1 GBP = 90.20 INR                       

BREAKING NEWS

ജാമ്യം ലഭിക്കാതെ 223 ദിനങ്ങളായി ഇരുളറയില്‍ കഴിയുന്നത് മുട്ടിപ്പായ പ്രാര്‍ത്ഥനയുടെ ബലത്തില്‍; മദര്‍ തേരേസയുടെ പാത സ്വീകരിച്ച സിസ്റ്റര്‍ കണ്‍സേലിയ ബാക്സ്ല ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്നത് 'മനുഷ്യക്കടത്ത്' ആരോപിക്കപ്പെട്ട്; സംഭവിച്ചതെന്തെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും കൃത്യമായി പറയാന്‍ കഴിയാത്ത കേസില്‍ ജാമ്യം നിഷേധിച്ചത് കന്യാസ്ത്രീയ്ക്ക് മാത്രം; ജയിലില്‍ പോയി സിസ്റ്ററെ കണ്ട ബിഷപ്പ് തിയോഡോര്‍ മാസ്‌കരെന്‍ഹാസിന്റെ കുറിപ്പ് കരളലിയിക്കും

Britishmalayali
kz´wteJI³

ജാര്‍ഖണ്ഡ്: 223 ദിനങ്ങളായി ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ കണ്‍സേലിയെ ബാക്സ്ലയുടെ കഥ കേട്ടാല്‍ ഏവരുടേയും കരളുരുകും. വിശുദ്ധിയുടെ പാതയില്‍ കരുണയുടെ രൂപമായി നിലകൊള്ളുന്ന ഈ ദൈവത്തിന്റെ മകള്‍ക്ക് നീതി നല്‍കാന്‍ ഇപ്പോഴും നമ്മുടെ നിയമവ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ലന്ന് നാം വേദയോടെ അറിയണം. ജയിലില്‍ കന്യാസ്ത്രീയെ സന്ദര്‍ശിക്കാന്‍ പോയ കത്തോലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡോര്‍ മാസ്‌കരെന്‍ഹാസിന്റെ കുറിപ്പിലൂടെയാണ് വേദനിപ്പിക്കുന്ന വിവരം ഇപ്പോള്‍ പുറം ലോകമറിയുന്നത്.

മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ കണ്‍സേലിയായേയും കന്യാസ്ത്രീമാര്‍ നടത്തുന്ന നിര്‍മ്മല്‍ ഹൃദയ് എന്ന സ്ഥാപനത്തിലെ ജീവനക്കാരി ആനിമാ ഇന്ദ്വറിനേയും നാളുകള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ സംഗതിയുടെ സത്യാവസ്ഥ എന്തെന്നൊ എന്താണ് സംഭവിച്ചതെന്നൊ അന്വേഷിക്കാനോ തെളിയിക്കാനോ ഉദ്യോഗസ്ഥര്‍ ഇതുവരെ തയാറായിട്ടില്ല. ബിഷപ്പും വക്കീലായ സിജു തോമസും വെപുല്‍ കൈസര്‍ എന്ന വ്യക്തിയും കന്യാസ്ത്രീയെ സന്ദര്‍ശിക്കാന്‍ പോയ അനുഭവം പങ്കുവയ്ക്കുന്ന കുറിപ്പിലാണ് സിസ്റ്റര്‍ കണ്‍സേലിയയുടെ കരളുരുകിയുള്ള അനുഭവം പങ്കുവയ്ക്കുന്നത്.

എന്നാല്‍ സംഭവം മനുഷ്യക്കടത്തല്ലെന്നും കുഞ്ഞിനെ ഒരു ദമ്പതികള്‍ ദത്തെടുത്തതും ഇതുമായി ബന്ധപ്പെട്ടുണ്ടായ നിയമക്കുരുക്കാണെന്നും ബിഷപ്പ് പറയുന്നു. എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളില്‍ ഒട്ടും വ്യക്തതയില്ല. ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഹര്‍ജി നല്‍കിയെങ്കിലും വാദം കേള്‍ക്കാന്‍ പോലും കോടതി തയാറായില്ലെന്നും ബിഷപ്പ് പറയുന്നു.

കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ദമ്പതികളിലെത്തിച്ച ആശുപത്രി ജീവനക്കാരിക്ക് പോലും ജാമ്യം ലഭിച്ചിരിക്കുന്ന അവസരത്തില്‍ ഒരു തെറ്റും ചെയ്യാത്ത സിസ്റ്റര്‍ക്ക് ജാമ്യം ലഭിക്കാത്തത് നീതി നിഷേധമാണെന്ന് ബിഷപ്പ് പറയുന്നു. എന്നാല്‍ ദൈവം തന്റെ കണ്ണീര്‍ കാണുമെന്നും സത്യം പുറത്ത് വരുമെന്നുമുള്ള പ്രതീക്ഷയില്‍ കഴിയുകയാണ് സിസ്റ്റര്‍ കണ്‍സേലിയ.

നീതിപീഠം കനിയുമോ എന്നതിനെ പറ്റി ചിന്തിക്കാതെ ബൈബിളിലെ വിശുദ്ധ വാക്യമാണ് തനിക്ക് ശക്തി പകരുന്നതെന്നാണ് ബിഷപ്പിനോട് സിസ്റ്റര്‍ കണ്‍സേലിയ പറഞ്ഞത്. 'യഹോവ പീഡിതന് അഭയ സ്ഥാനം കഷ്ടകാലത്ത് ഒരു അഭയസ്ഥാനം തന്നെ'. നാളുകളായി വിശുദ്ധ ബലി കാണാന്‍ കഴിയാത്തതിന്റെ വേദനയും സിസ്റ്റര്‍ കണ്ണീരോടെ പറയുന്നുവെന്ന് ബിഷപ്പിന്റെ വരികളിലുണ്ട്.

കന്യാസ്ത്രീയ്ക്ക് ജാമ്യം ലഭിക്കാത്തതിന്റെ പിന്നില്‍ വന്‍ ശക്തികളുണ്ടെന്നും ഇവരുടെ സമ്മര്‍ദ്ദം ഇപ്പോഴും തുടരുന്നതിനാലാകം സിസ്റ്റര്‍ക്ക് പുറം ലോകം കാണാന്‍ അവസരം ലഭിക്കാത്തതെന്നും ബിഷപ്പ് ആരോപിക്കുന്നു. കന്യാസ്ത്രീ ജയിലിലായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളില്‍ സത്യമില്ലെന്നും ബിഷപ്പ് വാദിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category