്നിട്ടുണ്ട്. എന്നാല്‍ അതില്‍ മിക്കവരും ഇന്നും ഒരു കുഴപ്പവുമില്ലാതെ ജീവിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പല പ്രമുഖരും ഇത്തരം സോഷ്യല്‍ മീഡിയ കൊലപാതകങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അത്തരത്തില്‍ ഇത്തവണ സോഷ്യല്‍ മീഡിയയുടെ കൊലകത്തിക്ക് ഇരയായത് ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്നയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒടുവില്‍ ഇതില്‍ സഹികെട്ട് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ജീവനോടെയുണ്ടെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും റെയ്‌ന ട്വിറ്ററില്‍ വ്യക്തമാക്കി.

'കാറപകടത്തില്‍ താന്‍ മരിച്ചെന്ന് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തന്റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക. ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുടൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ഇന്ത്യന്‍ ക്രിക്കറ്റ് താരം ട്വീറ്റ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category