1 GBP = 87.90 INR                       

BREAKING NEWS

ഭാര്യാ സഹോദരിയെ ഭാര്യയാക്കി ഭൂമി വില്‍പ്പനയുടെ പേരില്‍ ആദ്യം 50,000 അഡ്വാന്‍സ് വാങ്ങി; വീട് പണി പൂര്‍ത്തിയാക്കാന്‍ കാശില്ലെന്ന് പറഞ്ഞ് പിന്നേയും വാങ്ങി ഒരു ലക്ഷം; തട്ടിപ്പില്‍ വഞ്ചനാ കുറ്റത്തിന് കേസെടുക്കാതെ വാദിയെ സമ്മര്‍ദ്ദത്തിലാക്കി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച് സ്ഥലം എസ് ഐയും; പണം തട്ടിപ്പു കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാന്‍ ഒത്തു കളിച്ചത് മാറനല്ലൂര്‍ പൊലീസ്; എസ് ഐ ശ്രീജിത്തിന് കുരുക്കായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും

Britishmalayali
രാകേഷ് സദാനന്‍

കാട്ടാക്കട. പണം തട്ടിപ്പ് കേസില്‍ പ്രതിയായ ബിജെപി നേതാവ് മാറാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സമാന്തര ഭരണം നടത്തുന്നതായി ആരോപണം. ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ അഖിലേഷ് ആണ് പൊലീസ് സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്നതായും എസ്‌ഐയുമായി ചേര്‍ന്ന് കേസുകളില്‍ ഒത്തു കളി നടത്തുന്നതായി ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ കാര്യം പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മാറനല്ലൂര്‍ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ഇന്റലിജന്‍സ് വിഭാഗവും വിവരങ്ങള്‍ പൊലീസ ആസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തതായാണ് സൂചന.

വഞ്ചനാ കേസില്‍ പ്രതിയായ ബിജെപി നേതാവ് അഖിലേഷിനെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാതെ മാറനല്ലൂര്‍ എസ് ഐ സജീവ് പരാതി ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് വാദിയെ ഭീഷണിപ്പെടുത്തിയതായാണ് പുതിയ പരാതി. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും റൂറല്‍ എസ്പിക്കുമാണ് പരാതി ലഭിച്ചത്. എസ്ഐയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് പൊലീസ് കംപ്ലൈന്റ് അഥോറിറ്റിക്കു മുന്‍പാകെ ലഭിച്ചിട്ടുള്ളത്. സ്വന്തം നാട്ടില്‍ എസ്ഐ ആയി എത്തിയ സജീവ് നടത്തിയ ഇടപാടുകള്‍ ദുരൂഹമാണന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് ആവശ്യം. സജീവിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ബിജെപി നേതാവും മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ചീനിവിള വാര്‍ഡ് മെമ്പറുമായ അഖിലേഷ് ആണ് ഒരു വീട്ടമ്മയില്‍ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം പൊലീസിന്റെ ഒത്താശയോടെ വാദിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വിഴിഞ്ഞം മുല്ലൂര്‍ ആലുവിള പുത്തന്‍വീട്ടില്‍ അശ്വതിയെ പഞ്ചായത്ത് മെമ്പര്‍ അഖിലേഷ് തന്റെ ഭാര്യയുടെ അനുജത്തിയായ പ്രീതയുമായി സമീപിച്ച് ഇത് തന്റെ ഭാര്യ ആണെന്നും പ്രീതയുടെ പേരില്‍ ഊരൂട്ടംമ്പലത്ത് ഉള്ള ആറര സെന്റ് ഭൂമി വില്‍കാനുണ്ട് എന്നറിയിച്ചു. ഭൂമി കണ്ട് പത്തര ലക്ഷം രൂപ വിലയുറപ്പിച്ച അശ്വതി അന്‍പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി. രണ്ടു മാസത്തിനകം ഭൂമി രജിസ്റ്റര്‍ ചെയ്തുകൊടുക്കാം എന്നായിരുന്നു കരാര്‍. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോള്‍ തന്റെ വീടിന്റെ പാലു കാച്ചല്‍ ആണെന്നും അത്യാവശ്യം ഒരു ലക്ഷം രൂപ കൂടി നല്‍കണം എന്നാവശ്യപ്പെട്ടു. ഈ പണവും കൊടുത്ത അശ്വതി രണ്ടുമാസം കഴിഞ്ഞ് ബാക്കി പണവുമായി രജിസ്‌ട്രേഷന് വേണ്ടി എത്തിയപ്പോള്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ അഖിലേഷ് തയ്യാറായില്ല. പല പ്രാവശ്യം ഇക്കാര്യത്തിനായി ഇവര്‍ അഖിലേഷിനെ സമീപിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.

തുടര്‍ന്ന് അശ്വതി നടത്തിയ അന്വേഷണത്തില്‍ ഈ ഭൂമി കാണിച്ച് മറ്റു പലരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളതായും അഖിലേഷ് ഭാര്യ എന്നു പറഞ്ഞു കൊണ്ടുവന്ന പ്രീത അഖിലേഷിന്റെ ഭാര്യയുടെ അനുജത്തി ആണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കബളിപ്പിക്കലിന് ഇരയായ അശ്വതി അഖിലേഷിനും പ്രീതക്കും എതിരെ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അഖിലേഷിന്റെ സ്വാധീനത്തിന് വഴങ്ങി മാറനല്ലൂര്‍ എസ് ഐ സജീവ് വഞ്ചന കുറ്റത്തിന് അഖിലേഷിനെതിരെ കേസെടുക്കുന്നതിന് പകരം വാദി ഭാഗത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് അശ്വതി കോടതിയെ സമീപിക്കുകയും കോടതി അഖിലേഷിനെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും മാറനല്ലൂര്‍ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 417, 418, 419, 420, 423 വകുപ്പുകള്‍ പ്രകാരം 3 /2018 ആയി കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ വഞ്ചന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. അതേ സമയം തന്നെ പ്രതിയായ പഞ്ചായത്ത് അംഗം മിക്കവാറും ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മണിക്കൂറുകളോളം എസ്‌ഐയുടെ റൂമില്‍ ചെലവഴിക്കുകയും പല വിധ കേസുകളില്‍ എസ്‌ഐയെ സ്വാധീനിക്കുകയും ചെയ്യുന്നതും പതിവാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ഇതില്‍ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയുന്നു. മാത്രമല്ല പതിനേഴിന് നടക്കുന്ന പൊലീസ് സ്റ്റേഷന്‍ ഉത്ഘാടനത്തിന്റെ ആലോചന യോഗത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പിക്ക് ഒപ്പം വഞ്ചന കേസിലെ പ്രതിയും വേദി പങ്കിടുകയും ചെയ്തു. എസ്‌ഐയുടെ വേണ്ടപ്പെട്ടവന്‍ എന്ന പരിഗണനയില്‍ മറ്റു പൊലീസുകാരും ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ല.

എസ്‌ഐയില്‍ നിന്നും തനിക്ക് നീതി കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് പരാതിക്കാരി സജീവിനെതിരെ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നല്‍കിയത്. ഇതറിഞ്ഞ എസ് ഐ ഏതാനും ദിവസം മുന്‍പ് പരാതിക്കാരിയെയും പ്രതിയെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഒത്തു തീര്‍പ്പ് ശ്രമം നടത്തി. എന്നാല്‍ പണം നല്‍കാന്‍ തയ്യാറല്ല എന്ന് പറഞ്ഞ അഖിലേഷ് എസ്‌ഐയുടെ മുന്നില്‍ വച്ച് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ പണം കൈപ്പറ്റിയതായി കൈപ്പറ്റ് രസീത് ഒപ്പിട്ടു നല്‍കണം എന്നും പണം കിട്ടുന്ന മുറക്ക് നല്‍കും എന്ന് എസ് ഐ പരാതിക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ ഒപ്പിട്ടു നല്‍കില്ല എന്നും പരാതിക്കാരി അറിയിച്ചു. തുടര്‍ന്ന് എസ്‌ഐ സ്റ്റേഷനില്‍ എത്തിയ പ്രതിയെ അവിടെ നിന്നും പോകാന്‍ അനുവദിക്കുകയും ചെയ്തു.
തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന എസ്‌ഐയുടെയും പൊലീസിന്റെയും നടപടിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കാനും ഇക്കാര്യങ്ങള്‍ കോടതിയെയും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും ധരിപ്പിക്കാനും ഉള്ള ശ്രമത്തിലാണ് പരാതിക്കാരി. പ്രതികളുമായി ഒത്തുകളിച്ചതിന് നേരത്തെയും എസ്‌ഐ സജീവിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. മാറനല്ലൂര്‍ ചീനിവിള സ്വദേശി കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ വാദിയെ വിരട്ടി ഒത്തു തീര്‍പ്പിന് ശ്രമിച്ചതിന് റൂറല്‍ എസ്പി ശാസിക്കുകയും പ്രശ്‌നത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തിരുന്നു. രണ്ടര മാസം മുന്‍പ് നടന്ന സംഭവത്തില്‍ എഡിജി പി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി സജീവിനോടു വിശദീകരണം തേടിയിരുന്നു.

കൂടാതെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കേസുകളിലും മണ്ണു മണല്‍ മാഫിയകളുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവരെയും എസ്‌ഐ വിരട്ടിയിരുന്നതായും ആക്ഷേപം ഉണ്ട്. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരിക്കുന്നതിനിടെയാണ് എസ്‌ഐ സജീവിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category