1 GBP = 87.90 INR                       

BREAKING NEWS

കള്ളന്‍ കയറുമ്പോഴും വഴിയില്‍ ആക്രമിക്കപ്പെടുമ്പോഴും മിണ്ടാതിരി ക്കരുത്; സ്ട്രീറ്റ് വാച്ച് ടീമില്‍ ചേര്‍ന്നാല്‍ അക്രമികളെ തുരത്താം; കവന്‍ട്രി കേരള സ്‌കൂളുമായി മിഡ്‌ലാന്റ്‌സ് പോലീസ് പങ്കിട്ട കാര്യങ്ങള്‍ യുകെ മലയാളികള്‍ക്കു നടപ്പാക്കാന്‍ കഴിയുന്നതെങ്ങനെ?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മോഷണം ശല്യത്തില്‍ പൊറുതി മുട്ടി താമസ സ്ഥലം വരെ ഉപേക്ഷിക്കുന്ന രീതി യുകെ മലയാളികള്‍ക്കിടയില്‍ വ്യാപകമാണ്. ആദ്യ കാലങ്ങളില്‍ വിലക്കുറവ് നോക്കി ഉയര്‍ന്ന കുറ്റകൃത്യ നിരക്ക് ഉള്ളിടങ്ങളില്‍ വീട് വാങ്ങിയവരാണ് അടുത്ത കാലത്തായി ഉയര്‍ന്ന വില നല്‍കി കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറികൊണ്ടിരിക്കുന്നത് നഗര പ്രാന്തങ്ങള്‍ താരതമ്യേനേ സുരക്ഷിതം എന്ന തിരിച്ചറിവാണ് ഇതിനു കാരണമെങ്കിലും ടൗണില്‍ നിന്നും ഏറെ ദൂരെയുള്ള താമസം പ്രായോഗികമായി പലര്‍ക്കും ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍ മോഷ്ടാക്കളെ സംബന്ധിച്ച് ടൗണ്‍ എന്നോ, വിദൂര ദിക്കെന്നോ ഉള്ള വത്യാസം ഇല്ലാതെയാണ് യുകെയിലെ ഏഷ്യന്‍ വംശജരുടെ വീടുകള്‍ മോഷണത്തിന് ഇരയാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു ഒരറുതിയില്ലേ എന്ന ലെസ്റ്റര്‍ മലയാളികളുടെ ചോദ്യത്തിന് കൈമലര്‍ത്തുകയാണ് ഈസ്റ്റ് മിഡ്ലാന്റ്സ് പോലീസ് ചെയ്തത്. കുട്ടികളെ ആയുധം കാട്ടി ഭീക്ഷണിപ്പെടുത്തി കവര്‍ച്ച ചെയ്തിട്ട് പോലും പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല എന്നതാണ് ആശങ്ക ഉയര്‍ത്തിയത്. 

ലെസ്റ്ററില്‍ മാത്രമല്ല, യുകെയില്‍ മലയാളികള്‍ കൂട്ടമായി താമസിക്കുന്ന മിക്ക സ്ഥലങ്ങളിലും മോഷണവും പിടിച്ചു പറിയും വഴിയില്‍ പതിയിരുന്നുള്ള ആക്രണവും ഒക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങിയ രണ്ടു മലയാളി കുട്ടികള്‍ വഴിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ ഇരയായത് മലയാളികള്‍ക്കിടയില്‍ പരക്കെ ആശങ്ക സൃഷ്ടിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഈ കുട്ടികള്‍ കൂടി പങ്കാളികള്‍ ആയ കവന്‍ട്രി കേരള സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് ചീഫിന് അയച്ച ആശങ്ക നിറഞ്ഞ കത്തിന് പിന്നാലെ കരുതലോടെയുള്ള പോലീസ് ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ കേരള സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പ്രത്യേകം ക്ഷണിച്ചു വെസ്റ്റ് മിഡ്ലാന്റ്സ് സ്ട്രീറ്റ് വാച്ച് ചുമതലയുള്ള സ്റ്റുവര്‍ട് റാന്‍ഡല്‍, കവന്‍ട്രി പോലീസ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ബീറ്റ് പട്രോള്‍ അംഗങ്ങള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഈ ചര്‍ച്ചയില്‍ പ്രധാനമായും സ്ട്രീറ്റ് വാച്ച് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും സമൂഹം പോലീസിനൊപ്പം ചേര്‍ന്ന് നില്‍കുമ്പോള്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടാകുന്ന കുറവും ആയിരുന്നു പ്രതിപാദിക്കപ്പെട്ടത്. രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ വ്യാപകമായി ആരംഭിക്കപ്പെട്ട സ്ട്രീറ്റ് വാച്ച് സംവിധാനം ഏറെ ഫലപ്രദം ആണെന്നാണ് പോലീസ് വിലയിരുത്തല്‍. ഇതോടൊപ്പം സാമൂഹിക സുരക്ഷയില്‍ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകണം എന്നും പോലീസ് ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ കുടിയേറ്റ സമൂഹം വേണ്ടത്ര ഗൗരവം നല്‍കാത്തതിന്റെ ആശങ്കയും പോലീസ് പങ്കിട്ടു. പോലീസിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ സമൂഹം കുറേക്കൂടി ശ്രമം നടത്തിയാല്‍ കാര്യമായും കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ സാധിക്കും എന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് കരുതുന്നത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകളില്‍ കവന്‍ട്രി കുറേക്കൂടി സമാധാന പ്രദേശമായി മാറുന്നു എന്നും പോലീസ് മേധാവി ഉദാഹരണ സഹിതം വ്യക്തമാക്കി. മലയാളികളുടെ ആശങ്ക മാറ്റുന്നതിനും കുട്ടികളുമായി സംസാരിച്ചു കൂടുതല്‍ കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിനും അസാധാരണ സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നതിനെ പറ്റിയും വിശദമാക്കാന്‍ കവന്‍ട്രി കേരള സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ഉള്ള ആഗ്രഹവും സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍, സ്‌കൂള്‍ പ്ലാനിങ് ഡയറക്ടര്‍ കെ ആര്‍ ഷൈജുമോന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റുവര്‍ട്ട് റാന്‍ഡല്‍ പ്രകടിപ്പിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് നല്‍കുന്ന ദിവസങ്ങളില്‍ പട്രോള്‍ ടീം അടക്കമുള്ളവരെ ചര്‍ച്ചകള്‍ക്കായി എത്തിക്കാന്‍ കവന്‍ട്രി പോലീസ് ടീം തയ്യാറാണ്.

യുകെയില്‍ എവിടെയും മലയാളി സമൂഹത്തിനു പ്രാദേശിക പോലീസ് ടീമുമായി സഹകരിച്ചു തുടങ്ങാന്‍ കഴിയുന്ന സ്ട്രീറ്റ് വാച്ച് പദ്ധതിയെ പറ്റി വെസ്റ്റ് മിഡ്ലാന്റ്സ് സ്ട്രീറ്റ് വാച്ച് പോലീസ് മേധാവി സ്റ്റുവര്‍ട് റെന്റില്‍ വ്യക്തമാക്കുന്നു.

എന്താണ് സ്ട്രീറ്റ് വാച്ച്?
പ്രാദേശിക പോലീസ് ടീമിന്റെ അനുമതിയോടെ പ്രായപൂര്‍ത്തിയായ ആര്‍ക്കും നടത്താന്‍ കഴിയുന്ന സാമൂഹിക സേവനമാണ് സ്ട്രീറ്റ് വാച്ച്. ഒരു പ്രത്യേക പ്രദേശം തിരഞ്ഞെടുത്തു രണ്ടോ അതില്‍ കൂടുതല്‍ ആളുകളോ ചേര്‍ന്ന് നടത്തുന്ന രംഗ നിരീക്ഷണമാണ് സ്ട്രീറ്റ് വാച്ച്.

ഇതുകൊണ്ടുള്ള ഗുണം?
നിരീക്ഷണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥലം സ്വാഭാവികമായും കുറ്റവാളികള്‍ ഉപേക്ഷിക്കും. കൂടുതല്‍ സുരക്ഷിതം എന്ന് കരുതുന്ന സ്ഥലങ്ങളാണ് കുറ്റവാളികള്‍ തിരഞ്ഞെടുക്കുന്നത്. പലപ്പോഴും പ്രാദേശിക സാഹചര്യം നന്നായറിയാവുന്നവരാണ് കുറ്റവാളികള്‍.

സ്ട്രീറ്റ് വാച്ച് ടീമിന്റെ അധികാരം?
കാര്യമായ അധികാരം ഒന്നുമില്ലാത്ത സംവിധാനം ആണിത്. പോലീസിനെ സഹായിക്കുക എന്നതാണ് പ്രധാന ഉദ്ദേശം. പോലീസ് നല്‍കുന്ന മേല്‍ക്കുപ്പായം ധരിച്ചു മാത്രമാണ് സ്ട്രീറ്റ് വാച്ച് പട്രോള്‍ നടത്താവുന്നത്. കഴിവതും പ്രശ്നം ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് ഇടപെടുന്നതിന് പകരം പോലീസിനെ ബന്ധപ്പെടുക. പ്രധാനമായും വിവരം നല്‍കലാണ് സ്ട്രീറ്റ് വാച്ചിന്റെ ജോലി

സേവനത്തിനു വേതനം ലഭിക്കുമോ?
അത്തരത്തില്‍ ഉള്ള ഒരാനുകൂല്യവും പ്രതീക്ഷിക്കണ്ട. വ്യക്തിക്കു സമൂഹത്തിനു നല്‍കാന്‍ കഴിയുന്ന സേവനമാണിത്. മാസത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ എങ്കിലും സ്ട്രീറ്റ് വാച്ച് നടത്തിയിരിക്കണം എന്ന് നിര്‍ബന്ധമാണ്. കൂടുതല്‍ എത്ര സമയം വേണമെങ്കിലും ഉപയോഗിക്കാം. ചുറ്റുപാടും ഉള്ളവരുമായി കൂടുതല്‍ അടുത്ത ബന്ധവും സ്ഥിരമായി നടക്കുന്നതിലൂടെ മികച്ച ആരോഗ്യവും ഇതിലൂടെയുള്ള പ്രയോജനമാണ്.

പോലീസ് പരിശീലനം നല്‍കുമോ?
തീര്‍ച്ചയായും പോലീസ് പരിശീലനത്തിന് ശേഷമാണു തനിയെ (മിനിമം രണ്ടു പേരെങ്കിലും) പട്രോളിംഗ് നടത്താവുന്നത്. പോലീസ് പട്രോള്‍ ടീം കൂടി പങ്കെടുക്കുന്ന വിധം പരിശീലനം ലഭിക്കും. കൂടാതെ പോലീസ് നല്‍കുന്ന ബ്രീഫിങ്ങിലും പങ്കെടുക്കണം. ഇതിലൂടെ റിപ്പോര്‍ട്ടിങ് രീതികള്‍ പഠിച്ചെടുക്കാം.

എന്തൊക്കെയാണ് ജോലികള്‍?
പ്രധാനമായും സ്ട്രീറ്റ് വാച്ച് നടത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് എന്നതാണ് പ്രധാന ജോലി. എപ്പോള്‍ പട്രോള്‍ നടത്തിയാലും റിപ്പോര്‍ട്ട് ചെയ്തിരിക്കണം. പട്രോള്‍ നടത്തിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരവും മറ്റും റിപ്പോര്‍ട്ടിങ്ങില്‍ ഉണ്ടായിരിക്കണം. മിനിമം പട്രോളിനു ശേഷം 24 മണിക്കൂറിനകം എങ്കിലും റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

സ്ട്രീറ്റ് വാച്ച് ടീമിനെ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടോ?
വെസ്റ്റ് മിഡ്‌ലാന്റ്സില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു. ഇതുവരെ അത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാധാരണ മോഷ്ടാക്കളും ഗ്യാങ്ങുകളും മറ്റും കഴിവതും പോലീസില്‍ നിന്നും മാറി നില്‍ക്കുവാനാണ് ശ്രമിക്കുക. സ്ട്രീറ്റ് വാച് നടത്തുന്നവരും പോലീസിങ്ങിന്റെ ഭാഗമാണ് എന്ന് അറിയാവുന്നതിനാല്‍ അത്തരം ഭയം കൂടാതെ സ്ട്രീറ്റ് വാച്ച് നടത്തം എന്നാണ് പോലീസ് മേധാവി നല്‍കുന്ന ഉറപ്പ്.

കാറില്‍ സ്ട്രീറ്റ് വാച്ച് നടത്താന്‍ കഴിയുമോ?
സാധിക്കില്ല. അപകടം സംബന്ധിച്ച ഇന്‍ഷുറന്‍സ് പൊലീസിന് നല്‍കാന്‍ ആവില്ല എന്നതിനാലാണിത്. എന്നാല്‍ നടന്നു പട്രോളിംഗ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിനു മറ്റും പോലീസ് ഇന്‍ഷുറന്‍സ് ലഭ്യമാണ്.

എങ്ങനെയാണു സ്ട്രീറ്റ് വാച്ചില്‍ ചേരാനാകുക?
പ്രാദേശിക പോലീസ് ടീമുമായി സംസാരിച്ചു ഈ പദ്ധതിയില്‍ ചേരാനാകും ലളിതമായ നടപടി ക്രമങ്ങളിലൂടെ വ്യക്തിഗത പരിശോധന പൂര്‍ത്തിയാക്കി, പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു പട്രോളിങ് ആരംഭിക്കം. ഇങ്ങനെ പട്രോളിംഗ് നടത്തുന്നവരെ പ്രാദേശികമായി പോലീസ് ഇന്‍ട്രാ നെറ്റ്വര്‍ക്കില്‍ അംഗമാകും  ഈ നെറ്റ്വര്‍ക്കില്‍ പട്രോളിംഗ് നടത്തുന്ന മുഴുവന്‍ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കും. ഒരാള്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും ഓണ്‍ ലൈനില്‍ കാണാനാകും. പോലീസ് മേധാവി അടക്കം ഉള്ളവര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ നല്‍കാതെ പോലീസ് മേധാവിക്ക് നേരിട്ട് നല്‍കാവുന്നതാണ് സ്ട്രീറ്റ് വാച്ചില്‍ ചേരുന്നവര്‍ക്കു തങ്ങളുടെ ജോലി സംബന്ധിച്ച പൂര്‍ണ ഗ്രാഹ്യം ലഭിക്കുന്നതിന് ആവശ്യമായ ഇന്‍ഫോര്‍മേഷന്‍ കിറ്റും ലഭിക്കും. 
for your doubts please call Kerala School Coventry 07746487711, [email protected]

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category