1 GBP = 87.90 INR                       

BREAKING NEWS

ജോലിചെയ്യാതെ കൂലി വാങ്ങുന്ന യൂണിയന്‍ നേതാക്കളെയാണ് പുറത്താക്കേണ്ടത്; ടോമിന്‍ തച്ചങ്കരി ഐപിഎസിനെ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരികെയെത്തിക്കാനുള്ള നിവേദനത്തില്‍ ഒപ്പു വയ്ക്കൂ

Britishmalayali
റോയ് സ്റ്റീഫന്‍

നിയമം പലവിധമുണ്ടെങ്കിലും ജനാധിപത്യത്തിലെ സാമൂഹിക നിയമം തന്നെയാണ് ഭാരതത്തിന് ഉചിതമായതെന്നു ഭരണഘടനയുടെ പിതാക്കന്മാരും ഭൂരിഭാഗം ഭാരതീയരും വിശ്വസിക്കുന്നതിന്റെ കാരണം ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെ നിയമനിര്‍മാതാക്കളായതുകൊണ്ട് മാത്രമാണ്. ഭാരതത്തിന്റെ ഭരണഘടനയുടെ നിര്‍മാണവേളകളില്‍ അന്നു നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായവും അമേരിക്കന്‍ ജനാധിപത്യ സമ്പ്രദായവും പരിഗണിച്ചപ്പോള്‍ പരമാധികാരമുള്ള നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ്ണമായ വിശ്വാസമര്‍പ്പിക്കുവാനാണ് ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ഭാരതത്തിന്റെ ഭരണകര്‍ത്താക്കള്‍ തീരുമാനിച്ചത്. അമേരിക്കന്‍ ജനത തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും പഠിച്ചത് പ്രാവര്‍ത്തികമാക്കിയതാണ് അമേരിക്കന്‍ ഭരണഘടന. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനില്‍ നിന്ന് നടത്തേണ്ടിവന്ന പലായനവും കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ ബ്രിട്ടനുമായി നിരന്തരം നടത്തേണ്ടിവന്ന യുദ്ധങ്ങളില്‍ നിന്നും നേടിയ അനുഭവങ്ങള്‍. നേതൃത്വം ഉള്‍പ്പെടുന്ന വ്യക്തികളുടെ കൈകളിലേക്ക് മുഴുവന്‍ അധികാരവും എത്തിച്ചേരാതെ വിവിധ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിതമായി. ഭാരതത്തിന്റെ അനുഭവങ്ങളില്‍ നിന്നും അധികാരകേന്ദ്രീകരണം ഏകാധിപത്യത്തിനും ജനങ്ങളുടെ അവകാശ നിഷേധത്തിനും വഴിയൊരുക്കുമെന്ന അറിവിന്റെ വെളിച്ചത്തില്‍ വ്യത്യസ്തമായ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിതമായി. നിയമത്തിനെ മറ്റെല്ലാത്തിനേയും ബന്ധിപ്പിക്കുന്ന പാലമായും ഭരണഘടനയേ എല്ലാറ്റിനുമുപരിയായും വാഴികാട്ടിയുമായും നിലനിര്‍ത്തി.


എന്നാല്‍ ഇന്ന് ജനാധിപത്യം പൂര്‍ണ്ണമായും ജനങ്ങളുടെ കൈകളില്‍നിന്നും വീണ്ടും അകന്നിരിക്കുന്നതു പോലെയായി സ്ഥിതിവിശേഷങ്ങള്‍. ജനങ്ങളേ സേവിക്കുന്നതിനുപകരം നേതാക്കന്മാരെയും അവരുടെ കുറ്റവാളികളായ സഹപ്രവര്‍ത്തകരെയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും മാത്രമാണ് ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ രാഷ്ട്രീയ നേതൃത്വത്തിന്റെ  ലക്ഷ്യങ്ങള്‍. ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളിലും കുറ്റാരോപിതരുടെ സംഖ്യ വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. 2014ലിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 542 പേരില്‍ 192 പേരും അതുപോലെതന്നെ 2009ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച 158 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിട്ടാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ക്രിമിനലുകളില്‍ ആരോപിച്ചിരുന്ന കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു വാദിച്ചു ഒഴിഞ്ഞു മറുവാനുവാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്. എങ്കില്‍പ്പോലും രാഷ്ട്രീയത്തിലൂടെ പൊതുസേവനത്തിനെത്തുന്ന നേതാക്കന്മാര്‍ സാമൂഹികവിരുദ്ധരും കുറ്റാരോപിതരുമാകുന്ന അവസ്ഥ ആശങ്കാജനകമാണ്. ഇങ്ങനെയുള്ള നേതാക്കന്മാരില്‍ നിന്നും നാടിന്റെ വികസനവും പൊതുജനങ്ങള്‍ക്ക് നീതിയും പ്രതീക്ഷിക്കുവാനും സാധിക്കുന്നില്ല.

യുവതലമുറയിലെ ഉശിരുള്ള പല സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരേയും അവര്‍ പഠിച്ച ജോലി ചെയ്യിക്കുന്നതിനു പകരം രാഷ്ട്രീയഭരണവും അനുസരണാശീലവും പഠിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് കേരളത്തില്‍ ഇപ്പോള്‍ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മൂന്നാറും പരിസരപ്രദേശങ്ങളും. സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ക്ക് ബാലികേറാമലയാണു മൂന്നാര്‍ എന്നുപോലും എല്ലാ മാധ്യമങ്ങളും പരസ്യമായി പ്രചരിപ്പിക്കുമ്പോഴും യുവതുര്‍ക്കികള്‍ പുറകോട്ടു പോകുവാന്‍ കൂട്ടാക്കുന്നില്ലായെന്നുള്ളത് ആശ്വാസമേകുന്നുണ്ട്. ഇടുക്കിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അനധികൃതമായി ഭൂമി കൈയ്യേറുക എന്നത് അലങ്കാരത്തെക്കാളുപരി അധികാരവുമായി ഓരോ ദിവസവും മാറിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഭൂമികയ്യേറ്റവും ഭരണസ്തംഭനവും സൃഷ്ടിക്കുക എന്നത് മാത്രമാണ് നേതാക്കന്മാരുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് കാണുന്ന വാര്‍ത്തകള്‍ മാത്രം ഈ പ്രദേശത്തുനിന്നും സ്ഥിരം ലഭിച്ചുകൊണ്ടിരിക്കുന്നു.

അനധികൃതമായി സര്‍ക്കാര്‍ സ്ഥലങ്ങള്‍ കയ്യേറി നിയമം ലംഘിച്ച് കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയയെപ്പോലുള്ള സംഘങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വാതോരാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും നേതാക്കന്മാര്‍ ഘോരഘോരം പ്രസംഗിക്കുന്നത് വെറും വിടുവായിത്തമാണെന്ന് ഇവരുടെയെല്ലാം അനുദിന ചെയ്തികളിലൂടെ പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും ഈ ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വം തന്നെയാണെന്ന് വേണ്ടപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും തെളിവു സഹിതം വെളിപ്പെടുത്തിയാലും ഉന്നതാധികാരികള്‍ കണ്ണടച്ചു കളയുന്നു. ഇതു വീണ്ടും ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയനേതൃത്വത്തിന് പ്രചോദനമായി മാറുന്നു.

കേരളത്തിലെ ഗ്രാമങ്ങളെല്ലാം തന്നെ ഇന്ന് സിറ്റികളായി മാറിയിരിക്കുന്നു കാരണം മറ്റൊന്നുമല്ല വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ധാരാളം സൗകര്യങ്ങളായി സാമ്പത്തിക പുരോഗതിയുണ്ടായി. അതിന്റെ പ്രതിഫലനമായി ഓലമേഞ്ഞ വീടുകളെല്ലാമിന്നു മിന്നുന്ന ബംഗ്ലാവുകളിയി മാറി. കൊച്ചു പട്ടണങ്ങളുടെ വളര്‍ച്ചയുടെ പ്രതീകങ്ങളായി വന്‍കെട്ടിടങ്ങള്‍ ഓരോ മുക്കിലും മൂലയിലും പടുത്തുയര്‍ത്തിയിരിക്കുന്നു. അതോടൊപ്പം ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ കാറുകളുമായി അങ്ങനെ നാടും നാട്ടാരും വളരുന്നതിനൊപ്പം ഭൂപ്രകൃതി ചുരുങ്ങി പോകുന്നതായി ചിലര്‍ക്കെങ്കിലും അനുഭവപ്പെടുവാന്‍ തുടങ്ങി. കാരണം മറ്റൊന്നുമല്ല വിവിധങ്ങളായ അത്യാഢംബര കാറുകളുണ്ടെങ്കിലും നിരത്തിലിറക്കുവാന്‍ സാധിക്കുന്നില്ലാ. ചെറിയ ടൗണുകളില്‍ പോലും പാര്‍ക്കിങ്ങ് സൗകര്യമില്ല. ലോകം വളരുന്നതിനോടൊപ്പമുള്ള വികസനം അനിവാര്യമാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് എല്ലാവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അതോടൊപ്പം ഉളവാക്കണമെന്നുള്ള വസ്തുത അധികാരികള്‍ സൗകര്യപൂര്‍വം മറക്കുന്നു.

വികസനത്തിന്റെ പേരില്‍ പല ടൗണുകളും ഇന്നു കോര്‍പ്പറേഷനുകള്‍ ആയപ്പോഴും അടിസ്ഥാന സൗകര്യവികസനം സാധ്യമാകുന്നില്ല. ഏതൊരു വികസനമുണ്ടായാലും മുഖ്യമായി വേണ്ടത് പശ്ചാത്തല സൗകര്യമാണ്. പ്രത്യേകിച്ചും റോഡുകള്‍. പൊതുവെ സൗകര്യമില്ലാത്ത റോഡുകള്‍ വരുത്തിവെക്കുന്ന ഗതാഗതക്കുരുക്ക് ചെറിയ ടൗണുകളില്‍ പോലും ശാപമായിക്കൊണ്ടിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ മുളച്ചുപൊന്തുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ ഒരു ഭാഗത്ത് എല്ലാ റോഡുകളിലും സദാസമയവും അനധികൃത പാര്‍ക്കിംഗ് ഇതെല്ലാം കൊണ്ടുതന്നെ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ചെറിയ നഗരങ്ങളിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടികൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ എല്ലാ വ്യക്തികളും സ്വാഭാവികമായും പൊതുഗതാഗത സൗകര്യങ്ങളില്‍ ആശ്രയിക്കും സുഗമമായ പൊതുഗതാഗതം സാധ്യമാക്കേണ്ടത് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും ഭരണാധികാരികളും.

കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സൗകര്യമാണ് കെ എസ് ആര്‍ ടി സി, നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുവാന്‍ തയ്യാറായ സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി ഐപിഎസ്. എന്നാല്‍ ജോലി ചെയ്യാതെതന്നെ ശമ്പളം വാങ്ങുവാന്‍ ശ്രമിക്കുന്ന തൊഴിലാളി സംഘടനാ നേതാക്കന്മാരുടെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഇവിടെ നഷ്ടം വീണ്ടും ജോലിയെടുത്തു ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രം. അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അന്നം നല്‍കേണ്ട സ്ഥാപനം വീണ്ടും നഷ്ടത്തിലേയ്ക്കും തകര്‍ച്ചയിലേയ്ക്കും കടന്നു കൊണ്ടിരിക്കുന്നു.

കേരളത്തിലേ എല്ലാ തൊഴില്‍ മേഖലകളിലും തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, സംഘടിതവും അസംഘടിതവുമായ എല്ലാ മേഖലയിലും. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരങ്ങളും ആനുകൂല്യങ്ങളും ഒരു പരിധിവരെ സാധ്യമാക്കി കൊടുത്തത് ഈ തൊഴിലാളി യൂണിയനുകള്‍ അല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങള്‍ പരിഹരിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനുവേണ്ടി 1926ല്‍ ഭാരതത്തില്‍ നിലവില്‍വന്ന നിയമമാണ് ട്രേഡ് യൂണിയന്‍ ആക്ട്. തൊഴിലാളികള്‍ ആരെല്ലാമായിരിക്കണമെന്നോ തൊഴില്‍ എങ്ങനെ ചെയ്യണമെന്നോ തീരുമാനിക്കുന്നതിനുള്ള അധികാരം ഒരു യൂണിയനുകള്‍ക്കും ഇല്ലാ അതിനുള്ള പൂര്‍ണ്ണ അധികാരം തൊഴില്‍ ദാതാവിനാണ്. തൊഴിലുകള്‍ സൃഷ്ടിക്കുന്ന വ്യക്തിക്ക് അതായത് തൊഴിലാളികള്‍ മുതലാളി എന്നുവിളിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്‍. ചുരുക്കത്തില്‍ തൊഴിലാളികളുടെ അന്നദാതാവ് തന്നെയാണ് മുതലാളി. കാരണം മുതലാളിമാരില്ലെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപെടുന്നില്ലാ എന്നത് പൂര്‍ണവസ്തുതയാണ്.

എന്നാല്‍ കേരളത്തിലേ തൊഴിലാളികള്‍ മാത്രം മുതലാളിയുടെ മുകളില്‍ അധികാരം ആഗ്രഹിക്കുന്നു. തൊഴില്‍ ചെയ്തു പരിചയമില്ലാത്ത തൊഴിലാളി നേതാക്കന്മാര്‍ പുതിയ ഒരു അധികാര വര്‍ഗവുമായി മാറിക്കഴിഞ്ഞപ്പോള്‍ സാധാരണ തൊഴിലാളികള്‍ ഈ പുതിയ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി മാറിപ്പോയി എല്ലാ തീരുമാനങ്ങളും നേതാക്കന്മാരുടെ കൈകളില്‍ മാത്രം. നേരറിയുവാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ പലരും ഒറ്റപ്പെട്ടുപോകും അതുമല്ലെങ്കില്‍ സംഘടനകളില്‍ നിന്നും തൊഴിലാളിവിരുദ്ധരെന്നു മുദ്രകുത്തി പുറത്താക്കും.

ട്രേഡ് യൂണിയനുകളുടെ അമിതമായ ഇടപെടലുകള്‍ മൂലം പല പ്രാവശ്യം വിവിധ കോടതികള്‍ ഇവര്‍ക്കെതിരെ വിധി പുറപ്പെടുവിച്ചിട്ടുണ്ട് 'ഒരു സ്ഥാപനത്തിന്റെ ഭരണനിര്‍വഹണ ചുമതലകളില്‍ ഇടപെടാന്‍ ഒരു തൊഴിലാളി യൂണിയന്‍ നേതാവിന് അവകാശമില്ല.' 'ഒരു തൊഴിലാളി യൂണിയന്‍ നേതാവിന് പെരുമാറ്റദൂഷ്യം സംബന്ധിച്ച നടപടികളില്‍ നിന്നു രക്ഷ നേടുന്നതിന് പ്രത്യേക അവകാശങ്ങളൊന്നുമില്ല' 'ഒരു തൊഴിലാളി യൂണിയന്‍ താല്‍പ്പര്യമുള്ള ജോലിക്കാരെ വച്ച് തൊഴില്‍ ചെയ്യിപ്പിക്കുന്നതിന് തൊഴിലുടമയെ നിര്‍ബന്ധിപ്പിക്കാന്‍ തൊഴിലാളി യൂണിയന് അധികാരമില്ലാ' 'തൊഴില്‍ദായകനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തൊഴിലാളി യൂണിയന് അവകാശമില്ല.

എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ നിരവധി തൊഴിലാളികള്‍ തന്നെ മുന്നോട്ടു വന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മൂന്നാറിലെ തന്നെ 'പെമ്പിളെ ഒരുമൈ' പ്രസ്ഥാനം തൊഴില്‍ ചെയ്തു പരിചയമില്ലാത്ത തൊഴിലാളി നേതാക്കന്മാര്‍ക്കുള്ള താക്കീതാണിത്. കേരളത്തിലെ തൊഴിലാളികള്‍ ഇനിയെപ്പോഴും നേതാക്കന്മാര്‍ക്ക് വേണ്ടി തങ്ങളുടെ അന്നം മുടക്കുന്ന തൊഴില്‍ മുടക്കി സമരങ്ങള്‍ ചെയ്യുവാന്‍ തയ്യാറാവില്ലെന്നും അതോടൊപ്പം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടില്ലായെന്ന തിരിച്ചറിവും ഉണ്ടായിക്കഴിഞ്ഞു. ഇപ്പോള്‍ തൊഴിലാളികള്‍ക്ക് വേണ്ടത് തൊഴിലാളി യൂണിയനുകള്‍ അല്ല മറിച്ച് തൊഴില്‍ ദിനങ്ങളാണ്.

ലോകം വളര്‍ന്നതിനൊപ്പം ഭാരതവും വളര്‍ന്നു കഴിഞ്ഞു ആത്മാര്‍ത്ഥയും പ്രവര്‍ത്തന നിരതരുമായ തൊഴിലാളികളില്ലാതെ ഒരു സംരംഭവും വളരുകയുമില്ലാ നിലനില്‍ക്കുകയുമില്ലായെന്നു വ്യവസായികള്‍ മനസിലാക്കി കഴിഞ്ഞു. ഇപ്പോഴുള്ള വ്യവസായികള്‍ അന്താരാഷ്ട്ര വന്‍കിട കമ്പനികളുമായി മത്സരിക്കുമ്പോള്‍ അതിവിദഗ്ധരായ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്വാഭാവികമായും പ്രാഗത്ഭ്യമുള്ള തൊഴിലാളികളെത്തേടി തൊഴില്‍ ദാദാക്കള്‍ വരുന്ന കാലം വിദൂരമല്ല. അതോടൊപ്പം തന്നെ ജോലിചെയ്യാതെ കൂലി വാങ്ങാന്‍ നില്‍ക്കുന്ന യൂണിയന്‍ നേതാക്കള്‍ പുറത്തെടുക്കും. ഇപ്പോള്‍ വികസിത രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇപ്രകാരം തന്നെയാണ്. ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഒരു വ്യക്തിക്കും യൂണിയന്റെയോ യൂണിയന്‍ നേതാക്കളുടെയോ സഹായം ആവശ്യമില്ല.

ആത്മാര്‍ത്ഥ ലെവലേശമില്ലാത്ത യൂണിയന്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ പുറത്താക്കപ്പെട്ട ടോമിന്‍ തച്ചങ്കരി ഐപിഎസ്നേ പോലുള്ള ധാരാളം സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ ഉണ്ടായെങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്ക് നീതിയും ജോലിചെയ്യുവാനുള്ള അവസരവും ലഭിക്കുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category