1 GBP = 87.90 INR                       

BREAKING NEWS

ലണ്ടനിലെ സ്‌കൂളില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; കുട്ടികളുടെ മാനസികാരോഗ്യത്തിന് പദ്ധതിയൊരുക്കുമെന്ന് കോടതി

Britishmalayali
kz´wteJI³

ണ്ടു വര്‍ഷം മുമ്പ് ലണ്ടനിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തൂങ്ങി മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വിഷാദരോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എലെന മോണ്ടല്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് തൂങ്ങിമരിച്ചത്. മരണ കാരണം വ്യക്തമായതോടെ എലെന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായി. 

2017 ജൂണ്‍ മാസമാണ് സ്‌കൂളിലെ മരങ്ങള്‍ നിറഞ്ഞ സ്ഥലത്ത് എലനെ മരിച്ച നിലയില്‍ അധ്യാപകര്‍ കണ്ടെത്തിയത്. കുലുക്കി വിളിച്ചൊട്ടൊന്നും പ്രതികരണമില്ലാതെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 14 വയസുള്ള ഈ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ പരിസരത്തു നിന്നും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പിടികൂടുകയും ഹോസ്പിറ്റലില്‍ ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

എലെന്റെ മരണത്തിനു പിന്നിലെ കാരണം വിഷാദരോഗം ആയിരുന്നുവെന്ന് കൊറോണറായ ആന്‍ഡ്രൂ വാക്കര്‍ ആണ് സ്ഥിരീകരിച്ചത്. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ യുവാക്കളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. മാത്രമല്ല, നാം നമ്മോടു തന്നെ ചില ചോദ്യങ്ങളും ചോദിക്കണം. ഒരുപക്ഷെ, അതിന്റെ ഉത്തരങ്ങള്‍ നാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായിരിക്കില്ല എന്നും വാക്കര്‍ വ്യക്തമാക്കി. യുവാക്കളോട് സംസാരിക്കുവാനും അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മാതാപിതാക്കള്‍ക്ക് മനസിലാക്കുവാന്‍ സാധിക്കാതെ പോകുന്നതാണ് ആത്മഹത്യ പോലുള്ള മോശം പ്രവര്‍ത്തികളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്നതെന്നാണ് വാക്കര്‍ പറഞ്ഞുവച്ചത്.

കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുവാനുള്ള ശുപാര്‍ശകള്‍ സ്‌കൂളുകള്‍ക്കും ആരോഗ്യസുരക്ഷാ ഏജന്‍സികള്‍ക്കും അദ്ദേഹം നല്‍കിയിട്ടുണ്ട്. 2018 മാര്‍ച്ചില്‍ എലെന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചെങ്കിലും എലെനയ്ക്ക് നല്‍കിയിരുന്ന പരിചരണത്തെ കുറിച്ച് മനസിലാക്കുവാന്‍ ഒരു വിദഗ്ധ മനശാസ്ത്രഞ്ജനെ അനുവദിക്കുന്നത് ഒരു വര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലാണ് എലെന ചികിത്സ നേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍, ക്രമം തെറ്റിയ ഭക്ഷണ ശീലങ്ങളും ആത്മഹത്യാ പ്രവണതയും എലെന് ഉണ്ടായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മരിക്കണം എന്ന ചിന്ത എലെന് ഉണ്ടായിരിക്കാന്‍ സാധ്യത ഇല്ലായെന്നും ഒരുപക്ഷെ, മരണം പിടികൂടും മുന്നേ ആരെങ്കിലും തന്നെ കണ്ടുപിടിച്ചേക്കാം എന്ന് അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമെന്നും മനശാസ്ത്രഞ്ജനായ ഡോ. കാത്തി വെയ്ന്‍ഹൗസ് വ്യക്തമാക്കി. 'നല്ല സ്‌നേഹമുള്ളവളും നന്മ ഉള്ളവളുമായിരുന്നു എലെന. നിന്റെ മരണം നല്‍കിയ പാഠങ്ങളിലൂടെ ഇനിയൊരു മരണം ഇതുപോലെ ഉണ്ടാകാതിരിക്കട്ടെ എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടുത്ത ജന്മത്തില്‍ നിന്നെ കണ്ടുമുട്ടുന്നതുവരെ നീ ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കും' എന്ന് എലെനയുടെ പിതാവ് ശ്യാംലാല്‍ മൊണ്ടാല്‍ വ്യക്തമാക്കി. തങ്ങളുടെ മകള്‍ക്ക് ഒരു ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹമുണ്ടായിരുന്നതെന്നും സംഗീതത്തിലും ചെസ്സിലും ബാഡ്മിന്റണിലും അവള്‍ കഴിവു തെളിയിച്ചിരുന്നുവെന്ന് എലെനയുടെ മാതാവ് മൗഷ്മി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category