1 GBP = 87.90 INR                       

BREAKING NEWS

'ശക്തമായി തിരിച്ചടിക്കും'! പുല്‍വാമയിലെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് മോദി; രാജ്യത്തിനായി ജീവന്‍ ബലികഴിച്ച ധീരജവാന്മാരില്‍ 12 പേര്‍ യുപി സ്വദേശികള്‍; തിരിച്ചറിഞ്ഞ 32 പേരുടെ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തു വിട്ട് സിആര്‍പിഎഫ്; പിന്നില്‍ ഐഎസ് തന്നെയെന്ന് സൂചന; ഇന്ത്യ നേരിട്ട ആക്രമണത്തില്‍ അപലപിച്ച് ലോക രാജ്യങ്ങള്‍; ആക്രമണം നടത്തിയവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കുമെന്നും പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പുല്‍വാമയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ ബലി നല്‍കിയ സിആര്‍പിഎഫ് സൈനികരില്‍ 12 പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളെന്ന് സൂചന. മരിച്ചവരില്‍ 32 പേരുടെ സംസ്ഥാനങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞ സിആര്‍പിഎഫ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്ത് വിട്ടു. മലയാളിയായ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറിന്റെ മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് സൂചന.


സിആര്‍പിഎഫ് പുറത്ത് വിട്ട പട്ടികയില്‍ കേരളം അടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജവാന്മാരെ കുറിച്ചുള്ള വിവരങ്ങളാണുള്ളത്. യുപിയില്‍ നിന്ന് 12 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം: ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒന്നു വീതം. രാജസ്ഥാന്‍ 5, പഞ്ചാബ് 4, ഒഡീഷ, മഹാരാഷ്ട്ര 2 വീതം

തിരിച്ചടിക്കുമെന്ന് മോദി
പാക്കിസ്ഥാന് മറുപടി നല്‍കുമെന്നും പുല്‍വാമയിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

മോദിയുടെ വാക്കുകള്‍
'ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കും'. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി.

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ ഇരുണ്ട ദിനം
അവന്തിപ്പോരയില്‍ ശ്രീനഗര്‍-ജമ്മുഹൈവേയിലായിരുന്നു ആക്രമണം. സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹന വ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 2000ത്തോളം ജവാന്മാര്‍ അടങ്ങുന്ന വാഹനവ്യൂഹം പോകുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. രിക്കേറ്റ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനവും ഭീകരവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. 2019ല്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. രണ്ടു ബസിനെയാണ് ആക്രമികള്‍ ഉന്നമിട്ടതെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ആണു ചാവേറാക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 2018 ല്‍ ജയ്ഷെ മുഹമ്മദ് സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയ വ്യക്തിയാണ് പുല്‍വാമയിലെ കാകപോറയില്‍ നിന്നുള്ള ആദില്‍ അഹ്മ്മദ്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രവൈസ്ഡ് എക്‌സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിന്റെയും സ്‌ഫോടനത്തിന്റെയും വലിയ ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകള്‍ നടപടികള്‍ തുടങ്ങി. ഇന്റിലിജന്‍സ് വീഴ്ചയാണു ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന വാദവും ശക്തമാണ്. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു ശ്രീനഗര്‍ പാത. 2547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തം. സ്‌ഫോടകവസ്തു നിറച്ച വാഹനത്തിനു സിആര്‍പിഎഫ് ബസിനെ നേര്‍ക്കുനേര്‍ ഇടിക്കാന്‍ സാധിച്ചതു ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണു വിരല്‍ചൂണ്ടുന്നത്.

മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകള്‍ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത്. മറ്റു വാഹനങ്ങള്‍ പൂര്‍ണമായി ഒഴിച്ചു നിര്‍ത്തിയ ശേഷം സരുക്ഷാ അകമ്പടിയോടെ നീങ്ങുന്ന സേനാ വ്യൂഹത്തിനു നേര്‍ക്ക് ഇടിച്ചുകയറ്റാന്‍ ഭീകരര്‍ക്ക് എളുപ്പം കഴിയില്ല. ഇത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചയായാണ് വ്യാഖ്യാനിക്കുന്നത്. പഴുതുകള്‍ തിരിച്ചറിഞ്ഞായിരുന്നു അക്രമം. ദേശീയ പാതയില്‍ വിവിധയിടങ്ങളിലുള്ള ഇടറോഡുകളിലൊന്നിലൂടെ ഭീകരരുടെ വാഹനം അപ്രതീക്ഷിതമായി എത്തിയതാവാമെന്നാണു നിഗമനം.

മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞു കിടന്ന പാത തുറന്നപ്പോഴുണ്ടായ വാഹനങ്ങളുടെ അമിത തിരക്കും ഭീകരര്‍ മുതലെടുത്തു. സേനാ വ്യൂഹത്തിനു നേര്‍ക്കു വെടിവയ്പ് നടന്ന സാഹചര്യത്തില്‍ വാഹനത്തില്‍ ആദില്‍ അഹമ്മദിനു പുറമെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നിരിക്കുമെന്നും സംസയിക്കുന്നു. സേനാംഗങ്ങളുടെ നീക്കം സംബന്ധിച്ച വിവരം ഭീകരര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category