1 GBP = 87.90 INR                       

BREAKING NEWS

സ്വവര്‍ഗാനുരാഗത്തെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും എന്തിന് കുഞ്ഞ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നു? മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള ബര്‍മിങാം സ്‌കൂളിനു മുന്നില്‍ മാതാപിതാക്കളുടെ പ്രതിഷേധം

Britishmalayali
kz´wteJI³

സ്‌കൂള്‍ ക്ലാസുകളില്‍ വളരെ ചെറിയ കുട്ടികള്‍ക്ക് പോലും സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചും പറഞ്ഞ് കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് 300ഓളം വരുന്ന രക്ഷിതാക്കളും കുട്ടികളും ബെര്‍മിംഗ്ഹാമിലെ  പാര്‍ക്ക്ഫീല്‍ഡ് കമ്മ്യൂണിറ്റി സ്‌കൂളില്‍ ഇന്നലെ കടുത്ത പ്രതിഷേധവുമായെത്തി.  പ്രതിഷേധത്തിന് ഇറങ്ങിയവരില്‍ ഭൂരിഭാഗവും മുസ്ലീം മാതാപിതാക്കളായിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള സ്‌കൂളാണിതെന്നതിനാല്‍ ഈ പ്രതിഷേധത്തെ രാജ്യമെങ്ങും കടുത്ത പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് ഈ പ്രതിഷേധത്തില്‍ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുന്നതിനായി ക്ലാസ് മുടക്കി എത്തിച്ചേര്‍ന്നത്.

'വിദ്യാഭ്യാസം തെറ്റായ രീതിയിലുള്ള പഠിപ്പിക്കല്‍ അല്ല' എന്നത് പോലുള്ള വാചകങ്ങള്‍ എഴുതിയ പ്ലേക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇവിടെ പ്രതിഷേധം കൊഴുത്തത്. കുട്ടികളെ കുട്ടികളായി നിലനിര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സ്‌കൂളുകളില്‍ തുല്യതയുടെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് എതിരെയുള്ള പ്രചാരണം ശക്തമായി വരുന്നതിനിടയിലാണ് ഈ കടുത്ത പ്രതിഷേധം അരങ്ങേറിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഇത്തരം വിദ്യാഭ്യാസ രീതികള്‍ സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്നാണ് മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ രക്ഷിതാക്കള്‍ ആരോപിച്ചിരിക്കുന്നത്.

ഇവര്‍ക്ക് പിന്തുണയേകിക്കൊണ്ട് ക്രിസ്ത്യന്‍ പരമ്പരാഗത വാദികളും രംഗത്തെത്തിയതോടെ പ്രതിഷേധത്തിന്റെ ശക്തി വര്‍ധിച്ചിരുന്നു. രക്ഷിതാക്കളുടെ പ്രതിഷേധം ഈ സ്‌കൂളിലെ അസിസ്റ്റന്റ് ഹെഡായ ആന്‍ഡ്രൂ മോഫാറ്റിന്റെ മുന്നില്‍ അണപൊട്ടിയൊഴുകിയിരുന്നു. ഇദ്ദേഹത്തിന്റെ നോ ഔട്ട്സൈഡേര്‍സ് ലെസന്‍സ് കടുത്ത വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈക്വാലിറ്റി ആക്ട്, ബ്രിട്ടീഷ് മൂല്യങ്ങള്‍ തുടങ്ങിയവയെ പറ്റി പഠിപ്പിക്കാന്‍ അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതി കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതില്‍ പെട്ട അഞ്ചു പാഠഭാഗങ്ങളാണ് ഒരു വര്‍ഷം പഠിപ്പിക്കുന്നത്.

ഇതില്‍ ഈ നിയമത്തെ പറ്റി ചുരുക്കി പഠിപ്പിക്കുന്നു. ഇതില്‍ വയസ്, ലിംഗസമത്വം, വിവാഹം, സിവില്‍ പാര്‍ട്ണര്‍ഷിപ്പ്, ഗര്‍ഭധാരണം, മാതൃത്വം, വര്‍ഗം, മതം, വിശ്വാസം, ലൈംഗികത തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രോഗ്രാം പൈലറ്റ് പദ്ധതിയെന്ന നിലയില്‍ നടപ്പിലാക്കിയിരുന്നത് 2014ല്‍ ആയിരുന്നു.  ഇത്തരം വിഷയങ്ങള്‍ നിലവില്‍ രാജ്യമാകമാനമുള്ള ഡസന്‍ കണക്കിന് സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്. ആരെയും ഉള്‍ക്കൊള്ളുന്ന മനോഭാവം വളര്‍ത്താനാണ് ഇത്തരമൊരു പാഠ്യരീതി അനുവര്‍ത്തിക്കുന്നതെന്നണ് പാര്‍ക്ക് ഫീല്‍ഡ് കമ്മ്യൂണിറ്റി സ്‌കൂള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

മോഫാറ്റ് സിവില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ജീവിക്കുന്ന വ്യക്തിയാണ്. വിദ്യാഭ്യാസത്തില്‍ സമത്വം, വൈവിധ്യം എന്നിവ കൊണ്ടു വരുന്നതിനുള്ള തന്റെ സേവനങ്ങളുടെ പേരില്‍ 2017ല്‍ അദ്ദേഹത്തിന്‍ എംബിഇ ബഹുമതി ലഭിച്ചിരുന്നു. ഹോമോഫോബിയയെ വെല്ലുവിളിച്ച് കൊണ്ടുള്ള പാഠം പഠിപ്പിച്ചതിന്റെ പേരില്‍ മുമ്പ് പഠിപ്പിച്ച വിദ്യാലയത്തില്‍ നിന്നും ക്രിസ്ത്യന്‍ മാതാപിതാക്കളുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹം രാജി വയ്ക്കേണ്ടി വന്നിരുന്നു. സ്വവര്‍ഗ ദമ്പതികളോട് അനുഭാവ പൂര്‍ണം പെരുമാറുന്നത് അടക്കമുള്ള പാഠങ്ങള്‍ ഉള്‍പ്പെട്ട റിലേഷന്‍ഷിപ്പ് എഡ്യുക്കേഷന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി നടപ്പിലാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category