1 GBP = 87.90 INR                       

BREAKING NEWS

സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയകരമായി

Britishmalayali
അവിന്‍ ഡേവിസ്

സാലിസ്ബറി: ബ്രിട്ടന്റെ കത്തീഡ്രല്‍ പട്ടണം എന്നറിയപ്പെടുന്ന സാലിസ്ബറിയില്‍ എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിനു വിജയകരമായ രണ്ടാം വാര്‍ഷികം. വില്റ്റ്ഷയര്‍, ഹാംഷയര്‍ കൗണ്ടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്ന സഭാപ്രവര്‍ത്തനം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിച്ചത്. 2017ലാണ് സാലിസ്ബറി കേന്ദ്രീകൃതമായി എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ ആരംഭം.


യുകെയുടെ സുപ്രധാനമായ പട്ടണങ്ങളില്‍ ഒന്നായ സാലിസ്ബറിയിലെ പ്രഥമവും ഏക മലയാളി പെന്തകൊസ്തു കൂട്ടായ്മയുമാണ് എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ്. വാര്‍ഷികാഘോഷങ്ങളുടെ പതിവ് കാഴ്ചകള്‍ക്ക് വിഭിന്നമായി ക്രിസ്തു വിനയത്തിന്റെ മാതൃക ഉള്‍ക്കൊണ്ട് കാല്‍ കഴുകല്‍ ശുശ്രൂഷയും, കര്‍തൃമേശയും ആചരിച്ചു കൊണ്ടാണ് സഭ പുതുവര്‍ഷത്തെ എതിരേറ്റത്. സാലിസ്ബറിയിലെ വ്യവസായ കേന്ദ്രമായ ചര്‍ച്ച്ഫീല്‍ഡ് ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയിലെ വിപുലമായ സഭാ ഹാളിലാണ് ഞായറാഴ്ച തോറും എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് ആരാധനക്കായി കൂടി വരുന്നത്.

സണ്ടേസ്‌കൂള്‍, ബൈബിള്‍ ക്ലാസ്സ്, ഭവനസ്ന്ദര്‍ശനം, പ്രാര്‍ത്ഥന യോഗങ്ങള്‍, ഉപവാസ പ്രാര്‍ത്ഥന തുടങ്ങിയ ശുശ്രൂഷകളിലൂടെ 'ദൈവത്തിലേക്കും, മനുഷ്യരിലേക്കും, തങ്ങളിലേക്കും എത്തിച്ചേരുക' എന്ന ലക്ഷ്യത്തോടെയാണ് എക്‌സോടസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് പ്രവര്‍ത്തനം തുടരുന്നത്.
പ്രാര്‍ത്ഥന ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുക
പാസ്റ്റര്‍. എവിന്‍ ഡേവിസ് - 07402941586 ബ്രദര്‍. ഉമ്മന്‍ ചെറിയാന്‍ (ജിജു) - 07983728283 ഇമെയില്‍: [email protected] വെബ്‌സൈറ്റ്: www.exodusinternationalministries.com


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category