1 GBP = 87.90 INR                       

BREAKING NEWS

ഐസിസ് ഭീകരരെ കെട്ടി സിറിയയിലേക്ക് പോയി ഗര്‍ഭിണിയായ 19കാരിയെ തിരിച്ച് കൊണ്ടു വരാന്‍ മാതാപിതാക്കള്‍; എതിര്‍പ്പുമായി ബ്രിട്ടീഷ് ജനത; മടങ്ങാന്‍ കാത്ത് അനേകം ഭീകരരുടെ ഭാര്യമാരായ ബ്രിട്ടീഷ് ഏഷ്യന്‍ പെണ്‍കുട്ടികള്‍

Britishmalayali
kz´wteJI³

2015ല്‍ തന്റെ 15ാം വയസില്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരരെ വിവാഹം കഴിച്ച ഷാമിമ ബീഗം ഇപ്പോള്‍ ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നിലവില്‍ 19 വയസുള്ള ബീഗം ഒമ്പത് മാസം ഗര്‍ഭിണിയുമാണ്.  തങ്ങളുടെ മകളെ തിരിച്ച് കൊണ്ട് വരാന്‍ ബീഗത്തിന്റെ മാതാപിതാക്കള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ വനിതാ ജിഹാദിക്ക് ഇവിടേക്ക് മടങ്ങി വരാന്‍ സാഹചര്യമൊരുക്കുന്നതിനെ കടുത്ത രീതിയിലാണ് ബ്രിട്ടീഷ് ജനത എതിര്‍ക്കുന്നത്.  ഇത്തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ പോയി ചേര്‍ന്ന് ഭീകരരുടെ ഭാര്യമാരായ നിരവധി ബ്രീട്ടീഷ്, ഏഷ്യന്‍ പെണ്‍കുട്ടികള്‍ തിരിച്ച് വരാന്‍ അവസരം കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

2015ല്‍ കദിസ സുല്‍ത്താന, അമിറ അബേസ് എന്നീ രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ബീഗം ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കടന്നത്. സിറിയയിലെത്തി ദിവസങ്ങള്‍ക്കം ഡച്ചുകാരനായ ജിഹാദിയെ ബീഗം വിവാഹം കഴിച്ചിരുന്നു. ഇതിന് മുമ്പ് ബീഗത്തിന്  പിറന്ന രണ്ട് കുട്ടികള്‍ മരിച്ചുവെന്നും ഇപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയായിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പിന്നീട് മറ്റൊരു ഭീകരനെയും ബീഗം വിവാഹം കഴിച്ചുവെന്ന് സൂചനയുണ്ട്. തങ്ങളുടെ മകള്‍ തിരിച്ച് വരുന്നതില്‍ ജനം എന്ത് കൊണ്ടാണ് രോഷം പ്രകടിപ്പിക്കുന്നതെന്ന് തങ്ങള്‍ മനസിലാകുന്നുണ്ടെന്നാണ് ബീഗത്തിന്റെ മാതാപിതാക്കള്‍ പറയുന്നത്.

ബ്രിട്ടനിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതില്‍  തീരെ പശ്ചാത്തപിക്കുന്നില്ലെന്നും ഇതിനായി എന്ത് ചെയ്യുമെന്നും ബ്രിട്ടനിലെത്തി തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനൊപ്പം സമാധാനപരമായി ജീവിക്കണമെന്നുമാണ്  ബീഗം ദി ടൈംസിനോട് വിശദീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലേക്ക് തിരിച്ച് പോകുന്നതോടെ തന്റെ കുഞ്ഞിന് എന്‍എച്ച്എസിന്റെ കെയര്‍ ലഭിക്കുമെന്നും ബീഗം പറയുന്നു.  തനിക്കൊപ്പം സിറിയയിലേക്ക് വന്ന ഒരു കൂട്ടുകാരി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ഐസിസ് നടത്തുന്ന  അന്തിമപോരാട്ടത്തിനായി മറ്റൊരു കൂട്ടുകാരി സിറിയയില്‍ തന്നെ തുടരുന്നുവെന്നും ബീഗം വെളിപ്പെടുത്തിയിട്ടുണ്ട്.

ബീഗത്തെ ഒരു തരത്തിലും രക്ഷിക്കില്ലെന്നും എന്നാല്‍ അവര്‍ക്ക് ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ അവകാശമുണ്ടെന്നും അതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുമെന്നുമാണ് സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വല്ലാസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ബീഗം ഇതിനെല്ലാം സമര്‍ത്ഥമായി ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് ഇവരുടെ കുടുംബത്തിന്റെ ലോയര്‍ പ്രതികരിച്ചിരിക്കുന്നത്. നിലവില്‍ സ്വന്തം നിലയില്‍ ബ്രിട്ടനിലേക്ക് തിരിച്ച് വരാനാണ് ബീഗം ശ്രമിക്കുന്നതെന്നും ലോയര്‍ വെളിപ്പെടുത്തുന്നു. ബീഗവുമായി ഫോണില്‍ സംസാരിച്ച അവരുടെ മാതാവ് പൊട്ടിക്കരഞ്ഞിരുന്നുവെന്നാണ് ബീഗത്തിന്റെ ഭര്‍ത്താവിന്റെ സഹോദരനായ മുഹമ്മദ് റഹ്മാന്‍ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

ബീഗം ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞ് കുടുംബത്തിന് സന്തോഷമേറെയുണ്ടെന്നും എന്നാല്‍ കടുത്ത നരകയാതനകളിലൂടെ ബീഗം കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ വളരെയേറെ ദുഃഖം തോന്നുന്നുവെന്നും റഹ്മാന്‍ പറയുന്നു. ഇത്തരത്തിലുള്ള ഒരാള്‍ മാതൃരാജ്യത്തേക്ക് തിരിച്ച് വരുന്നതില്‍ ജനത്തിനുള്ള പ്രതിഷേധം തങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇയാള്‍ സമ്മതിക്കുന്നു.2015ല്‍ ബെത്നാല്‍ ഗ്രീനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത മൂന്ന് പെണ്‍കുട്ടികളില്‍ അതിജീവിച്ചത് ബീഗം മാത്രമാണ്.

ഐസിസിന്റെ ഇസ്ലാമിക് കലീഫത്ത് തൂത്തെറിയപ്പെട്ട വേളയിലാണ് പോഷകക്കുറവും രോഗങ്ങളും കാരണം ബീഗത്തിന്റെ രണ്ട് കുട്ടികളും ഒരു വയസ് തികയുന്നതിന് മുമ്പെ മരിച്ചത്. താന്‍ സാധാരണ ജീവിതമായിരുന്നു റാഖയിലെ ഐസിസ് ക്യാമ്പില്‍ നയിച്ചിരുന്നതെന്ന് ബീഗം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങള്‍ കണ്ട് ചിലപ്പോഴൊക്കെ മനസ് മരവിച്ചിരുന്നുവെന്നും ഈ ടീനേജര്‍ പറയുന്നു.

പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം ബ്രിട്ടീഷുകാരായ 800ഓളം പേരാണ് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി സിറിയയിലേക്കും ഇറാഖിലേക്കും പലായനം ചെയ്തിരുന്നത്. ഇവരില്‍ 400 പേര്‍ തിരിച്ച് വന്നെങ്കിലും വെറും 40 പേരെ മാത്രമാണ് തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂട്ട് ചെയ്തിരിക്കുന്നത്. ഇനിയുമേറെ പേര്‍ ഇവിടേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നുണ്ടെന്നത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടനു പുറമെ മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ജിഹാദികളും അവരവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കോപ്പ് കൂട്ടുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category