1 GBP = 87.90 INR                       

BREAKING NEWS

ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു നവ നേതൃത്വം; പ്രസിഡന്റായി സിന്ധു ഉണ്ണിയും സെക്രട്ടറിയായി രാധേഷ് നായരും; ട്രഷററായി രാജു സുബ്രമണ്യവും

Britishmalayali
kz´wteJI³

പ്രവര്‍ത്തന മികവ് കൊണ്ടും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും കഴിഞ്ഞ ദശാബ്ദ കാലമായി യുകെയിലെ പ്രമുഖ ഹിന്ദു മലയാളി കമ്മ്യൂണിറ്റി ആയ ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിക്കു പുതിയ അമരക്കാര്‍. കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ പൊതുയോഗം വിതിങ്ടണ്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടന്നു. പ്രസിഡന്റ് സിന്ധു ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഹരികുമാര്‍ അവതരിപ്പിക്കുകയും, കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ രാജു യോഗത്തിനു മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപെട്ട എട്ടു കുടുംബങ്ങള്‍ക്കും ഒരു അംഗന്‍വാടിക്കും സഹായം നല്‍കാനായത് മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ മഹത്തായ കര്‍മ്മമായി യോഗം വിലയിരുത്തി.

പുതിയ തലമുറയുടെ അറിവിലേക്കായി രണ്ടാഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന പൂര്‍ണ്ണ വിദ്യ പഠനം, മലയാളം ക്ലാസ്, ഭജന്‍ എന്നിവക്ക് പുറമെ ശിവരാത്രി മഹോത്സവം, വിഷു ആഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികളും, കേരളത്തനിമയോടെയുള്ള രുചിയൂറും സദ്യയും കോര്‍ത്തിണക്കികൊണ്ടുള്ള തിരുവോണാഘോഷവും, ധനുമാസത്തിലെ തിരുവാതിര ആഘോഷവും, മകരവിളക്ക് മഹോത്സവവും അതി ഗംഭീരമായി ആഘോഷിക്കുന്നത് കമ്മ്യൂണിറ്റി കുടുംബാംഗങ്ങളുടെ നിസ്സീമമായ   സഹകരണം ഒന്നു കൊണ്ട് മാത്രമാണെന്ന് യോഗം അംഗീകരിച്ചു.

എല്ലാ അംഗങ്ങള്‍ക്കും കമ്മിറ്റിയുടെ നന്ദി മുന്‍ വൈസ് പ്രസിഡന്റ് സിനി ബിജു അറിയിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കമ്മ്യൂണിറ്റിയുടെ ഭരണസമിതിയിലേക്കു പ്രസിഡന്റ് ആയി സിന്ധു ഉണ്ണി, സെക്രട്ടറി ആയി രാധേഷ് നായര്‍, ട്രഷറര്‍ ആയി രാജു സുബ്രമണ്യം എന്നിവരെയും, വൈസ് പ്രസിഡന്റ് ആയി ദിനേശ് കൃഷ്ണമ്മ, ജോയിന്റ് സെക്രട്ടറി രജനി രഞ്ജിത്, ജോയിന്റ് ട്രഷറര്‍ ആയി നന്ദകുമാര്‍ എന്നിവരെയും എസ്സിക്യൂട്ടീവ് അംഗങ്ങളായി ഹരികുമാര്‍, സിബില്‍ സുമിത്, സിനി ബിജു, മായ സജി, രേഖ സുജിത്, സുനില്‍ ദേവദാസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category