1 GBP = 90.50 INR                       

BREAKING NEWS

നാലു കുടുംബങ്ങള്‍ മാത്രമുള്ളിടത്ത് ചാക്കോച്ചന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് നൂറുകണക്കിന് പേര്‍; ബോള്‍ഡാക്കി വളര്‍ത്തിയ പപ്പയെ ഓര്‍ത്ത് നേഹമോളുടെ സ്‌നേഹ പ്രണാമം; നെഞ്ചുപൊട്ടി നിലവിളിച്ചു ദീപ; 7000 പൗണ്ട് ചോദിച്ചപ്പോള്‍ 12,000 പൗണ്ട് നല്‍കി ബ്രിട്ടീഷ് മലയാളി വായനക്കാര്‍

Britishmalayali
ജോര്‍ജ്ജ് എടത്വാ, സോണി ചാക്കോ

ടക്കന്‍ ഇംഗ്ലണ്ടിലെ ബ്രിട്‌ലിങ്ടണില്‍ ആകെയുള്ളത് വെറും നാലു മലയാളി കുടുംബങ്ങളാണ്. എന്നിട്ടും അവിടുത്തെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ചാക്കോച്ചന്റെ മൃതദേഹം എത്തിച്ചപ്പോള്‍ പരിസരം മുഴുവന്‍ നിറഞ്ഞു നിന്നതു മലയാളികള്‍ ആയിരുന്നു. ഹള്ളില്‍ നിന്നും ലീഡ്‌സില്‍ നിന്നും മാത്രമല്ല സൗത്താംപ്ടണില്‍ നിന്നും ലെസ്റ്ററില്‍ നിന്നും ലിവര്‍പൂളില്‍ നിന്നും വരെ അനേകം പേരെത്തി. ഒപ്പം അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മുപ്പതോളം ഇംഗ്ലീഷുകാരും.

വികാര നിര്‍ഭരമായ യാത്രയയപ്പാണ് യുകെ മലയാളി സമൂഹം ഇന്നലെ ചാക്കോച്ചന് നല്‍കിയത്. സൗത്താംപ്ടണ്‍, ലിവര്‍പൂള്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, മാഞ്ചസ്റ്റര്‍, ബ്ലാക്ക് പൂള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ എത്തിയിരുന്നു. ബ്രിട്ലിങ്ടണില്‍ നാലു മലയാളി കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ, സ്‌കാര്‍ബറോ, ഹള്‍, യോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി കമ്മ്യൂണിറ്റികളാണ് പൊതു ദര്‍ശന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. സ്‌കാര്‍ബറോ മലയാളി കമ്മ്യൂണിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

പൊതു ദര്‍ശന ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് എത്തിയത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ വൈകിട്ട് നാലു മണിയോടെയാണ് ചാക്കോച്ചന്റെ മൃതദേഹവുമായി ഫ്യൂണറല്‍ ഡയറക്ടേഴ്സ് ബ്രിട്‌ലിങ്ടണ്‍ ദേവാലയത്തിലേക്ക് എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുക്കണക്കിനു പേരാണ് പള്ളി അങ്കണത്തില്‍ എത്തിയത്. ഫാ. ആന്റണിയുടെ ആമുഖ പ്രസംഗത്തിലൂടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കൊന്ത നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ഒപ്പീസ് എന്നിവ നടന്നു.

പപ്പയുടെ ക്ഷമയും സ്‌നേഹവും മറക്കാനാകില്ല.. ഞങ്ങളെ ബോള്‍ഡാക്കിയത് പപ്പയാണ്..
ചാക്കോച്ചന്റെ മൂത്തമകള്‍ നേഹ പിതാവിനെ കുറിച്ചുള്ള സ്മരണ വായിച്ചത് അവിടെ ഒത്തുച്ചേര്‍ന്നവരുടെയെല്ലാം ഹൃദയം നുറുക്കുന്നതായിരുന്നു. കണ്ണില്‍ നിന്നും കണ്ണുനീര്‍ വീഴാതെ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനോഹരമായാണ് നേഹ പങ്കുവെച്ചത്. മക്കളെ വളരെ ബോള്‍ഡാക്കിയാണ് ചാക്കോച്ചന്‍ വളര്‍ത്തിയത് എന്നതിനുള്ള തെളിവായിരുന്നു നേഹയുടെ ഓരോ വാക്കുകളും.
പപ്പ എന്റെ ഹീറോയാണെന്നാണ് നേഹ പറഞ്ഞത്. വളരെയധികം ക്ഷമയുള്ള വ്യക്തിയാരിരുന്നു എന്റെ പപ്പ. ഞങ്ങളോട് എന്നും പ്രാര്‍ത്ഥിക്കണമെന്നും ബൈബിള്‍ വായിക്കണമെന്നും പപ്പ പറയുമായിരുന്നുവെന്നും നേഹ വ്യക്തമാക്കി. മക്കളെ സന്തോഷമായി ഇരുത്താനും മമ്മയുടെ സന്തോഷമായിരുന്നു പപ്പയുടെ സന്തോഷവുമെന്നും നേഹ പറഞ്ഞുവച്ചു.

ചാക്കോച്ചന്റെ ഓര്‍മ്മകളില്‍ നെഞ്ചുപൊട്ടി നിലവിളിച്ച് ദീപ
ചടങ്ങിന്റെ തുടക്കം മുതലേ ദീപ സങ്കടത്തോടു കൂടിയാണ് ഇരുന്നത്. ഫാ. ആന്റണിയുടെ പ്രസംഗ വേളയില്‍ ചാക്കോച്ചനെ കുറിച്ചുള്ള വാക്കുകള്‍ കേട്ടിരുന്ന ദീപ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചടങ്ങിലുടനീളം നിന്നത്. പൊതുദര്‍ശന ചടങ്ങില്‍ എത്തിയവരുടെയെല്ലാം കണ്ണു നിറഞ്ഞത് ചാക്കോച്ചന്റെ ഭാര്യ ദീപയുടെ ദുഃഖം കണ്ടായിരുന്നു. രണ്ടു പെണ്‍മക്കളെയും ചേര്‍ത്തു പിടിച്ച് ചാക്കോച്ചന്റെ മൃതദേഹത്തിനരികെ നിന്നു ദീപ വിതുമ്പിയത് കണ്ടു നിന്നവരുടെ കണ്ണുകള്‍ നനയിക്കുന്നതായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചാക്കോച്ചന്റെ മാതാവ് മകന്റെ മൃതദേഹത്തിനരികിലേക്ക് എത്തിയത്.

ചാക്കോച്ചന്റെ നെറ്റിയില്‍ തലോടി ആ അമ്മ അന്ത്യചുംബനം നല്‍കിയത് സങ്കടം സഹിക്കാനാവാതെ ആയിരുന്നു. ദീപയുടെ അച്ഛനും അമ്മയും തങ്ങളുടെ പ്രിയപ്പെട്ട മകനു വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. മലയാളി കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ശോഭന്‍ നന്ദി പ്രകാശനവും സ്മരണയും നടത്തി. കുടുംബാംഗമായ സാജുവും നന്ദി പ്രകാശനം നടത്തി. മറ്റു മലയാളി കമ്മ്യൂണികള്‍ ഒത്തുചേര്‍ന്നാണ് ചായ സല്‍ക്കാരം നടത്തിയത്.
ബ്രിട്‌ലിങ്ടണ്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നിരവധി മലയാളികളാണ് ചാക്കോച്ചന് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത്. ചടങ്ങുകളിലെല്ലാം പങ്കെടുത്ത ശേഷമാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്. സംസ്‌കാരം നാട്ടിലെ ഇടവക പള്ളിയില്‍ ആണ് നടക്കുക.

ചാക്കോച്ചന്റെ മകള്‍ക്ക് ചെക്ക് കൈമാറി ബിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ 
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി ജോര്‍ജ്ജ് എടത്വായാണ് ചാക്കോച്ചന്റെ കുടുംബത്തിന് ചെക്ക് നല്‍കുവാന്‍ എത്തിയത്. പ്രസംഗത്തിനിടെ ഫാ. ആന്റണി ജോര്‍ജ്ജ് എടത്വായെ ക്ഷണിക്കുകയും ചാക്കോച്ചന്റെ മൂത്തമകള്‍ നേഹയ്ക്ക് ചെക്ക് കൈമാറുകയും ചെയ്തു. സംസ്‌കാര ചടങ്ങിലുനീളം ഹൃദ്യമായ സ്വീകരണവും കരുതലുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ സ്‌കാര്‍ബറോ മലയാളി കമ്മ്യൂണിറ്റി നല്‍കിയതെന്ന് ജോര്‍ജ്ജ് എടത്വാ വ്യക്തമാക്കി. 

അവസാനിപ്പിച്ചെങ്കിലും നല്‍കാം
വായനക്കാരില്‍ നിന്നും കാശു ശേഖരിച്ച് ചാക്കോച്ചന്റെ കുടുംബത്തെ സഹായിക്കാനുള്ള ഞങ്ങളുടെ അപ്പീല്‍ ഇന്നലെ സമാപിച്ചെങ്കിലും അപ്പീലിന് കാശ് സ്വീകരിക്കുന്ന ലിങ്ക് തുടര്‍ന്നും വര്‍ക്ക് ചെയ്യുന്നതാണ്. ഒട്ടേറെ സംഘടനകളും വ്യക്തികളും ചാക്കോച്ചന് വേണ്ടി ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നറിയിച്ചിട്ടുള്ളതുകൊണ്ടാണിത്. ഇവര്‍ക്ക് തുടര്‍ന്നും കാശു നിക്ഷേപിച്ചാല്‍ ഗിഫ്റ്റ് എയ്ഡ് സഹിതം ഞങ്ങള്‍ കുടുംബത്തിന് കൈമാറുന്നതാണ്.
ദീപയ്ക്കും കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള യാത്രാ ചെലവായ തുകയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇനി ലഭിക്കുന്ന തുക അനുബന്ധ ചെലവുകള്‍ക്കും കുട്ടികളുടെ പഠനത്തിനും വേണ്ടിയാണ് വിനിയോഗിക്കുക. വിര്‍ജിന്‍ മണി വഴി ലഭിച്ച 8216.50 പൗണ്ടിനൊപ്പം ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്തപ്പോള്‍ 10066.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 1740 പൗണ്ടുമാണ് ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയുടെ 3.5 ശതമാനം കമ്മീഷനായ 287 പൗണ്ട് കുറച്ചുള്ള 11519.5 പൗണ്ടാണ് ഇപ്പോള്‍ ചാക്കോച്ചന്റെ കുടുംബത്തിനു നല്‍കാന്‍ ലഭിച്ചിരിക്കുന്ന തുക. ഈ തുകയില്‍ നിന്നും ഇന്നലെ നല്‍കിയ 8760 പൗണ്ട് കുറച്ചുള്ള ബാക്കി തുകയും ഇനി വിര്‍ജിന്‍ മണി അക്കൗണ്ടിലേക്ക് ലഭിക്കുന്ന തുകയും ചേര്‍ത്താണ് ദീപയ്ക്ക് കൈമാറുക.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹള്ളിനു സമീപത്തെ ബ്രിട്ലിങ്ടണില്‍ താമസിച്ചു വരികയായിരുന്ന ചാക്കോച്ചന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. 47 വയസ് മാത്രമായിരുന്നു പ്രായം. അബോധാവസ്ഥയിലായ ചാക്കോച്ചനെ ആംബുലന്‍സ് ടീം സി.പി.ആര്‍ (കൃത്രിമ ശ്വാസം) നല്‍കി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയിച്ചില്ല. മരണ സമയത്ത് ഭാര്യയും കുഞ്ഞുങ്ങളും തന്റെ അമ്മയും ഭാര്യയുടെ മാതാപിതാക്കളും സമീപത്തു തന്നെയുണ്ടായിരുന്നു. 

മേലൂര്‍ ചാലക്കുടി സ്വദേശിയായ ചാക്കോച്ചന്‍ ബ്രിഡ്‌ലിംഗ്ടണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. യുകെയിലെ മാറിയ വിസാ നിയമങ്ങളും എന്‍എംസിയുടെ നൂലാമാലകളും നിമിത്തം ഏകദേശം ഒമ്പതു വര്‍ഷമായി യുകെയിലേക്ക് കുടിയേറിയ ദീപയ്ക്ക് രജിസ്റ്റേര്‍ഡ് നേഴ്‌സായി ജോലി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ചാക്കോച്ചന്റെ രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായതിനാല്‍ 24 മണിക്കൂറും പരിചരണവും കുഞ്ഞു കുട്ടികളെ നോക്കേണ്ടതും ആവശ്യമായി വന്നതിനാല്‍ ദീപയ്ക്ക് ജോലി ചെയ്യുവാനും സാധിച്ചിരുന്നില്ല.

ബ്രിട്ലിങ്ടനിലെ ഒരു നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്നുവെങ്കിലും വിസാ കാലാവധി തീര്‍ന്നതു കൊണ്ട് അവിടെ തുടരാന്‍ സാധിച്ചിരുന്നില്ല. റിക്രൂട്ട് ഏജന്റ് മാരുടെ ചതിയില്‍ പെട്ട് യുകെയിലെ ജോലി മാറ്റത്തിനും മറ്റുമായി വലിയൊരു തുക ഈ കാലയളവിനുള്ളില്‍ ചെലവാക്കേണ്ടതായും വന്നു.
ചാക്കോച്ചന്റെ അസുഖവും കുടുംബത്തിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് ഹോം ഓഫീസ് ഇക്കഴിഞ്ഞയിടെയാണ് ഇവരുടെ വിസ ഡിസംബര്‍ 2020 വരെ പുതുക്കി നല്‍കിയത്. ചാക്കോച്ചന്റെ അസുഖവും വിസാ- ജോലിപ്രശ്‌നങ്ങള്‍ കൊണ്ടും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ കുടുംബം വളരെ വിഷമഘട്ടങ്ങളില്‍ കൂടി കടന്നു പോകുകയായിരുന്നു.
ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category