1 GBP = 87.90 INR                       

BREAKING NEWS

പുല്‍വാമയില്‍ നടന്നത് കാശ്മീരി ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടനം; ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ നടന്ന ഏറ്റവും ആസൂത്രിതമായ ശ്രമം; ആക്രമത്തില്‍ പങ്കുള്ള ഒരാളേയും വെറുതെ വിടാതിരിക്കാന്‍ സൈന്യം പൂര്‍ണ്ണമായും നിയന്ത്രണം ഏറ്റെടുത്തത് 15 കാശ്മീരി ഗ്രാമങ്ങളുടെ; രാജ്യത്തെ കരയിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം. ഈ സാഹചര്യത്തില്‍ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുമുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കെ വിജയകുമാറാണ് ജമ്മു കശ്മീര്‍ ഗവര്‍ണറുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇദ്ദേഹം തന്നെയാണ് സ്ഥിതിഗതികള്‍ സംബന്ധിച്ച മേല്‍നോട്ടം വഹിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ഇതിനര്‍ത്ഥം സമീപത്ത് മറ്റു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. യുദ്ധ സമാനമായ സാഹചര്യമാണ് കാശ്മീരിലുള്ളത്. അതിര്‍ത്തിയിലും ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തി കടന്നുള്ള ആക്രണത്തിനും ഇന്ത്യ മുതിരുമെന്നാണ് സൂചന.

ഇതിനുമുമ്പ് നടന്ന വലിയ ആക്രമണം 2001ലെ ശ്രീനഗര്‍ സെക്രട്ടേറിയേറ്റിലേക്ക് നടന്ന ചാവേര്‍ ആക്രമണമാണ്. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ സൈനികര്‍ക്ക് നേരെ 18 വലിയ ആക്രമണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷമായി സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. വലിയ ആള്‍നാശം ഉറപ്പുവരുത്തുന്ന തരത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ജെയ്‌ഷെ മുഹമ്മദ് നടത്തിയത്. സമീപ കാലത്ത് ഉറിയില്‍ ഉണ്ടായ ഭീകരാക്രമണമായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും വലിയ ആക്രമണം. 20 സൈനികരോളമാണ് അന്ന് വീരമൃത്യു വരിച്ചത്. സമാനമായ രീതിയില്‍ അതേ ഭീകരസംഘടന തന്നെയാണ് പുല്‍വാമയിലും ആക്രമണം നടത്തിയത്. ഉറി ആക്രമണം നടത്തിയ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തന്നെയാണ് പുല്‍വാമ ആക്രമണത്തിന് പിന്നിലും.

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിക്രൂരമായ ആക്രമണമാണ് നടന്നത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രദേശികചാനലായ ജമ്മു ലിങ്കസ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കത്തിക്കരിഞ്ഞ വാഹനങ്ങളും ശവശരീരങ്ങളും ദൃശ്യങ്ങളില്‍ വ്യകതമാണ്. ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 42 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
350 കിലോയോളം സ്‌ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു. ആക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നാണോ ഇവ സംഭരിച്ചത് എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളില്‍ അന്വേഷണം നടക്കും. കശ്മീരില്‍ നിന്ന് ഭീകര്‍ക്ക് ലഭിച്ച സഹായങ്ങളും അന്വേഷണ പരിധിയില്‍ പെടും. 100 മീറ്ററോളം വ്യാപിക്കുന്ന സ്‌ഫോടനമാണ് നടന്നത്. ഒരു ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സിആര്‍പിഎഫുകാര്‍ ഉണ്ടായിരുന്ന വാഹന വ്യൂഹത്തിലെ മറ്റു വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ആക്രമണമാണ് നടന്നത്. ഇതിനെ വെല്ലുവിളിയായി ഏറ്റെടുത്തു ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇന്നു രാത്രി മുഴുവനും ഭീകരര്‍ക്കായി തിരച്ചില്‍ ഉണ്ടാകും. 2010 ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 75 സിആര്‍പിഎഫുകാര്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് രാജ്യം കണ്ട സൈനികര്‍ക്ക് നേരെയുണ്ടായ വലിയ ഭീകരാക്രമണം. ജമ്മുകശ്മീരിലെ ഉറിയില്‍ 2016 ല്‍ നടന്ന ആക്രണത്തില്‍ 19 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് ഇന്ത്യന്‍ സൈന്യം നല്‍കിയ മറുപടിയായിരുന്നു പാക് മണ്ണിലെ മിന്നലാക്രമണം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കശ്മീരില്‍ നിരവധി ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ആയുധം ഉപയോഗിച്ച് ഭീകരരെ അടിച്ചമര്‍ത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നയം. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണം.

തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായതിനാല്‍ മരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്നതു വൈകുകയും ചെയ്തു. ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്മാരാണ് ഭീകരാക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. ജമ്മുവില്‍നിന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ 2547 ജവാന്മാരാണ് യാത്ര ആരംഭിച്ചത്. അസ്തമയത്തിനു മുമ്പ് ശ്രീനഗറിലെത്തുകയായിരുന്നു ലക്ഷ്യം. അവന്തിപോരയിലെ ലതൂമോഡെയില്‍ എത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫിന്റെ 54-ാം ബറ്റാലിയന്റെ ബസാണ് ആക്രമണത്തിനിരയായത്. 39 പേരാണു ബസിലുണ്ടായിരുന്നത്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ടുമൂന്നു ദിവസമായി ജമ്മു-ശ്രീനഗര്‍ പാതയില്‍ ഗതാഗതം കുറവായിരുന്നു. ഇത്രയധികം ജവാന്മാര്‍ ഒരുമിച്ച് കാശ്മീരിലേക്ക് പോകാന്‍ ഇതാണു കാരണം. സാധാരണ ആയിരത്തോളം ജവാന്മാരുടെ വ്യൂഹമാണു പോകാറുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category