1 GBP = 90.60 INR                       

BREAKING NEWS

ബൈക്ക് യാത്രികരില്‍ നിന്നും പിടിച്ചു വാങ്ങിയ ഫോണുകളിലെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയെന്ന് കണ്ടെത്തിയത് സ്പെഷ്യല്‍ ബ്രാഞ്ച്; 2013ല്‍ കേസ് അന്വേഷിച്ചത് സെന്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ എസ് പി ഷബീര്‍ മുഹമ്മദും; തെളിവില്ലാതെ എഴുതി തള്ളിയ വാടാനപ്പള്ളി കേസ് പൊടിതട്ടിയെടുത്തത് മുന്‍ ഡിജിപിയെ വീണ്ടും കുടുക്കാന്‍; ടിപി സെന്‍കുമാറും പിണറായിയും വീണ്ടും നേര്‍ക്ക് നേര്‍ പോരിന്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സെന്‍കുമാറിനെ കുടുക്കാന്‍ പിണറായി സര്‍ക്കാര്‍ നിരന്തരം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണോ വാടാനപ്പള്ളി കേസില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പിണറായി സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയായി സെന്‍കുമാര്‍ മാറുന്നു എന്ന് തന്നെയാണ് പുതിയ കേസിന്റെയും ഭാഗമായി ഉയരുന്ന ആരോപണം. പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചനകളും ഇതേ രീതിയില്‍ തന്നെയാണ്. ഇന്റലിജന്റ്സ് മേധാവി ആയിരിക്കെ പൊലീസുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഫയല്‍ പൂഴ്ത്തിയതിനാണ് ഈ കഴിഞ്ഞ ദിവസം മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തൃശൂര്‍ ഐ.ജിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ആണ് ഈ കേസ് അന്വേഷിക്കുന്നത്.

തൃശൂര്‍ വാടാനപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ വന്ന പരാതിയുടെ ഫയല്‍ സെന്‍കുമാര്‍ നടപടിയെടുക്കാതെ പൂഴ്ത്തി എന്നാണ് ആരോപണം. 2013-ല്‍ വന്ന പരാതിയാണിത്. വാഹന പരിശോധനക്കിടയില്‍ ബൈക്ക് യാത്രികരില്‍ നിന്നും പിടിച്ചു വാങ്ങിയ മൊബൈല്‍ഫോണുകളിലെ മെമ്മറി കാര്‍ഡുകളില്‍ ഉണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി, പൊലീസുകാരുടെ മണല്‍ മാഫിയ ബന്ധം, ബലാത്സംഗ കേസുകള്‍ പണം വാങ്ങി മുക്കി എന്നീ ആരോപണങ്ങളാണ് അന്ന് ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സെന്‍കുമാറിന്റെ മുന്‍പില്‍ വന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ആയിരുന്നു ഇത്. ഈ റിപ്പോര്‍ട്ടിന്റെ പേരിലാണ് അന്വേഷണം വന്നിരിക്കുന്നത്. പൊലീസുകാരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയത് ഗുരുതരമായി പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്.

അന്ന് ഈ കേസില്‍ സെന്‍കുമാര്‍ നടപടിയെടുക്കാതിരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ലഭിച്ച പരാതിയിലാണ് അന്വേഷണം വന്നിരിക്കുന്നത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിര്‍ദ്ദേശമാണ് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന് വന്നിരിക്കുന്നത്. വ്യാജ മെഡിക്കല്‍ ബില്‍ കേസില്‍ സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് സുപ്രീംകോടതി തന്നെ തള്ളിയതിനു ശേഷമുള്ള സര്‍ക്കാരിന്റെ അടുത്ത നീക്കമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്. ഈ പരാതി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സെന്‍കുമാര്‍ ഇന്റലിജന്‍സ് എഡിജിപി ആയിരുന്നു.

2013 നവംബറില്‍ ലഭിച്ച പരാതി അന്ന് തന്നെ ഇന്റലിജന്‍സ് എസ്പിക്ക് കൈമാറിയിരുന്നതായാണ് സെന്‍കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അന്നത്തെ ഇന്റലിജന്‍സ് എസ്പി ഷബീര്‍ മുഹമ്മദ് ആണ് ഈ കേസ് അന്വേഷിച്ചിരുന്നത്. 2014 ജനുവരിയില്‍ ഇന്റലിജന്‍സ് എഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാര്‍ ജയില്‍ വകുപ്പ് മേധാവിയായി മാറി. അന്വേഷണ റിപ്പോര്‍ട്ട് ജനുവരി വന്നെങ്കിലും സെന്‍കുമാറിന് സ്ഥാനചലനം വന്നിരുന്നു. പരാതിയില്‍ കാമ്പില്ലാ എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍ വന്നത്. അതുപ്രകാരം ഈ ഫയല്‍ ക്ളോസ് ചെയ്യുകയും ചെയ്തു. ആ പരാതിയാണ് ഇപ്പോള്‍ സെന്‍കുമാറിനെതീരെ പൊടി തട്ടിയെടുത്തിരിക്കുന്നത്.

ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും പുറത്തുള്ള പൊലീസിന് അന്വേഷിക്കാന്‍ കഴിയില്ല. ഡിജിപിക്ക് പോലും ഇന്റലിജന്‍സ് ഫയല്‍ നേരിട്ട് വിളിപ്പിക്കാന്‍ അധികാരമില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് മാനുവല്‍ അനുസരിച്ച് ഇന്റലിജന്‍സ് ഫയല്‍ കാണണമെങ്കില്‍ ഡിജിപി ഇന്റലിജന്‍സ് ആസ്ഥാനത്ത് വന്നിരുന്നു ഫയല്‍ കാണണം. അവിടുന്നു ഫയല്‍ എടുത്തു പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകാനും പാടില്ല. മാനുവലില്‍ പറയുന്ന കാര്യമാണിത്. അപ്പോഴാണ് ഐജി ഇന്റലിജന്‍സുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് നിയുക്തനാകുന്നത്. ഇതില്‍ തന്നെ അപാകതകള്‍ ഉണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനെതിരെ കേസിന്റെ സാധ്യത തേടി സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കെ തന്നെയാണ് പുതിയ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടരെ തുടരെ സര്‍ക്കാര്‍ സൃഷ്ടിച്ച സെന്‍കുമാര്‍ വിരുദ്ധ കേസുകള്‍ ചീറ്റിപ്പോകുന്ന പശ്ചാത്തലത്തിലാണ് പുതിയ കേസിനും അരങ്ങൊരുങ്ങിയിരിക്കുന്നത്. സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോയി സര്‍ക്കാര്‍ നാണംകേട്ടിരുന്നു. സര്‍ക്കാര്‍ നീക്കിയശേഷവും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപിയായി സെന്‍കുമാര്‍ വീണ്ടും നിയമിതനായിരുന്നു. അന്ന് തുടങ്ങിയ വൈരാഗ്യം തന്നെയാണ് കേസുകളുടെ രൂപത്തില്‍ സെന്‍കുമാറിന് നേര്‍ക്ക് നീങ്ങുന്നത് എന്ന് തന്നെയാണ് എപ്പോഴും മുഴങ്ങികൊണ്ടിരിക്കുന്ന ആരോപണങ്ങള്‍.

സെന്‍കുമാറിനെതീരെ വ്യാജ കേസുകള്‍ സൃഷ്ടിച്ച് പൊതുഖജാനയില്‍ നിന്നും ഇടത് സര്‍ക്കാര്‍ കോടികള്‍ ചിലവഴി ക്കുന്നതിനെതീരെയും വിമര്ശനം ശക്തമായിരുന്നു. ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിനു പോയ ഇനത്തില്‍ സര്‍ക്കാര്‍ മുടക്കിയത് 20.14 ലക്ഷം രൂപയാണ്. വിവരാവകാശ നിയമപ്രകാരമുള്ള വെളിപ്പെടുത്തല്‍ വഴിയാണ് ഈ തുകയുടെ വിശദാംശങ്ങള്‍ വെളിയില്‍ വന്നത്. . അതിനു ശേഷവും സെന്‍കുമാര്‍ കേസുകള്‍ക്കായി ലക്ഷങ്ങള്‍ തന്നെ സര്‍ക്കാര്‍ ചെലവിടുകയും ചെയ്തിട്ടുണ്ട്. എല്ലാ കേസുകളും സുപ്രീം കോടതി വരെ പോയി സെന്‍കുമാര്‍ നീതി ലഭ്യമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ പഴയ കേസ് പൊടി തട്ടിയെടുക്കുക വഴി സെന്‍കുമാറും പിണറായി സര്‍ക്കാരും തമ്മിലുള്ള ഒരു നിയമ പോരാട്ടത്തിനാണ് വീണ്ടും വഴിയൊരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category