1 GBP = 85.50 INR                       

BREAKING NEWS

എസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ മഹാ ശിവരാത്രി പൂജയും ആഘോഷവും അടുത്തമാസം എസ്സെക്സില്‍

Britishmalayali
kz´wteJI³

ചെംസ്ഫോര്‍ഡ്: യുകെയിലെ പ്രധാന ഹിന്ദു സംഘടനകളിലൊന്നായ എസ്സെക്‌സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശിവരാത്രി പൂജയും ആഘോഷം, അടുത്തമാസം  മാര്‍ച്ച് നാലിനുവൈകുന്നേരം 5.30 മുതല്‍ എട്ടു മണി വരെ വിപുലമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലാണ്  ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ചെംസ്ഫോര്‍ഡിലെ സ്പ്രിംഗ്ഫീല്‍ഡ് പാരീഷ് ഹാളില്‍, ഡോ. മമത ഹംപേഷിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ അഭിഷേകം, പൂജ, ദീപാരാധന, കൂടാതെ എസ്സെക്സിലെ വിവിധ ടീമുകളുടെ ഭജന്‍, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികള്‍ക്ക് ഡോ. ബോബി വലിയത്ത്, ചിത്ര എസ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിലാസം
Springfield Parish Centre, St Augustine's Way, Chelmsford, Essex  CM1 6GX
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഡോ. ആതിര - 07472504296, മിനി - 07540496134, സ്മിത - 07575250260, ഡോ. മമത - 07587368532

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category