1 GBP = 87.90 INR                       

BREAKING NEWS

ഫാ: ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ മറ്റന്നാള്‍ ശനിയാഴ്ച ടെന്‍ഹാമില്‍ നടക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച്  മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ മറ്റന്നാള്‍ ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. രാത്രി മണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്വല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ: ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങുന്നത്.

ശനിയാഴ്ച വൈകുന്നേരം 7.30നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11. 45 ഓടെ ശുശ്രൂഷകള്‍ സമാപിക്കും. ഈ വേള ഏവരും ഉപയോഗിക്കുവാനും, അനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും ക്ഷണിക്കുന്നു. നൈറ്റ് വിജിലില്‍ ബ്ര. ചെറിയാനും, ജൂഡയും പ്രെയിസ് ആന്റ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069
പള്ളിയുടെ വിലാസം
The Most Holy name Catholic Church, Oldmill Road, UB9 5AR, Denham, Uxbridge

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category