1 GBP = 87.90 INR                       

BREAKING NEWS

പണിയെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പോയിരുന്ന ഇന്ത്യക്കാര്‍ വെറും പഴംകഥ; 2018ല്‍ മറ്റു രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിച്ചത് 52.8 ലക്ഷം ഇന്ത്യക്കാര്‍; കാനഡയ്ക്കും മലേഷ്യയ്ക്കും യുഎസിനും യൂറോപ്പിനും വന്‍ ഡിമാന്റ്; തായ്ലന്റ് ടൂറിസ്റ്റുകളുടെ എണ്ണവും പെരുകി

Britishmalayali
kz´wteJI³

ന്ത്യക്കാര്‍ ഗള്‍ഫ് ഒഴികെയുളള മറ്റു വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതു വര്‍ധിച്ചു വരുന്നുവെന്ന് 2018ലെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതുപ്രകാരം വിവിധ രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായി അപേക്ഷിച്ചത് 52.8 ലക്ഷം പേരാണെന്ന് വിഎഫ്എസ് ഗ്ലോബലില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തൊട്ട് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. കാനഡയിലേക്കും മലേഷ്യയിലേക്കും യുഎസിലേക്കും യൂറോപ്പിലേക്കും പോകുന്നതിനുളള വിസകള്‍ക്കാണ് ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്റുണ്ടായിരിക്കുന്നത്.

ഇതിനു പുറമെ തായ്ലന്റ് ടൂറിസ്റ്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കാന്‍ മാത്രം വിദേശത്ത് പോയിരുന്ന ഇന്ത്യക്കാര്‍ വെറും പഴം കഥയായിത്തീര്‍ന്നിരിക്കുന്നുവെന്നും മറിച്ച് ലോകത്തിലെ മറ്റേത് രാജ്യത്തേക്കും പോകാന്‍ സന്നദ്ധ ഇന്ത്യക്കാര്‍ ഇന്ന് പ്രകടിപ്പിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് വിഎഫ്എസില്‍ വിസക്കായി അപേക്ഷിക്കുന്നവരുടെ കണക്കുകള്‍ മാത്രമാണ്.

പല രാജ്യങ്ങളിലും വിസ ഓണ്‍ എറൈവല്‍ സിസ്റ്റമായതിനാല്‍ അത്തരത്തിലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവരുടെ കണക്ക് ഇതില്‍ പെട്ടിട്ടില്ല. ഇത് വിഎഫ്എസ് കണക്കുകള്‍ മാത്രമായതിനാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം ഇതിലും അധികമായിരിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടും എയര്‍ലൈന്‍ ടിക്കറ്റുകളുമുണ്ടെങ്കില്‍ ചെന്നിറങ്ങുന്ന രാജ്യത്ത് നിന്നും അപ്പോള്‍ അവിടുത്തെ വിസ ലഭ്യമാക്കുന്ന സംവിധാനമാണ് വിസ ഓണ്‍ എറൈവല്‍. ഇത്തരം വിസയില്‍ പരമാവധി 30 ദിവസം വരെയാണ് പ്രസ്തുത രാജ്യത്ത് താമസിക്കാനാവുന്നത്.

വിവിധ രാജ്യങ്ങളിലെ വിസകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ കൂടുതലുമുള്ളത് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നുള്ളവരല്ലെന്നതും എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മറിച്ച് രാജ്യത്തെ  ടയര്‍-2 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ വിസക്കായി കൂടുതലായി അപേക്ഷിക്കുന്നത്. എന്നാല്‍ മുംബൈ, ദല്‍ഹി, ഹൈദരാബാദ്, ബംഗളുരു, എന്നീ ഇന്ത്യന്‍ മെട്രൊ നഗരങ്ങളില്‍ നിന്നുളള വിസ അപേക്ഷകരും ക്രമേണ വര്‍ധിച്ച് വരുന്നുണ്ട്. ജലന്ധര്‍, ചണ്ഡീഗഡ് പോലുള്ള ഇന്ത്യയിലെ ടയര്‍ 2 സിറ്റികളില്‍ നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ഷം തോറും കുത്തനെ വര്‍ധനവുണ്ടാകുന്നുവെന്നാണ് വിഎഫ് ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. വിദേശയാത്രകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ രാജ്യത്ത് ഏറി വരുന്നുവെന്നാണ് വിസ അപേക്ഷകളിലെ വര്‍ധനവ് വെളിപ്പെടുത്തുന്നത്.

ചെറിയ നഗരങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ ഈ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം നഗരങ്ങളില്‍ നിന്നുള്ളവര്‍ മുമ്പത്തെതിനേക്കാള്‍ കൂടുതലായി വിദേശത്തേക്ക് പോകുന്നുണ്ടെന്നാണ് വിഎഫ്എസ് ഗ്ലോബല്‍ റീജിയണല്‍ ഗ്രൂപ്പ് സിഒഒ  ഫോര്‍ മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, ചൈന ആയ വിനയ് മല്‍ഹോത്ര എടുത്ത് കാട്ടുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രകള്‍ വര്‍ധിച്ച് വരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. യൂണിയന്‍ ടൂറിസം മിനിസ്ട്രി ഡാറ്റ അനുസരിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

2017ല്‍ മൊത്തം 2.4 കോടി ഇന്ത്യക്കാരാണ് വിദേശത്തേക്ക് പോയത്. മുമ്പത്തെ വര്‍ഷത്തെ 2.2 കോടി പേരില്‍ നിന്നുള്ള വര്‍ധനവാണിത്. 2000ത്തില്‍ വെറും 44.2 ലക്ഷം പേരായിരുന്നു വിദേശത്തേക്ക് പോയിരുന്നത്. 2016ല്‍ 2.2 കോടി പേരാണ് വിദേശത്തേക്ക് ഇന്ത്യയില്‍ നിന്നും പോയത്. എല്ലാ ആവശ്യങ്ങള്‍ക്കുമായി വിദേശങ്ങളിലേക്ക് പോയവര്‍ ഇതിലുള്‍പ്പെടുന്നു. 2025 ഓടെ വിനോദയാത്രകള്‍ക്ക് മാത്രമായി 1.4 കോടി ഇന്ത്യക്കാര്‍ വിദേശങ്ങളിലേക്ക് പോകുമെന്നാണ് സെന്റര്‍ ഫോര്‍ ഏവിയേഷന്‍ ആന്‍ഡ് എക്സ്പീഡിയ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിരക്കിയ ജോയിന്റ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category