1 GBP = 87.90 INR                       

BREAKING NEWS

മോഷണക്കേസിലെ പ്രതികളെന്ന് കരുതി പോലീസ് പിന്നാലെ പാഞ്ഞു; 18 വയസുള്ള പൂര്‍ണ്ണ ഗര്‍ഭിണിയും 19കാരനായ ഭര്‍ത്താവും എതിര്‍ദിശയിലൂടെ കാര്‍ പായിച്ച് കോച്ചുമായി കൂട്ടിയിടിച്ച് മരിച്ചു; ലണ്ടനെ നടുക്കിയ ദുരന്ത വാര്‍ത്ത ഇങ്ങനെ

Britishmalayali
kz´wteJI³

40ല്‍ നവദമ്പതികള്‍ എതിര്‍ദിശയിലൂടെ കോച്ചുമായി കൂട്ടിയിടിച്ചു മരിച്ചു. മോഷണക്കേസിലെ പ്രതികളെന്ന് തെറ്റിദ്ധരിച്ച് പോലീസ് ഇവരെ പിന്തുടര്‍ന്നതില്‍ ഭയന്നതിനെ തുടര്‍ന്നാണ് ഇവര്‍ തെറ്റായ ദിശയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനു രാത്രി ഒന്‍പതു മണിക്കാണ് അപകടം നടന്നത്. 18 വയസുള്ള പൂര്‍ണ ഗര്‍ഭിണിയായ ഷൗനയും 19കാരനായ ഭര്‍ത്താവ് പട്രിക്ക് മാക്ഡൊമാഗുമാണ് ഈ അപകടത്തില്‍ മരിച്ചത്. അപകടം അക്ഷരാര്‍ത്ഥത്തില്‍ ലണ്ടനെ നടുക്കിയിരിക്കുകയാണ്. ഹാരോയിലെ പിന്നെറില്‍ നടന്ന കവര്‍ച്ചയിലെ പ്രതികളാണ് ഈ ദമ്പതികളെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് ഇവരെ പിന്തുടര്‍ന്നത്.

ഈ വരുന്ന ഏപ്രിലില്‍ യുവതി തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മമേകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം തേടിയെത്തിയത്. കുട്ടിക്ക് സിയന്ന മേരി എന്ന പേരു വരെ കണ്ടു വച്ചിരുന്നു ഇവര്‍ എന്ന കരളലയിക്കുന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ദമ്പതികള്‍ കവര്‍ച്ചയില്‍ പങ്കാളികളല്ലെന്ന് ഇന്റിപെന്റന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് (ഐഒപിസി) ഇന്നലെ സ്ഥിരീകരിച്ചു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങിയ തങ്ങളെ സംബന്ധിച്ചിടത്തോളം ഇവരുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് ഇവരുടെ കുടുംബം ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇരുവരും നല്ല സ്നേഹത്തില്‍ കഴിഞ്ഞ ദമ്പതികളായിരുന്നുവെന്നും കുടുംബക്കാര്‍ വേദനയോടെ ഓര്‍ക്കുന്നു.

സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പോലീസ് ഇന്നലെ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഈ ദമ്പതികളെ പിന്തുടരാന്‍ തീരുമാനിച്ചതെന്നും പോലീസിന് വ്യക്തമാക്കാനായിട്ടില്ല. 11 ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പട്രിക്കും ഷൗനയും വിവാഹിതരായിരുന്നത്. എ 40ലെ ഡ്യുവല്‍ കാരിയേജ് വേയില്‍ അപകടം നടന്ന ഉടന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന റിനൗല്‍ട്ട് സെനിക് കാറിനെ പോലീസ് ഏതാണ്ട് പത്തു മിനുറ്റ് നേരം പിന്തുടര്‍ന്നിരുന്നുവെന്നും എന്നാല്‍ കൂട്ടിയിടിക്ക് മുമ്പ് ഈ ചേസിംഗ് അവസാനിപ്പിച്ചിരുന്നുവെന്നുമാണ് ഐഒപിസി ഒരു പ്രസ്താവനയിലൂടെ ഇന്നലെ വിശദീകരണം നല്‍കിയിരിക്കുന്നത്.

കാറിനെ പിന്തുടരുന്നതിലെ പുരോഗതി നാഷണല്‍ പോലീസ് എയര്‍ സര്‍വീസ് ഹെലികോപ്റ്റര്‍ നിരീക്ഷിക്കുന്ന വേളയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. വേറിട്ട പോലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഈ കാറിനെ പിന്തുടര്‍ന്നിരുന്നതെന്നും എന്നാല്‍ ഹാരോയില്‍ നടന്ന മോഷണത്തില്‍ ഈ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ഭാഗഭാക്കായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിട്ടുണ്ടെന്നും ഐഒപിസി വിശദീകരിക്കുന്നു. യുക്തിപൂര്‍വം തന്നെയായിരുന്നുവോ പോലീസ് കാറിനെ പിന്തുടര്‍ന്നിരുന്നതെന്ന് ഐഒപിസി അന്വേഷിച്ച് വരുന്നുണ്ട്. ഇവരുടെ കാറിലുണ്ടായിരുന്ന മറ്റൊരാളെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറുമായി കൂട്ടിയിടിച്ച കോച്ചില്‍ സഞ്ചരിച്ചിരുന്ന നിരവധി പേരെ പാരാമെഡിക്സ് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു. ഇവരില്‍ രണ്ടു പേരെ ചില്ലറ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category