1 GBP = 102.00 INR                       

BREAKING NEWS

നയന്‍താരയ്ക്ക് എത്തിച്ചത് തമിഴ്നാട്ടില്‍ മാത്രം ഓടാന്‍ പെര്‍മിറ്റുള്ള അത്യാഡംബര കാരവന്‍; 19 സീറ്റുള്ള വാന്‍ രൂപം മാറ്റം വരുത്തി എത്തിച്ചത് നിവിന്‍ പോളിക്ക്; സെറ്റിലുണ്ടായിരുന്ന മൂന്നാമത്തെ വണ്ടിയൊരുക്കിയത് ധ്യാന്‍ ശ്രീനിവാസനും; ലൗ ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ നടന്നത് സിനിമാ പേരിനെ വെല്ലുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ അപ്രതീക്ഷിത ഇടപെടല്‍; ക്ലൈമാക്‌സില്‍ പിഴയടച്ച് പ്രശ്‌നമൊഴിവാക്കി നിര്‍മ്മാതാവിന്റെ ഇടപെടല്‍; 'കാരവനുകള്‍' ഷൂട്ടിങ് സെറ്റിലെ പുതിയ വില്ലനോ?

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: മലയാള സിനിമാ രംഗത്തെ ഞെട്ടിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ കാരവന്‍ വേട്ട. കളമശേരിയിലെ വില്ലാ സമുച്ചയത്തിലെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഇന്നലെ രാത്രി മൂന്നു കാരവനുകളാണ് മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. മൂന്നു കാരവനുകളില്‍ നിന്നായി രണ്ടു ലക്ഷം രൂപയോളമാണ് പിഴ ഈടാക്കിയത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയെന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മൂന്ന് കാരവാനും പിടിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍ താരയ്ക്കും നിവിന്‍ പോളിക്കും കൊണ്ടു വന്നതാണ് രണ്ട് കാരവാനുകള്‍. മൂന്നാമത്തേത് സംവിധായകനും നടനുമായ ധ്യാന്‍ ശ്രീനിവാസനും.

മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിംഗിനും കൊച്ചി ആര്‍ടിഒയ്ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. റെയ്ഡ് സിനിമാലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ഒട്ടനവധി ഷൂട്ടിംഗുകള്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങള്‍ക്ക് വേണ്ടി കാരവനുകള്‍ ഈ ലൊക്കേഷനുകളില്‍ കാത്ത് കെട്ടി കിടക്കുന്നുമുണ്ട്. അതിനാലാണ് മോട്ടോര്‍ വാഹനവകുപ്പ് തങ്ങളെ തേടി എത്തുമോ എന്ന് നിര്‍മ്മാതാക്കളും കാരവന്‍ ഉടമകളും ഭയക്കുന്നത്. ഇപ്പോള്‍ ലൊക്കേഷനില്‍ താരങ്ങള്‍ വിശ്രമിക്കുന്നതും വസ്ത്രധാരണം നടത്തുന്നതുമെല്ലാം കാരവന്‍ കേന്ദ്രീകരിച്ചാണ്. അതിനാല്‍ പിടിവീഴുമോ എന്നാണ് സിനിമാ ലോകത്തിന്റെ ഭയം.

മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ രാത്രി എത്തുമ്പോള്‍ മൂന്നു കാരവനുകളും വില്ലാ സമുച്ചയത്തില്‍ ഒതുക്കി നിര്‍ത്തിയ അവസ്ഥയിലായിരുന്നു. ഡ്രൈവര്‍മാരും, ക്രൂവും മാത്രമാണ് അപ്പോള്‍ കാരവനിലുണ്ടായിരുന്നത്. വില്ലയില്‍ രാത്രി സീനുകള്‍ ചിത്രീകരിക്കുകയായിരുന്നു. വില്ലാ അധികൃതരെ വിളിച്ച് അകത്ത് കടന്നാണ് സ്‌ക്വാഡ് ഉള്ളില്‍ കടന്നത്. ഒരു തമിഴ്നാട് രജിസ്‌ട്രേഷനും രണ്ടു കേരളാ രജിസ്‌ട്രേഷന്‍ കാരവനുകളുമാണ് പിടിച്ചത്. തമിഴ്നാട് രജിസ്‌ട്രേഷന്‍ നയന്‍താരയ്ക്ക് വേണ്ടിയാണ് എത്തിയത്. ഒരു കാരവന്‍ 19 സീറ്റുള്ള വാന്‍ ആയിരുന്നു. അത് രൂപമാറ്റം വരുത്തി കാരവന്‍ ആക്കുകയാണ് ചെയ്തത്. ഈ വാഹനത്തിനു ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ടാക്സ് ചുമത്തി. രണ്ടു വര്ഷമായുള്ള ടാക്സ് തന്നെ ഇത്രയും തുക വരും.

കേരളാ രജിസ്‌ട്രേഷന്‍ ഉള്ള ഒരു വണ്ടി കാരവന്‍ ആയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷെ അത് ടാക്സി രജിസ്‌ട്രേഷന്‍ അല്ല. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആണ്. അത് വാടകയ്ക്ക് നല്‍കിയതിനാല്‍ 10000 രൂപ പിഴയിട്ടു. തമിഴ്നാട് കാരവന് 40000 രൂപ ടാക്‌സും 10000 രൂപ പിഴയും ചുമത്തി. തമിഴ്നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമായതിനാലാണ് പിഴയും ടാക്‌സും ചുമത്തിയത്. മാനേജരെ വിളിച്ചു വരുത്തിയപ്പോള്‍ ഫൈന്‍ അപ്പോള്‍ തന്നെ അടയ്ക്കാം എന്ന് കാരവന്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ പിഴ ഈടാക്കി വണ്ടികള്‍ വിട്ടുനല്‍കുകയായിരുന്നു. മുന്‍പും ഇതേ സ്‌ക്വഡ് കൂടുതല്‍ കാരവനുകള്‍ പിടികൂടിയിട്ടുണ്ട്. കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന ഒരു കാരവന്‍ മഹാരാഷ്ട്രാ രജിസ്‌ട്രേഷന്‍ കാരവനായിരുന്നു. അത് പിന്നെ മോട്ടോര്‍ വാഹനവകുപ്പ് തന്നെ നിര്‍ദ്ദേശം നല്‍കി കേരളാ രജിസ്‌ട്രേഷന്‍ ആക്കി മാറ്റി. പിന്നീട് അത് ടാക്സിയാക്കി മാറ്റുകയും ചെയ്തു.

പഴയ വണ്ടികള്‍ ഇനി കാരവന്‍ ആയി ഓടിക്കാന്‍ സാധിക്കില്ല. പുതിയ വണ്ടികള്‍ക്ക് മാത്രമേ കാരവന്‍ രൂപമാറ്റത്തിനു നിയമപരമായി സാധുതയുള്ളൂ. പിടിക്കപ്പെടാതെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒട്ടനവധി കാരവനുകള്‍ ഇപ്പോഴും ഓടുന്നുണ്ട്. രഹസ്യ വിവരം ലഭിക്കുമ്പോള്‍ മാത്രമേ മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡുകള്‍ റെയിഡിന് എത്തുന്നുള്ളൂ. പിടിക്കപ്പെട്ടാല്‍ തന്നെ ചെറിയ ഫൈന്‍ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. തമിഴ്നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് കൂടുതല്‍ കാരവന്‍ ആയി മാറുന്നത്. അവിടെ പെട്ടെന്നു അനുമതി ലഭിക്കും. കൂടുതല്‍ ഷൂട്ടിങ് നടക്കുന്നതും തമിഴ്നാടാണ്. അതിനാല്‍ കാരവന്‍ കൂടുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഉള്ളത്- ഇന്നലെ കൊച്ചിയില്‍ കാരവനുകള്‍ പിടികൂടിയതിന് നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പുതിയ വണ്ടികള്‍ കാരവന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. പക്ഷെ അതിനു ടാക്സി പെര്‍മിറ്റ് എടുത്തിരിക്കണം. എന്നാല്‍ മാത്രമേ വാടകയ്ക്ക് ഓടാന്‍ കഴിയൂ-എല്‍ദോ വര്‍ഗീസ് പറയുന്നു. എല്‍ദോ വര്‍ഗീസിനെ കൂടാതെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോസഫ് ചെറിയാന്‍, സ്മിതാ വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഏക്.എക്സ് നിബി, പി.ജെ.അനീഷ്, എസ്.സതീഷ് എന്നിവരടങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് കാരവനുകള്‍ പിടിച്ചത്.

കാരവനുകള്‍ അടക്കമുള്ള നിയമലംഘനം നടത്തുന്ന കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വരും നാളുകളിലും കൂടുതല്‍ സ്‌ക്വാഡുകള്‍ റെയിഡിന് സജ്ജമായി രംഗത്തുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category