1 GBP = 87.90 INR                       

BREAKING NEWS

വിദേശത്ത് ജോലി തേടുന്ന വനിതകള്‍ക്കതിരെയുള്ള ചൂഷണം തടയാന്‍ പിണറായി സര്‍ക്കാര്‍; നോര്‍ക്ക റൂട്ട്സ് വനിതാ എന്‍ആര്‍ഐ സെല്‍ രൂപീകരിക്കുമെന്ന് ലോക കേരളസഭയില്‍ പിണറായി; വിമാനത്താവളങ്ങളിലും പാസ്പോര്‍ട്ട് ഓഫീസുകളിലും പ്രത്യേക ഓഫീസ് തുടങ്ങും; പ്രവാസി ചിട്ടി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം

Britishmalayali
kz´wteJI³

ദുബായ്: ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്ന വനിതകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍. നോര്‍ക്ക റൂട്ട്സ് വനിതാ എന്‍ആര്‍ഐ സെല്‍ തുടങ്ങുമെന്ന പ്രഖ്യപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ നടക്കുന്ന ലോക കേരളസഭാ മധ്യപൂര്‍വവദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും പ്രവാസി പരിഹാര സെല്ലും പഞ്ചായത്തുകളില്‍ എന്‍ആര്‍ഐ സഹകരണ സൊസൈറ്റികളും സ്ഥാപിക്കുമെന്നും പിണറായി വ്യക്തമാക്കി.


പാസ്പോര്‍ട്ട് ഓഫീസുകളിലും വിമാനത്താവളങ്ങളിലും വനിതകളെ സഹായിക്കുവാനായി പ്രത്യേക സെന്ററുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഈ മാസം അവസാനത്തോടെ യുഎഇയില്‍ ആരംഭിച്ച പ്രവാസി ചിട്ടി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വര്‍ധിപ്പിക്കും. 2019 അവസാനത്തോടെ മറ്റ് രാജ്യങ്ങളിലേക്കും പ്രവാസി ചിട്ടി തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. ബിസിനിസ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറക്കുന്നത് വഴി വിദേശത്ത് നിന്നും നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായകരമാകും.
വ്യവസായത്തിന് അപേക്ഷ നല്‍കി 30 ദിവസത്തിനകം അനുമതി കിട്ടിയിട്ടില്ലെങ്കില്‍ 31ാം ദിനം അനുമതി കിട്ടിയതായി കണക്കാക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്‍ആര്‍ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി, എന്‍ആര്‍ഐ ബാങ്ക്, എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, നവകേരള നിര്‍മ്മാണത്തിന്റെ ധന ശേഖരണാര്‍ഥം എന്‍ആര്‍ഐ ഡയസ്പോറ ബോണ്ട്, വിദേശ ജോലി തേടുന്നവര്‍ക്ക് പരിശീലനത്തിന് ഹൈപവര്‍ കമ്മിറ്റി. നൈപുണ്യ വികസന കേന്ദ്രങ്ങള്‍, വിദേശ ഭാഷാ പഠനകേന്ദ്രങ്ങള്‍. ലോകകേരള സഭാ ഉപസമിതികളുടെ 10 ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതികളെല്ലാം.

ഇവയെല്ലാം ഇപ്പോള്‍ പരിഗണനയിലാണ്. പ്രവാസി നിക്ഷേപത്തിനു ഡിവിഡന്‍ഡ് നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകും. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ ഒരു വര്‍ഷത്തേക്കു നിക്ഷേപിച്ചാല്‍ ആദ്യ വര്‍ഷത്തിനു ശേഷം മാസം നിശ്ചിത തുക ഡിവിഡന്‍ഡ് ലഭിക്കുന്ന പദ്ധതിയാണിത്. നോര്‍ക്ക കാര്‍ഡ് ഉള്ളവര്‍ക്ക് വിമാനനിരക്കില്‍ 7% ഇളവ് ലഭിക്കുന്ന പദ്ധതി ഒമാന്‍ എയര്‍വേയ്സില്‍ നടപ്പാക്കുന്നതു പോലെ മറ്റു വിമാനക്കമ്പനികളുമായും ചര്‍ച്ച നടക്കുന്നതായും അറിയിച്ചു.
പ്രളയ കാലത്ത് കേരളത്തെ സഹായിച്ച പ്രവാസികള്‍ക്ക് നന്ദി പറഞ്ഞ പിണറായി വിജയന്‍, ഇനിയും പിന്തുണയേകണമെന്ന് അഭ്യര്‍ത്ഥിച്ചു. സ്പീക്കര്‍ പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, കെ.സി. ജോസഫ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഡയറക്ടര്‍മാരായ ഡോ. ബി.രവിപിള്ള, ഡോ. ആസാദ് മൂപ്പന്‍, നോര്‍ക്ക റസിഡന്റ്സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രളയ ദുരിതം: വീടു നിര്‍മ്മാണം ഏപ്രിലോടെ പൂര്‍ത്തിയാകും
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള വീടു നിര്‍മ്മാണം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന ഒരു രൂപ പോലും വകമാറ്റി ചെലവഴിക്കില്ല.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാവും പണം അയയ്ക്കുന്നതെന്നും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category