1 GBP = 87.90 INR                       

BREAKING NEWS

ഇതുവരെ ശേഖരിച്ച തുക ഇന്ന് കൈമാറും; ഇന്ന് അര്‍ദ്ധരാത്രിയില്‍ ചാക്കോച്ചന്‍ അപ്പീല്‍ അവസാനിക്കുമ്പോള്‍ 10,000 തികയ്ക്കാനാവുമെന്ന ആത്മവിശ്വാസം ശക്തം

Britishmalayali
kz´wteJI³

യുകെയിലെ മലയാളികള്‍ വേദനിക്കേണ്ടതില്ല. അവര്‍ക്കൊരു പ്രതിസന്ധി ഉണ്ടായാല്‍ എല്ലാവരും ഒരുമിച്ച് നില്ക്കും. അല്ലെങ്കില്‍ നോക്കൂ... ചാക്കോച്ചന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മൂന്ന് ദിവസം കൊണ്ട് 9000 പൗണ്ട് ശേഖരിക്കാന്‍ ആവുമോ? ഇന്നലെ അര്‍ദ്ധരാത്രി വരെ ലഭിച്ചത് 8760 പൗണ്ടാണ്. ഈ തുക ഇന്ന്
ചാക്കോച്ചന്റെ ബ്രിഡ്ലിംഗ്ടണിലെ വീട്ടിലെത്തി ഭാര്യ ദീപക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി ജോര്‍ജ് എടത്വ കൈമാറും. ഇന്ന് അര്‍ദ്ധരാത്രി അപ്പീല്‍ അവസാനിക്കുമ്പോള്‍ 10,000 പൗണ്ട് എന്ന ലക്ഷ്യം അനായാസമായി മറികടക്കാന്‍ ആവുമെന്ന പ്രതീക്ഷയാണ് എങ്ങുമുള്ളത്. ആകെ ചിലവ് 7000 പൗണ്ട് വരും. 3000 പൗണ്ട് അനുബന്ധ ചിലവുകള്‍ക്കും കുട്ടികളുടെ പഠനത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുക.
ഇന്ന് നടക്കുന്ന പൊതുദര്‍ശനത്തിനും ശ്രുശ്രൂഷകള്‍ക്കും ശേഷം നാട്ടിലെ ഇടവക പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹള്ളിനു സമീപത്തെ ബ്രിട്‌ലിങ്ടണില്‍ താമസിച്ചു വരികയായിരുന്ന ചാക്കോച്ചന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. 47 വയസ് മാത്രമായിരുന്നു പ്രായം. അബോധാവസ്ഥയിലായ ചാക്കോച്ചനെ ആംബുലന്‍സ് ടീം സി.പി.ആര്‍ (കൃത്രിമ ശ്വാസം) നല്‍കി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയിച്ചില്ല. മരണ സമയത്ത് ഭാര്യയും കുഞ്ഞുങ്ങളും തന്റെ അമ്മയും ഭാര്യയുടെ മാതാപിതാക്കളും സമീപത്തു തന്നെയുണ്ടായിരുന്നു. 

യുകെയിലെ മാറിയ വിസാ നിയമങ്ങളും എന്‍എംസിയുടെ നൂലാമാലകളും നിമിത്തം ഏകദേശം ഒമ്പതു വര്‍ഷമായി യുകെയിലേക്ക് കുടിയേറിയ ദീപയ്ക്ക് രജിസ്റ്റേര്‍ഡ് നേഴ്‌സായി ജോലി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ചാക്കോച്ചന്റെ രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായതിനാല്‍ 24 മണിക്കൂറും പരിചരണവും കുഞ്ഞു കുട്ടികളെ നോക്കേണ്ടതും ആവശ്യമായി വന്നതിനാല്‍ ദീപയ്ക്ക് ജോലി ചെയ്യുവാനും സാധിച്ചിരുന്നില്ല.അതിനാല്‍ തന്നെ, ചാക്കോച്ചന്റെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. ചാക്കോച്ചന്റെ കുടുംബത്തിനായി സഹായം നല്‍കുവാന്‍ സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഒരു പൗണ്ട്, ഒന്നേകാല്‍ പൗണ്ടായി നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.
ദുരിതങ്ങളും കഷ്ടപ്പാടുകളും മുടങ്ങാതെ എത്തിയ ചാക്കോച്ചന്റെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വായനക്കാരില്‍ നിന്നും മുന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 8760 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 7800.25പൗണ്ടാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടിലേക്ക് ഇതുവരെ 960 പൗണ്ടുമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയാണ് തുക 8760 ആയി ഉയര്‍ന്നത്.
 
മേലൂര്‍ ചാലക്കുടി സ്വദേശിയായ ചാക്കോച്ചന്‍ ബ്രിഡ്‌ലിംഗ്ടണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ദീപ ആണ് ഭാര്യ. പ്രൈമറി ക്‌ളാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി യുകെയില്‍ എത്തിയപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലും പിന്നീട് ദീപക്ക് വര്‍ക്ക് പെര്‍മിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. ഏകദേശം മൂന്നു വര്‍ഷം മുമ്പാണ് ബ്രിഡ്ലിംഗ്ടണിലേക്ക് എത്തിയത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Chackochan Appeal
IBAN Number: GB70MIDL40470872314320
ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category