1 GBP = 87.90 INR                       

BREAKING NEWS

ഇറാഖിലും സിറിയയിലും മാത്രമായി നാലു ലക്ഷത്തിലധികം നിരപരാധികളുടെ ജീവനെടുത്ത ഐസിസിന് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങള്‍ മാത്രം; സിറിയയിലെ ബാഗൗസില്‍ മാത്രം അവശേഷിക്കുന്ന ആഗോള ഭീകരരെ മുച്ചൂടും മുടിക്കാന്‍ സേനാ മുന്നേറ്റം തുടങ്ങി

Britishmalayali
kz´wteJI³

സിറിയയിലും ഇറാഖിലും നിരവധി പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കി കലീഫറ്റ് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന നിലവില്‍ സിറിയയിലെ ചെറിയ ഗ്രാമമായ ബാഗൗസില്‍ പേരിന് മാത്രം അവശേഷിക്കുന്ന ശോചനീയമായ അവസ്ഥയിലെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇറാഖിലും സിറിയയിലുമായി മാത്രം നാല് ലക്ഷത്തിലധികം നിരപരാധികളുടെ ജീവനെടുത്ത ഭീകര സംഘടനയുടെ സര്‍വനാശം പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ വേണ്ടി വരുകയുള്ളുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ബാഗൗസില്‍ അവശേഷിക്കുന്ന നാമമാത്രമായ ആഗോള ഭീകരരെ മുച്ചൂടും മുടിക്കുന്നതിനുള്ള സേനാ മുന്നേറ്റം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

2014ല്‍ യുഎസ്-ഇറാഖി സൈനികരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഐസിസ് ഭീകരര്‍ പല നിര്‍ണായ ടൗണുകളും ഇറാഖില്‍ പിടിച്ചെടുത്തിരുന്നത്. തുടര്‍ന്ന് 2014 ജൂണ്‍ 29ന് മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറില്‍ വച്ച് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഐസിസ് നേതാവ് അബൂബക്കര്‍ ബാഗ്ദാദി ഇറാഖിലും സിറിയയിലും തങ്ങള്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങളെയൊന്നിപ്പിച്ച് കലീഫത്ത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ അധീനപ്രദേശങ്ങളില്‍ തീരെ വിട്ട് വീഴ്ചയില്ലാത്ത ഇസ്ലാമിക് നിയമങ്ങളായിരുന്നു ഐസിസ് നടപ്പിലാക്കിയിരുന്നത്. ഇത് ലംഘിക്കുന്നവരെ ക്രൂരമായി കൊന്ന് തള്ളുന്നതിന് ജിഹാദികള്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്ന് ലോകത്തിനാകമാനം പുതിയ ഭീഷണിയായി ഐസിസ് വളര്‍ന്ന് വരുകയായിരുന്നു. ഐസിസിനെ പിന്തുണച്ച് കൊണ്ട് വിവിധ ലോകരാജ്യങ്ങളില്‍ കടുത്ത ജിഹാദി ആക്രമണങ്ങള്‍ അരങ്ങേറുകയും അതിലൂടെ നൂറ് കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ തീവ്രവാദികളായ മുസ്ലീങ്ങള്‍ ഐസിസിന് വേണ്ടി പോരാടുന്നതിനായി ഇറാഖിലേക്കും സിറിയയിലേക്കും എത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യുഎസിന്റെയും മറ്റു നിരവധി രാജ്യങ്ങളുടെയും സൈന്യങ്ങള്‍ ഒന്ന് ചേര്‍ന്ന് ഐസിസിനെ ആക്രമിച്ച് തുരത്തുകയും അവരുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ച് പിടിക്കുകയും ചെയ്തപ്പോള്‍ ജിഹാദികളുടെ വേരറ്റു പോവുകയായിരുന്നു.

സിറിയയില്‍ മാത്രം ഐസിസ് നാളിതുവരെ 3,67,965 പേരെയാണ് കൊന്നു തള്ളിയിരിക്കുന്നത്. ഐസിസിന് എതിരായുള്ള പോരാട്ടത്തില്‍ ഇറാഖില്‍  30,000ത്തിനും 70,000ത്തിനും ഇടയിലുള്ളവര്‍ സിവിലിയന്‍മാര്‍ മരിച്ചിട്ടുണ്ട്. ഐസിസിനെ തുരത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി യുഎസിന്റെ നേതൃത്വത്തിലുളള സംയുക്ത സൈന്യം സിറിയയില്‍ 18,826 വ്യോമാക്രമണങ്ങളും ഇറാഖില്‍ 13,535വ്യോമാക്രമണങ്ങളും നടത്തിയിട്ടുണ്ട്. ഐസിസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയില്‍ ജെറ്റുകളും ഡ്രോണുകളും 6039 പ്രാവശ്യം ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category