1 GBP = 93.00 INR                       

BREAKING NEWS

സിറ്റിങ് സീറ്റുകളായ കൊല്ലവും ആലപ്പുഴയും വടകരയും കോഴിക്കോടും കൈമോശം സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം; ഇടുക്കിയിലും കോട്ടയത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയാല്‍ യുഡിഎഫ് തോല്‍ക്കും; കുമ്മനത്തെ അല്ലാതെ മറ്റാരെ ഇറക്കിയാലും തിരുവനന്തപുരം പിടിക്കാന്‍ ബിജെപിക്ക് കഴിയില്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സംഭവിക്കാന്‍ ഇടയുള്ളത്: ഇന്റസ്റ്റന്റ് റസ്പോണ്‍സ്

Britishmalayali
kz´wteJI³

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് നാടിനെ നീക്കി കൊണ്ട് അഭിപ്രായ സര്‍വേകള്‍ വന്നുതുടങ്ങി. മറുനാടന്‍ മലയാളി നടത്തിയ സര്‍വേയില്‍ 11 സീറ്റ് യുഡിഎഫിനും 9 സീറ്റ് എല്‍ഡിഎഫിനും പ്രവചിക്കുമ്പോള്‍ ഏഷ്യാനെറ്റ് സര്‍വേയില്‍ യുഡിഎഫിന് 16 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. ഇതിലെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. മറുനാടന്‍ സര്‍വേയ്ക്കായി അവലംബിച്ച ഒരു രീതിയുണ്ട്. അതുപ്രകാരം മുമ്പ് നടത്തിയ രണ്ടു സര്‍വേകളിലും ഫലപ്രഖ്യാപനം ശരിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ഫീല്‍ഡില്‍ ഇറങ്ങിയുള്ള സര്‍വേ മറുനാടന്‍ നടത്തിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ, പൂര്‍ണമായി തിരഞ്ഞെടുപ്പ് ചൂടിലക്ക് ആഴുകയോ ചെയ്യാത്തതുകൊണ്ട്, ഈ സാഹചര്യം മാറിയെന്ന് വരാം.

അതേസമയം, കേരളത്തില്‍ മതപരമായ ഒരുവിഭജനം സംഭവിച്ചിരുന്നു. ശബരിമല വിവാദം ഇതിന് ഒരുനിമിത്തമായി. പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ ശബരിമലയുടെ സ്വാധീനം പ്രവചനാതീതമാണ്. വടക്കന്‍ കേരളത്തില്‍ ഇത് എങ്ങനെ തിരിച്ചുസ്വാധീനിക്കും എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. ഹിന്ദുധ്രുവീകരണം ഒരുയാഥാര്‍ഥ്യമായ സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുകൂടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ മോദി തരംഗം ഉണ്ടായപ്പോള്‍, ബിജെപിക്ക് കിട്ടിയതിനേക്കാള്‍ വോട്ട് ഇക്കുറി കിട്ടിയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. മോദി തരംഗം അസ്തമിക്കുകയും, കേന്ദ്രത്തില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഒരു തരംഗം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം രൂപപ്പെടേണ്ടതാണ്. എന്നാല്‍, മതപരമായ ധ്രുവീകരണം കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സാധ്യത ഏതാണ്ട് തുല്യമായി നിലനിര്‍ത്തിയിരിക്കുകയാണ് എന്നുപറയേണ്ടിവരും.

കോണ്‍ഗ്രസിന്റെ നാലുസിറ്റിങ് സീറ്റുകള്‍ അപകടനിലയിലാണെന്ന് പറയേണ്ടി വരും. കൊല്ലം, കോഴിക്കോട്, ആലപ്പുഴ, വടകര. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനെ പോലെ ഒരു സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന് ലഭിക്കുകയില്ല. എന്നാല്‍, കെ.എന്‍.ബാലഗോപാലിനെ പോലെ എന്‍എസ്എസിന്റെ പിന്തുണ കൂടിയുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍, കൊല്ലത്ത് കടന്നുകൂടുക പ്രയാസമാണ് എന്ന് തിരിച്ചറിയുക. കൊല്ലത്ത് ഇക്കുറി ഇടതുപക്ഷത്തിന് സാധ്യത കല്‍പിക്കുന്നതുകൊണ്ട് തന്നെ എങ്ങനെ ഈ പ്രതിസന്ധി മറികടക്കാമെന്ന് കോണ്‍ഗ്രസുകാര്‍ ആലോചിക്കേണ്ടതുണ്ട്. ആലപ്പുഴയിലും ഇടതിനാണ് സാധ്യത കൂടുതല്‍. പ്രത്യേകിച്ച് തോമസ് ഐസക്കിനെ പോലെ ഒരു സ്ഥാനാര്‍ത്ഥി അവിടെ മത്സരിക്കുമെന്ന് പ്രചരിക്കുമ്പോള്‍. കെ.സി.വേണുഗോപാല്‍ അല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ ജയത്തിനായി കോണ്‍ഗ്രസിന് ഏറെ വിയര്‍ക്കേണ്ടി വരും. എം.കെ.രാഘവന്‍ മികച്ച സ്ഥാനാര്‍ത്ഥിയെങ്കിലും ഇക്കുറി കോഴിക്കോട് യുഡിഎഫിന് അനുകൂല സാഹചര്യമല്ല. ശബരിമല പോലെയുള്ള വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള ധ്രുവീകരണം കോണ്‍ഗ്രസിന് എതിരാണ്. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ കൂടി ഇടത്തേക്ക് ചാഞ്ഞതോടെ ജയിക്കാന്‍ യുഡിഎഫിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വടകരയില്‍ തോല്‍വി ഉറപ്പിക്കേണ്ട സാഹചര്യമാണ്. വീരേന്ദ്രകുമാറിന്റെ സ്വാധീനം മാത്രമല്ല, ആര്‍എംപിയുടെ സ്വാധീനം കുറഞ്ഞതും നിര്‍ണായകമാണ്. അവിടെ ചരിത്രം മാറ്റിക്കുറിക്കണമെങ്കില്‍, സാക്ഷാല്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കേണ്ടിയിരിക്കുന്നു. മറ്റെന്തൊക്കെ പറഞ്ഞാലും വടകരയിലെ ജനമനസില്‍ മുല്ലപ്പള്ളിക്ക് പ്രത്യേക ഇടമുണ്ട്.

ഇടതുപക്ഷത്തിന്റെ കൈയിലുള്ള മൂന്നുസീറ്റുകള്‍ അനായാസം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. തൃശൂര്‍, ചാലക്കുടി, ഇടുക്കി. ഇടുക്കിയിലും, ചാലക്കുടിയിലും വലിയ യുഡിഎഫ് മുന്നേറ്റം തന്നെയുണ്ട്. ചാലക്കുടിയില്‍ എതിരില്ലാത്ത ഏതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ട്. ഇടുക്കിയില്‍ കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിയിരിക്കുന്നു. തൃശൂര്‍ കോണ്‍ഗ്രസിനും സിപിഐക്കും ഒപ്പം നില്‍ക്കുന്ന മണ്ഡലമാണ്. രാഷ്ട്രീയമായി കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്ന മണ്ഡലമാണെങ്കിലും അവിടെ സിപിഐ പലപ്പോഴും ജയിച്ചുകയറാറുണ്ട്. തൃശൂര്‍ കൈവിടാതിരിക്കാന്‍ മറ്റ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റി വച്ച് കോണ്‍ഗ്രസ് സുധീരനെ കളത്തില്‍ ഇറക്കേണ്ടിയിരിക്കുന്നു. പാലക്കാടും, ആറ്റിങ്ങലും, ആലത്തൂരും സിപിഎം മണ്ഡലങ്ങളായതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധികം സമയം കളയേണ്ടതില്ല. അതേസമയം, കാസര്‍കോഡ് മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയാല്‍ കോണ്‍ഗ്രസ് ജയം കണ്ടേക്കാം. കോഴിക്കോടും കാസര്‍കോഡും സിപിഎമ്മിന് അനുകൂലമായതുകൊണ്ട് തന്നെ പരമാവധി സീറ്റുകള്‍ സംഭരിക്കുന്നതിന് അതിലൊന്ന് കോണ്‍ഗ്രസ് ലീഗിന് വിട്ടുകൊടുക്കുന്നത് നന്നായിരിക്കും.

ഇടുക്കിയില്‍ പരിഗണിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടി തന്നെയാണ്. പരമാവധി സീറ്റുകള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയോട് ഇടുക്കിയില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടേണ്ടതുണ്ട്. കോട്ടയം കരുതല്‍ വേണ്ട മണ്ഡലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വോട്ടുകള്‍ക്കാണ് യുഡിഎഫ് മണ്ഡലം കൈവശത്താക്കിയത്. ഇക്കുറി ജോസ്.കെ.മാണി വീണ്ടും മത്സരിച്ചാല്‍ അനായാസം ജയിക്കാമെങ്കിലും, കോണ്‍ഗ്രസുകാരെ പേടിച്ച് അദ്ദേഹം രാജ്യസഭയിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അവകാശപ്പെട്ട രാജ്യസഭാസീറ്റ് തട്ടിയെടുത്തതുകൊണ്ടും, തങ്ങളെ തള്ളിപ്പറഞ്ഞ് മറുപാളയത്തിലേക്ക് പോയതുകൊണ്ടും കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് കേരള കോണ്‍ഗ്രസിനോട് കടുത്ത് വിരോധം ഇപ്പോഴും അവേശേഷിക്കുന്നുണ്ട്. മാണി വിരോധം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചാല്‍, ഏറ്റവും ഉറപ്പുള്ള സീറ്റായിരിക്കും നഷ്ടപ്പെടുക. ഇടതുപക്ഷത്തിന് ഒരുസ്ഥാനാര്‍ത്ഥിയെ പോലും അവിടെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നോര്‍ക്കണം. എന്നാല്‍, മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായാല്‍ ഏതുകുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഇടതുപാളയം ജയിച്ചുകയറുന്ന സാഹചര്യമാണ് കോട്ടയത്തുള്ളത്. അതൊഴിവാക്കാനുള്ള ജാഗ്രത കോണ്‍ഗ്രസ് നേതൃത്വം കാട്ടേണ്ടിയിരിക്കുന്നു. കണ്ണൂരിലാകട്ടെ കെ.സുധാകരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കിലും പാളയത്തില്‍ പട വന്നാല്‍ വിനയാവും. അതൊഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്ത് ത്രകോണ മത്സരമാണ് എന്ന തീര്‍ച്ചയാണ്. കോണ്‍ഗ്രസിനും, ഇടതിനും, ബിജെപിക്കും ഏതാണ്ട് തുല്യസാധ്യത. സ്വാഭാവികമായി മൂന്നാമത് എത്താനുള്ള വിധി ഇടതുപക്ഷത്തിന് ആയെന്ന് വരാം. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ധൈര്യം പോലും ഏറെ നാളായി ഇടതുപക്ഷം കാട്ടുന്നില്ല. ശബരിമല പ്രശ്നത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ബിജെപിക്ക് ഒരുസീറ്റെങ്കിലും നേടുക അഭിമാനപ്രശ്നമാണ്. നായര്‍ വോട്ട് ഏറെയുള്ള തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ നിര്‍ത്തി ജയിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അതുതെറ്റാണ്. അതുകൊണ്ട് ഒരുസീറ്റ് ബിജെപി നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കുമ്മനം അല്ലാതെ മറ്റാരും ആകരുത്. അഥവാ കുമ്മനം മത്സരിച്ചാല്‍ സിപിഎമ്മിന്റെ സഹായത്തോടെ ശശി തരൂര്‍ തന്നെ ജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category