1 GBP = 91.50 INR                       

BREAKING NEWS

ഗാനമേളയും ഭക്തി ഗാന സുധയും അടക്കം ഒരുക്കുന്നത് ഗംഭീര പരിപാടികള്‍; ഗുരുകുലം കുടുംബ യൂണിറ്റ് 36-ാമത് കുടുംബ സംഗമം ഇന്ന് ഡിവൈസസില്‍ നടക്കും

Britishmalayali
സുധാകരന്‍ പാലാ

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ അഞ്ചാം നമ്പര്‍ കുടുംബ യൂണിറ്റായ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 36-ാമത് കുടുംബ സംഗമം ഇന്ന് ഡിവൈസസില്‍ നടക്കും. കഴിഞ്ഞ നാലു വര്‍ഷമായി മുടക്കമില്ലാതെ നടന്നു വരുന്ന ഗുരുകുലം കുടുംബ യൂണിറ്റ് യുകെയിലെ ശ്രീനാരായണീയര്‍ക്കും മാതൃകയാണ്. ഭവന പ്രാര്‍ത്ഥനയും ശ്രീ നാരായണ പ്രഭാഷണവും എല്ലാ മാസവും മുടങ്ങാതെ നടന്നു വരുന്നു. യുകെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് രാജേഷ് നടേപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന 36-ാമത് കുടുബം സംഗമം യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി സൗമ്യ ഉല്ലാസ് ഉദ്ഘാടനം ചെയ്യും.

വൈസ് പ്രസിഡന്റ് ശ്യാമളാ സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗ ചരിത്രം ഒരവലോകനം എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരന്‍ പാലാ പ്രഭാഷണം നടത്തും. ശാഖാ മാനേജിംഗ് കമ്മറ്റിയംഗം കൂടിയായ ബൈജു വാസുദേവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ജോയിന്റ് കണ്‍വീനര്‍ സജിത രാജ്ഷ് സ്വാഗതം പറയും. പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ ടി. എസ്. സതീശന്‍, സോജി കെ. ജയപ്രകാശ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ശാഖാ മാനേജിംഗ് കമ്മറ്റിയംഗം രാജേഷ് പൂപ്പാറയില്‍ കൃതജ്ഞത പറയും. രാവിലെ കൃത്യം 10 മണിക്ക് ദീപാര്‍പ്പണത്തടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുഷ്പ്പാര്‍ച്ചനയും സമൂഹ പ്രാര്‍ത്ഥനയും നടക്കും.

ഉച്ച കഴിഞ്ഞ് ഭക്തിഗാനസുധയും തുടര്‍ന്ന് ഗാനമേളയും നടക്കും. ഗാനമേളയ്ക്ക് ഉല്ലാസ് ശങ്കരന്‍ (സാരംഗിപൂള്‍) നേതൃത്വം നല്‍കും. വൈകിട്ട് ഏഴു മണിയോടെ കുടുംബ സംഗമം പര്യവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജേഷ് - 07951263954, ബൈജു - 07960898617
പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
95 Hillier Road, Devizes, Wiltshire, SN10 2FB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category