1 GBP = 97.60 INR                       

BREAKING NEWS

രജിസ്റ്റര്‍ ചെയ്തത് 32 ടീമുകള്‍; തീ പാറുന്ന കായിക പോരാട്ടം കാഴ്ച വയ്ക്കാന്‍ എല്ലാവരും തയ്യാര്‍; ഇടുക്കി ജില്ലാ സംഗമം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംങാമില്‍

Britishmalayali
kz´wteJI³

ടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്. യുകെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.


കഴിഞ്ഞ ഏഴു വര്‍ഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യസ്‌നേഹപരമായ പല നന്‍മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തു കൊണ്ട് ഇരിക്കുന്നു.

വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £ 251, £151, £101, £75 പൗണ്ടും പിന്നെ ട്രോഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോല്‍സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോടൊപ്പം മല്‍സരങ്ങളോടൊപ്പം മറ്റു സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുകെയിലുള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്‌നേഹികളെയും നോട്ടിംഗാമിലേക്ക് ക്ഷണിക്കുന്നൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Justin- 07985656204, Babu - 07730883823
മത്സരവേദി
Jubilee Sports Centre, University of Nottingham, Wollaton Rd, Nottingham, NG8 1BB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category