1 GBP = 90.20 INR                       

BREAKING NEWS

അതിര്‍ത്തി കടന്നുള്ള യുദ്ധത്തിനും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ; സ്വയം പ്രതിരോധം തീര്‍ക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ്; ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനോട് ഇനിയും ആവശ്യപ്പെടുമെന്നും അമേരിക്ക; സല്‍മാന്‍ രാജകുമാരന്റെ പാക് സന്ദര്‍ശനവും അനിശ്ചിതത്വത്തില്‍; സൗദി രാജകുമാരന്റെ സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിയെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍; പുല്‍വാമയിലെ അക്രമത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധം തീര്‍ക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. പാക്കിസ്ഥാനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് അമേരിക്കയുടെ നിലപാട്. തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നത് കൂടിയാണ് അമേരിക്കയുടെ നിലപാട്. നേരത്തേയും പാക്കിസ്ഥാനെതിരെ അതിശക്തമായി അമേരിക്ക പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്താലും പിന്തുണയുണ്ടാകുമെന്ന പരോക്ഷ പ്രസ്താവനയുമായി അമേരിക്ക എത്തുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ ബന്ധപ്പെട്ട യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫോണ്‍സന്ദേശത്തില്‍ അറിയിച്ചു. ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനോട് ഇനിയും ആവശ്യപ്പെടുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. നേരത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോവലിനെ ഫോണില്‍ വിളിച്ച് നിലപാട് വീണ്ടും വിശദീകരിക്കുന്നത്.

ഭീകരവാദവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യക്ക് ഒപ്പമാണെന്നും ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാക്കിസ്ഥാന്‍ അത് അവസാനിപ്പിക്കണമെന്നുമായിരുന്നു അമേരിക്ക കഴിഞ്ഞദിവസം പറഞ്ഞത്. ഭീകരവാദികള്‍ക്ക് സുരക്ഷിതതാവളമൊരുക്കാന്‍ സൗകര്യം ചെയ്യുന്ന പാക്കിസ്ഥാന്റെ നടപടി ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്നും മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. ഇതോടെ പുല്‍വാമ ആക്രമമത്തില്‍ ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ ഏറുകയാണ്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ്. ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുപിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കന്‍ വിദഗ്ദ്ധര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം.) ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്ഐ.യുടെ അറിവോടെയാകും ഭീകരാക്രമണമെന്ന വിലയിരുത്തലില്‍ വിദഗ്ധരെത്തിയത്.

ഈ സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യയ്ക്ക് കൂടുതല്‍ പിന്തുണയുമായി എത്തുന്നത്. ഐ.എസ്ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ കാലിടറിയതോടെ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്ഐ. ആശ്രയിക്കുന്നതെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നത്. ഇതെല്ലാം അമേരിക്കയും അംഗീകരിക്കുന്നു. പാക് മണ്ണില്‍ കാലൂന്നിപ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതില്‍ അമേരിക്കയ്ക്കോ അന്താരാഷ്ട്ര സമൂഹത്തിനോ കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജെ.ഇ.എമ്മിന്റെ തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനും അമേരിക്കയുടെ പിന്തുണയുണ്ട്. എന്നാല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോടുള്ള ഇന്ത്യയുടെ ആവശ്യത്തെ അതിലെ സ്ഥിരാംഗമായ ചൈന ശക്തമായി എതിര്‍ക്കുകയാണ്. ആ എതിര്‍പ്പ് തുടരുമെന്നാണ് പുല്‍വാമ സംഭവത്തിനുശേഷവും ചൈന വ്യക്തമാക്കിയിരിക്കുന്നത്.

തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാക്കിസ്ഥാനെതിരേ വിമര്‍ശനം അഴിച്ചു വിട്ടത്. 'സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദസംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്', വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പില്‍ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിന് ശേഷമാണ് ഡോവലിനെ നേരിട്ടു വിളിക്കുന്നതും.

അതിനിടെ സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ശനിയാഴ്ച പാക്കിസ്ഥാനില്‍ എത്തേണ്ടതായിരുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അദ്ദേഹം എത്തുമെന്നും അറിയിച്ചു. എന്നാല്‍ സന്ദര്‍ശനം വൈകിപ്പിച്ചതിന്റെ കാരണം പാക് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി ശക്തമായി അപലപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ പാക് സന്ദര്‍ശനം നീട്ടിവെക്കുന്നതായുള്ള വാര്‍ത്ത വരുന്നത്. സൗദി അധികൃതരും സന്ദര്‍ശനം നീട്ടിയതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

അതേ സമയം സന്ദര്‍ശനത്തില്‍ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം രാജകുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ബിസിനസുകാര്‍ എന്നിവരുടെ വന്‍ സന്നാഹവും ഉണ്ടാകും. പാക് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരി 19-ന് ഡല്‍ഹിയിലെത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category