1 GBP = 87.90 INR                       

BREAKING NEWS

ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ടാല്‍ പിന്നെ വിടാതെ ചാറ്റ് ചെയ്ത് പാട്ടിലാക്കും; പോരാത്തതിന് ഫോണിലൂടെ പരിഭവവും മധുരഭാഷണവും; കാര്യം കഴിഞ്ഞാല്‍ സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങും; ഇത്തരത്തില്‍ ഇരയാക്കിയവര്‍ എത്രയെന്ന് ഓര്‍മ്മയില്ല; കോതമംഗലത്ത് പിടിയിലായ ചങ്ങനാശേരി സ്വദേശിയായ യുവാവിന്റെ മൊഴി കേട്ട് അമ്പരന്ന് കോതമംഗലം പൊലീസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം വശീകരിച്ച് പീഡനത്തിന് ഇരയാക്കി സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങുകയാണ് കോതമംഗലത്ത് പിടിയിലായ ഇരുപതുകാരന്‍ നിബില്‍ സജിയുടെ പതിവെന്ന് പൊലീസ്. ആദ്യം സ്ഥിരമായ ചാറ്റിംഗും ഫോണ്‍ വിളികളും വഴി പാട്ടിലാക്കും. കാര്യം കഴിഞ്ഞാല്‍ സ്വര്‍ണ്ണാഭരണങ്ങളും കിട്ടുന്ന പണവുമായി മുങ്ങും. മുങ്ങിയാല്‍ ഉടന്‍ മൊബൈല്‍ നമ്പര്‍ മാറ്റും. തുടര്‍ന്ന് അടുത്ത ഇരയ്ക്കായി വലവിരിക്കും. ഇതുവരെ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ എണ്ണം ഓര്‍ത്തെടുക്കുക ബുദ്ധിമുട്ടെന്നും വെളിപ്പെടുത്തല്‍. എറണാകുളം സ്വദേശിനിയും കോതമംഗലത്ത് സ്വകാര്യ കോളേജില്‍ പഠിച്ചു വന്നിരുന്നതുമായ 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ 20 കാരന്റെ ലീലാവിലാസങ്ങളെ കുറിച്ചറിഞ്ഞപ്പോള്‍ പൊലീസുകാര്‍ക്കും അമ്പരപ്പ്.

കോട്ടയം ചങ്ങനാശേരി നാലുകോടി കരയില്‍ കാരികൂടത്തില്‍ സജിയുടെ മകന്‍ നിബില്‍ സജിയാണ് (20 ) സംഭവത്തില്‍ കോതമംഗലം പൊലീസ് പിടിയിലായത്. ആറു മാസത്തെ ഫേസ്ബുക്ക് പരിചയം മുതലാക്കിയാണ് നിബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനു പുറമേ ആറു പവനോളം സ്വര്‍ണ്ണ ആഭരണങ്ങളും, അര ലക്ഷത്തോളം രൂപയും പല കാരണങ്ങള്‍ നിരത്തി ഈ വിരുതന്‍ പെണ്‍കുട്ടിയില്‍ നിന്നും വസൂലാക്കി. പഠന ആവശ്യത്തിനും മറ്റും വീട്ടുകാര്‍ നല്‍കിയതും പെണ്‍കൂട്ടി സൂക്ഷിച്ചു വച്ചിരുന്നതുമായ പണമാണ് തന്ത്രത്തില്‍ നിബിന്‍ പോക്കറ്റിലാക്കിയത്. എറണാകുളത്തും വേളാങ്കണ്ണിയിലും ലോഡ്ജില്‍ താമസിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ആറു മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പത്തനംതിട്ട സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ 90 ദിവസം ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും പഴയപണിയിലേയ്ക്ക് ഇറങ്ങിയത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും സമാനമായ രീതിയില്‍ ഇയാള്‍ നിരവധി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് തട്ടിപ്പും പീഡനവും നടത്തിയതായി പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category