1 GBP = 87.90 INR                       

BREAKING NEWS

പുല്‍വാമ അക്രമത്തിന് ചുക്കാന്‍ പിടിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ; അക്രമം നടത്തിയ ജെയ്ഷക്ക് പിന്നിലെ ചാലകശക്തിയായും സംരക്ഷകരും പാക്കിസ്ഥാന്‍; തെളിവുകളുമായി ഇന്ത്യ രംഗത്തിറങ്ങിയതോടെ പാക്കിസ്ഥാന് ഭയം കൂടി; സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കപ്പെട്ട് സേനകളും; ഇന്റലിജന്‍സ് വീഴ്ച്ചയില്‍ കേന്ദ്രവും പ്രതിക്കൂട്ടില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: എന്ത് എവിടെ നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഇന്റലിജന്‍സിലെ അതിശക്തനായിരുന്നു അജിത് ഡോവല്‍. റോയുടെ തലവന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. പാക്കിസ്ഥാന്റെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഡോവല്‍. സര്‍ജിക്കല്‍ സ്ട്രൈക്കിലേക്ക് കാര്യങ്ങളെത്തിച്ചത് ഡോവലിന്റെ തന്ത്രങ്ങളുടെ മികവിലാണ്. എന്നാല്‍ പുല്‍വാമയില്‍ ഭീകരരുടെ പദ്ധതിയൊന്നും ഡോവല്‍ അറിഞ്ഞിരുന്നില്ല. സുരക്ഷാ വീഴ്ചയുടെ പഴുതിലൂടെ തീവ്രവാദി സ്‌കോര്‍പ്പിയോ ഓടിച്ച് കയറ്റിയപ്പോള്‍ കൊല്ലപ്പെട്ടത് വിലപ്പെട്ട സിആര്‍പിഎഫ് ജവന്മാരാണ്. ഇതിന് പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലുമാക്കി. എന്നാല്‍ ഇന്ത്യയ്ക്ക് നഷ്ടമായത് വിലപ്പെട്ട 40 ജീവനുകളാണ്.


ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്ഐ.യുടെ പങ്ക് സംശയിച്ച് അമേരിക്കന്‍ വിദഗ്ദ്ധര്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം.) ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്ഐ.യുടെ അറിവോടെയാകും ഭീകരാക്രമണമെന്ന വിലയിരുത്തലില്‍ വിദഗ്ധരെത്തിയത്. ഇതിന്റെ തെളിവുകള്‍ ഇന്ത്യയ്ക്കും ലഭിച്ചു കഴിഞ്ഞു. ഇതോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. ഐ.എസ്ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമായി ്രപവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ പരാജയത്തോട് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്ഐ. ഉപയോഗിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റത് ഐ.എസ്ഐ.യ്ക്ക് വിനയാകും.

അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകള്‍ നടപടികള്‍ തുടങ്ങി. ഇന്റിലിജന്‍സ് വീഴ്ചയാണു ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന വാദവും ശക്തമാണ്. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു ശ്രീനഗര്‍ പാത. 2547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തം. സ്ഫോടകവസ്തു നിറച്ച വാഹനത്തിനു സിആര്‍പിഎഫ് ബസിനെ നേര്‍ക്കുനേര്‍ ഇടിക്കാന്‍ സാധിച്ചതു ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണു വിരല്‍ചൂണ്ടുന്നത്. മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകള്‍ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത്. മറ്റു വാഹനങ്ങള്‍ പൂര്‍ണമായി ഒഴിച്ചു നിര്‍ത്തിയ ശേഷം സരുക്ഷാ അകമ്പടിയോടെ നീങ്ങുന്ന സേനാ വ്യൂഹത്തിനു നേര്‍ക്ക് ഇടിച്ചുകയറ്റാന്‍ ഭീകരര്‍ക്ക് എളുപ്പം കഴിയില്ല. ഇത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചയായാണ് വ്യാഖ്യാനിക്കുന്നത്.

പഴുതുകള്‍ തിരിച്ചറിഞ്ഞായിരുന്നു അക്രമം. ദേശീയ പാതയില്‍ വിവിധയിടങ്ങളിലുള്ള ഇടറോഡുകളിലൊന്നിലൂടെ ഭീകരരുടെ വാഹനം അപ്രതീക്ഷിതമായി എത്തിയതാവാമെന്നാണു നിഗമനം. മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞു കിടന്ന പാത തുറന്നപ്പോഴുണ്ടായ വാഹനങ്ങളുടെ അമിത തിരക്കും ഭീകരര്‍ മുതലെടുത്തു. സേനാ വ്യൂഹത്തിനു നേര്‍ക്കു വെടിവയ്പ് നടന്ന സാഹചര്യത്തില്‍ വാഹനത്തില്‍ ആദില്‍ അഹമ്മദിനു പുറമെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നിരിക്കുമെന്നും സംസയിക്കുന്നു. സേനാംഗങ്ങളുടെ നീക്കം സംബന്ധിച്ച വിവരം ഭീകരര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഒറ്റുകാരുണ്ടായിരുന്നോ എന്നാണ് നോക്കുന്നത്. ഏതായാലും വലിയ സുരക്ഷാ വീഴ്ചായണ് നടന്നത്. അക്രമം നടത്താന്‍ ആദിലിന് ഇത്രയധികം സ്ഫോടകവസ്തുക്കള്‍ എവിടെ നിന്നു ലഭിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട്.

സേനാംഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും കഴിഞ്ഞ 8ന് സിആര്‍പിഎഫ് ഡിഐജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കശ്മീര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കൃത്യമായ വിവരം ശേഖരിക്കുന്നതില്‍ ഇന്റിലിജന്‍സ് പരാജയപ്പെട്ടു. തൊണ്ണൂറുകളില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരാണു അക്രമണങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇന്ന് കശ്മീര്‍ താഴ്വരയില്‍ നിന്ന് ചേരുന്ന യുവാക്കളാണു ഭീകര സംഘങ്ങളുടെ മുന്‍നിരയിലുള്ളത്. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍, പുല്‍വാമ മേഖലകളാണ് പ്രാദേശിക ഭീകരപ്രവര്‍ത്തനത്തിന്റെ പ്രഭവ കേന്ദ്രം. ഇതും ഇന്ത്യയെ വെട്ടിലാക്കുന്നുണ്ട്. ഈ മേഖലകളിലേക്ക് ഐഎസ്ഐ നുഴഞ്ഞു കയറുകാണ്. ഇന്ത്യന്‍ യുവാക്കളെ ഭീകരവാദികളാക്കുകയാണ് ലക്ഷ്യം. ഇതില്‍ അവര്‍ ഫലം നേടുന്നുവെന്നതിന് തെളിവാണ് പുല്‍വാമയിലെ ആക്രമണം.

സ്ഫോടക വസ്തു നിര്‍മ്മിച്ചത് തദ്ദേശിയമായി
കശ്മീരില്‍ സജീവമായ ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ തോയിബ എന്നീ ഭീകരസംഘടനകളുടെ സഹായം ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരര്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന 350 കിലോ സ്ഫോടകവസ്തു തദ്ദേശീയമായി ഉണ്ടാക്കിയതാണെന്നാണു സേനയുടെ നിഗമനം. ക്വാറികളില്‍ ഉപയോഗിക്കുന്ന വസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിച്ചു. വനമേഖലയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങള്‍, ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വീടുകള്‍ എന്നിവിടങ്ങളിലാവാം അവ ഒളിപ്പിച്ചത്. ഇതെല്ലാം എന്‍ ഐ പരിശോധിക്കും.

പാക് പ്രധാനമന്ത്രിപദത്തില്‍ ആറുമാസം തികച്ച ഇമ്രാന്‍ഖാന്‍ നേരിടുന്ന ഗൗരവമേറിയ ആദ്യ വെല്ലുവിളിയാണ് പുല്‍വാമയിലെ ആക്രമണം. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് പുല്‍വാമയിലെ നരഹത്യയെന്ന് യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാസമിതിയംഗമായിരുന്ന അനീഷ് ഗോയല്‍ പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തിക്കാനും ഇതിടയാക്കും. കശ്മീരില്‍ ഇപ്പോഴും സജീവമായിരിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ അത് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദമേറ്റും.

പാക് മണ്ണില്‍ കാലൂന്നിപ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതില്‍ അമേരിക്കയ്ക്കോ അന്താരാഷ്ട്ര സമൂഹത്തിനോ കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജെ.ഇ.എമ്മിന്റെ തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോടുള്ള ഇന്ത്യയുടെ ആവശ്യത്തെ അതിലെ സ്ഥിരാംഗമായ ചൈന ശക്തമായി എതിര്‍ക്കുകയാണ്. ആ എതിര്‍പ്പ് തുടരുമെന്നാണ് പുല്‍വാമ സംഭവത്തിനുശേഷവും ചൈന വ്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനെതിരേ ഉടനടി ഗൗരവപ്പെട്ട നടപടിയെടുക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനമാണ്. വെള്ളിയാഴ്ച പാക്കിസ്ഥാനിലെത്തുന്ന അദ്ദേഹം അടുത്തദിവസങ്ങളില്‍ ഇന്ത്യയിലുമെത്തുന്നുണ്ട്.

ഈ വിലയിരുത്തലുകള്‍ക്കിടെയാണ് പുല്‍വാമയിലെ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍തന്നെ എന്ന വാദവുമായി അഫ്ഗാനിസ്താനെത്തിയത്. അഫ്ഗാനിസ്താനില്‍ ചെയ്യുന്ന അതേപോലെ പാക്കിസ്ഥാന്‍ പുല്‍വാമയിലും ചെയ്തുവെന്നാണ് അവിടത്തെ ആഭ്യന്തരമന്ത്രിയുടെ ചുമതലവഹിക്കുന്ന അമ്രുള്ള സലേയുടെ വാക്കുകള്‍. കശ്മീരിലെ വിഘടനവാദികളുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഈ ആക്രമണം. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി വിഘടനവാദിനേതാക്കളുമായി ഫോണില്‍ സംസാരിച്ചതിന് ഇന്ത്യ താക്കീത് ചെയ്തിരുന്നു.

സംഭവിച്ചത് ഗുരുതരമായ വീഴ്ചകള്‍
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി 9ന് തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. ഒരാഴ്ച വൈകിയാണ് ആക്രമണം ഉണ്ടായതെന്നു മാത്രം. കശ്മീരില്‍ യുവാക്കള്‍ കൂടുതലായി ഭീകരവാദത്തിലേക്കു തിരിയുന്നുവെന്നു കരസേന തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ യുവാക്കളുടെ നീക്കം നിരീക്ഷിക്കാനും കഴിഞ്ഞില്ല.

2017 നവംബറില്‍ പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ റഷീദ് മസൂദ് സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടും എന്ന് അന്ന് അസ്ഹര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഈ മുന്നറിയിപ്പുണ്ടായിട്ടും ഇവിടെ പ്രത്യേകം സുരക്ഷാ നിരീക്ഷണമൊന്നും ഏര്‍പ്പെടുത്തിയില്ല. 2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റഷീദിനെയും സിആര്‍പിഎഫ് വധിച്ചു. പകരം വീട്ടും എന്ന് അന്നും അസ്ഹര്‍ പ്രഖ്യാപിച്ചതാണ്. ഇതാണ് ഇപ്പോള്‍ നടപ്പാക്കിയത്.

പകരംവീട്ടാനായി, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ പരിശീലകനായിരുന്ന അബ്ദുള്‍ റഷീദ് ഗസ്സിയെ അസ്ഹര്‍ ഇന്ത്യയിലേക്ക് അയച്ചു. ഇക്കാര്യം 2018 ഡിസംബറില്‍ കശ്മീരിലെ എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ഇയാളെ പിടികൂടാന്‍ കഴിയാത്തത് മറ്റൊരു വീഴ്ചയായി. ഗസ്സി മികച്ച പരിശീലകനാണ് എന്നു മാത്രമല്ല താലിബാന്‍ ശൈലിയയിലുള്ള ആക്രമണത്തില്‍ വിദഗ്ദ്ധനുമാണ്. ഇപ്പോഴും ഗസ്സി പിടിയിലായിട്ടില്ല. ഗസ്സി ഇന്ത്യയിലുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇനിയും അക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്ന് ഭീകരരെ നിയോഗിക്കേണ്ടെന്നും ഇന്ത്യയില്‍ത്തന്നെ അവരെ പരിശീലിപ്പിക്കാമെന്നും ഗസ്സി പാക് അധികൃതരെ അറിയിച്ചിരുന്നു എന്നാണ് സൂചന.

പുല്‍വാമയിലെ ലെത്പോറ ഗ്രാമത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ലെത്പോറയ്ക്കു ചുറ്റും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തേണ്ടിയിരുന്നു. കാരണം 2017 ഡിസംബര്‍ 31 ന് ലെത്പോറയിലെ കമാന്‍ഡോ പരിശീലന കേന്ദ്രത്തില്‍ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയതാണ്. അന്ന് 7 സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെടുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category