1 GBP = 87.90 INR                       

BREAKING NEWS

ഭിന്നമതക്കാര്‍ ഒന്നായത് എതിര്‍പ്പുകള്‍ അവഗണിച്ച്; കള്ളും കഞ്ചാവിനും പിറകെ ഭര്‍ത്താവ് പോയപ്പോള്‍ ജീവിത താളം തെറ്റി; പുതിയ കാമുകിയെ കിട്ടിയപ്പോള്‍ കൂടുമാറി താമസം തുടങ്ങി സുനീറും; ടെക്നോപാര്‍ക്കിലെ ജോലിക്കിടെ പ്രണയക്കുരുക്കില്‍ ശ്രീജയും വീണു; പ്രായം കുറഞ്ഞ കാമുകനൊപ്പമുള്ള മുന്‍ ഭാര്യയുടെ താമസം മുന്‍ ഭര്‍ത്താവിനെ കോപാകുലനാക്കി; അടിപിടിക്കൊടുവില്‍ ഷമീറിന്റെ കുത്ത് സുനീറിന്റെ ജീവനെടുത്തു; അവിഹിത ബന്ധങ്ങള്‍ കുടുംബം തകര്‍ക്കുന്നതിന് നേര്‍കാഴ്ചയായി കഴക്കൂട്ടം കൊലപാതകം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് കുത്തേറ്റു മരിച്ച സുനീറിന്റെത് വഴിവിട്ട ജീവിതവും ജീവിത രീതികളും. കള്ളും കഞ്ചാവുമായി മുന്നോട്ടു നീങ്ങിയ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന സുനീറിന്റെ ജീവിതം ഒടുവില്‍ അവസാനിച്ചത്. മുന്‍ ഭാര്യയായ ശ്രീജയുടെ കാമുകന്റെ കത്തിമുനയിലും. സുനീറിന്റെ ജീവിതം അവസാനിക്കുമ്പോള്‍ ഈ ദാമ്പത്യത്തില്‍ തെളിഞ്ഞു വരുന്നത് അവിഹിതങ്ങളുടെയും വഴിവിട്ട ബന്ധങ്ങളുടെയും സിനിമയെ അനുസ്മരിക്കുന്ന കഥകള്‍ കൂടിയാണ്. കള്ളും കഞ്ചാവും അവിഹിതവും മുറുകിയപ്പോഴാണ് പ്രണയിച്ച് ജീവിത പങ്കാളിയാക്കിയ ശ്രീജയെ സുനീര്‍ ഉപേക്ഷിച്ചത്.

സുനീറിന്റെ മരണത്തെ തുടര്‍ന്ന് മുന്‍ ഭാര്യയായ ദളിത് യുവതി ശ്രീജ കൂടി കേസിലെ പ്രതിയാകുന്ന അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിഭിന്ന മതത്തില്‍പ്പെട്ടവരായിരുന്നിട്ടു കൂടി സുനീറും ശ്രീജയും വിവാഹിതരാകുന്നത്. പക്ഷെ ദാമ്പത്യത്തിലെ അസ്വാരസ്യവും സുനീറിന്റെ വഴിവിട്ട രീതികളും ഇവരുടെ ഒരുമിച്ചുള്ള ജീവിതത്തിനു അവസാനം കുറിക്കുകയായിരുന്നു. ഏകദേശം നാല് വര്‍ഷം മുന്‍പാണ് സുനീര്‍ ശ്രീജയെ ഒഴിവാക്കുന്നത്. രണ്ടു ആണ്‍കുട്ടികളാണ് ഈ ബന്ധത്തില്‍ വന്നത്. മൂത്ത ആണ്‍കുട്ടി പത്തിലും രണ്ടാമത്തെ ആണ്‍കുട്ടി ഏഴിലും പഠിക്കുകയാണ്. മറ്റൊരു പെണ്‍കുട്ടിയുമായി കൂടി അടുപ്പം വന്നപ്പോഴാണ് സുനീര്‍ ശ്രീജയെ ഒഴിവാക്കി പോയത്. സുനീര്‍ പിന്നീട് പുതുതായി പരിചയം സ്ഥാപിച്ച പെണ്‍കുട്ടിയുമായി ചേര്‍ന്നു ജീവിതം തുടങ്ങുകയും ചെയ്തു.

സുനീര്‍ പോയതോടെ രണ്ടാണ്‍മക്കളും അമ്മയും അടങ്ങിയ ശ്രീജയുടെ കുടുംബം നിരാലംബമായി. ബന്ധം ഒഴിവാക്കിയതിനെ തുടര്‍ന്ന് ശ്രീജയ്ക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം സുനീര്‍ നല്‍കാതെയുമായി. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ബഹളവും നടക്കുമായിരുന്നു. ശ്രീജയെ ഒഴിവാക്കിയെങ്കിലും സുനീര്‍ ഇടയ്ക്കിടെ വീട്ടിലെത്തുകയും കുട്ടികളെ മര്‍ദ്ദിക്കുകയും ശ്രീജയോട് വഴക്കിടുകയും ചെയ്യുമായിരുന്നു. സുനീറിന്റെ കയ്യില്‍ നിന്നും പണം ലഭിക്കാതെ വന്നതോടെ ശ്രീജ ടെക്‌നോ പാര്‍ക്കിലെ സ്ഥാപനത്തില്‍ ശുചീകരണ തൊഴിലാളിയായി ജോലിക്ക് പോവുകയായിരുന്നു.

ടെക്‌നോ പാര്‍ക്കില്‍ ജോലിക്ക് പോയി തുടങ്ങിയതോടെ ടെക്‌നോ പാര്‍ക്കിലെ ഒരു യുവാവുമായി ശ്രീജ അടുപ്പത്തിലായി. സുനീര്‍ വേറെ പോയി എന്നു മനസിലാക്കിയതോടെ ശ്രീജ ഷമീറിനെ ഒപ്പം താമസിക്കുവാന്‍ കൂട്ടുകയും ചെയ്തു. ഇതു സുനീറിനെ കൂടുതല്‍ അസ്വസ്ഥനാക്കി. ഷമീര്‍ ശ്രീജയ്ക്ക് ഒപ്പം താമസിക്കുവാന്‍ തുടങ്ങിയിട്ട് ഏഴു മാസത്തോളം മാത്രമേ ആയിട്ടുള്ളൂ. ഈ ഏഴു മാസവും ശ്രീജയുടെ ജീവിതം സംഘര്‍ഷ ഭരിതവുമായിരുന്നു, ശ്രീജയുടെ പുതിയ കാമുകന് ശ്രീജയെക്കാള്‍ പ്രായം കുറവുമാണ്. ശ്രീജയും സുനീറും പങ്കാളികളെ ഒപ്പം താമസിപ്പിച്ചെങ്കിലും രണ്ടും നിയമവിധേയമായിരുന്നില്ല. തനിക്ക് ഒപ്പം താമസിച്ച യുവതിയെ സുനീര്‍ വിവാഹം ചെയ്തില്ല. ശ്രീജയും ഷമീറിനെ വിവാഹം ചെയ്തില്ല.

കഴിഞ്ഞ ഏഴിനാണ് സുനീറിന്റെ ജീവിതം അവസാനിക്കാന്‍ ഇടയായ സംഭവങ്ങള്‍ നടന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് സുനീര്‍ തുമ്പ റയില്‍വേ ലൈനിനു അരികിലുള്ള ശ്രീജയുടെ വീട്ടിലെത്തി. അപ്പോള്‍ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ പുതിയ ബന്ധത്തെ ചോദിച്ച് സ്വന്തം മകനോടു ചൂടായി. മകന്റെ മറുപടിയില്‍ തൃപ്തനാകാത്ത സുനീര്‍ മകനെ അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചു. വൈകീട്ട് വീട്ടിലെത്തിയ ശ്രീജ മകന്റെ ദേഹത്ത് അതിക്രൂര പീഡനത്തിന്റെ അടയാളങ്ങള്‍ കണ്ടു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ കുപിതയായ ശ്രീജ സുനീറിനെ വിളിച്ചു. ഫോണ്‍ എടുത്തത് സുനീറിന്റെ പുതിയ ഭാര്യയായിരുന്നു എന്നാണ് സൂചന. എന്തായാലും ഒന്നും രണ്ടും പറഞ്ഞു ഇവര്‍ തമ്മില്‍ വഴക്കായി. ഇതോടെ കോപാകുലനായ സുനീര്‍ സംഭവം നേരിട്ടു ചോദിക്കാന്‍ രാത്രി ശ്രീജയുടെ വീട്ടില്‍ എത്തുകയായിരുന്നു.

ശ്രീജയും സുനീറും തമ്മില്‍ വഴക്ക് കൂടുന്നത് കണ്ടുകൊണ്ടാണ് രാത്രിയില്‍ ഷമീര്‍ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. അതേസമയം സുനീര്‍ അടുക്കളയില്‍ നിന്നും കത്തിയും എടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കത്തിയുമായി സുനീറിനെ കണ്ട ഷമീര്‍ അപകടം മനസിലാക്കി കത്തി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സുനീറിന്റെ കയ്യിലുള്ള കത്തികൊണ്ട് ഷമീര്‍ സുനീറിനെ ആഞ്ഞു കുത്തുകയുമായിരുന്നു. കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. കുത്തേറ്റ സമീര്‍ റെയില്‍വേ ട്രാക്കിനു സമീപം കുഴഞ്ഞു വീണു. സമീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീജയോ ഷമീറോ ശ്രമിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം.

ചോര വാര്‍ന്നു സുനീറിനെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചു വരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സുനീര്‍ ചോര വാര്‍ന്നു അവശനായിരുന്നു. പക്ഷെ അപകടനില സുനീര്‍ തരണം ചെയ്യുകയും ചെയ്തിരുന്നു. ഈ മുറിവില്‍ പിന്നീട് അണുബാധ വന്നു. ഈ അണുബാധയാണ് സുനീറിന്റെ മരണത്തിലേക്ക് വഴിവെച്ചത് എന്നാണ് തുമ്പ പൊലീസ് മറുനാടനോട് പറഞ്ഞത്. കത്തിക്കുത്തിനെ തുടര്‍ന്ന് തന്നെ തുമ്പ പൊലീസ് കേസ് ചാര്‍ജ് ചെയ്തിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ഷമീര്‍ അറസ്റ്റിലാണ്.

സുനീര്‍ മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പ് ചുമത്തി ഷമീറിനെതിരെ തുമ്പ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. ശ്രീജയും കൂട്ടുപ്രതിയായേക്കും എന്നാണ് തുമ്പ പൊലീസ് പറയുന്നത്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണ് ഇപ്പോള്‍ തുമ്പ പൊലീസ് ഒരുങ്ങുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category