1 GBP = 90.20 INR                       

BREAKING NEWS

കൊട്ടിയൂര്‍ പീഡനകേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 60 വര്‍ഷം കഠിനതടവ്; ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് കോടതി; മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്കും നല്‍കണം; കുട്ടിയെ രക്ഷിക്കേണ്ട വൈദികന്‍ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്തെന്ന് വിധിപ്രസ്താവം; കള്ളസാക്ഷി പറഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ഉത്തരവ്; ബാലപീഡകനായ വൈദികന്റെ ശിഷ്ട ജീവിതം പുറംലോകം കാണാതെ ജയിലറയില്‍ തന്നെ

Britishmalayali
kz´wteJI³

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ. മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കുട്ടിയെ രക്ഷിക്കേണ്ട വൈദികന്‍ തന്നെ നീചമായ ലൈംഗിക ദുരുപയോഗം ചെയ്തെന്ന് തലശ്ശേരി പോക്സോ കോടതി വിലയിരുത്തി. കള്ളസാക്ഷി പറഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടി വേണമെന്നും ഉത്തരവില്‍ പറയുന്നു. ബാലപീഡനകായ വൈദികനെതിരെ ശക്തമായ വിധിയാണ് പുറത്തുവന്നത്.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബാലികയെ പീഡിപ്പിച്ച വൈദികനെതിരായ ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറു മാറിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ വൈദികന് തിരിച്ചടി ആകുകയായിരുന്നു. വൈദികന്‍ തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം കേസില്‍ രണ്ട് മുതല്‍ ഏഴു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടു. കന്യാസ്ത്രീകളും ഫാ. തേരകവും അടക്കമുള്ളവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടത്.

തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള ഏഴു പേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി, ഡോ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ ബെറ്റി ജോസഫ് എന്നിവരായിരുന്നു മറ്റു പ്രതികള്‍. ഈ കൂട്ടുപ്രതികളെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും 7 തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രായപൂര്‍ത്തി ആയെന്നും ഉഭയകക്ഷി സമ്മാതപ്രകാരമുള്ള ലൈംഗിക ബന്ധം ആയതിനാല്‍ കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. വിചാരണക്കിടെ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറു മാറിയിരുന്നു. കമ്പ്യൂട്ടര്‍ പഠിക്കാനായി വന്ന പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറിയെങ്കിലും റോബിന്‍ വടക്കുംചേരിയെ കുടുക്കിയത് ഡിഎന്‍എ പരിശോധന ആയിരുന്നു. അമ്മയും ഇരയായ പെണ്‍കുട്ടിയും പറഞ്ഞത് കളവാണെന്ന് പൊലീസ് കോടതിയെ ബാധ്യപ്പെടുത്തി. ഇതിന് വേണ്ടി കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജനനം സംബന്ധിച്ച രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതെല്ലാം കൂടിയായതോടെ റോബിന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു.

1999 നവംബര്‍ 17-ന് പെണ്‍കുട്ടി ജനിച്ചു. നവംബര്‍ 24-ന് കൂത്തുപറമ്പ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തു. 2002ല്‍ പെണ്‍കുട്ടിയുടെ പേര് ചേര്‍ത്തു. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച രേഖ കോടതിയില്‍ ഹാജരാക്കിയത്. ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെ 12-ന് വിസ്തരിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്. ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടായതിനാല്‍ പ്രായപൂര്‍ത്തിയാകും മുമ്പാണ് പെണ്‍കുട്ടിയെ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചതെന്ന് വ്യക്തമാണ്. ഈ സാഹചര്യമാണ് റോബിന്റെ രക്ഷപ്പെടാനുള്ള മോഹങ്ങള്‍ തകര്‍ക്കുന്നത്.

വൈദികനില്‍ നിന്ന് ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ 17 വയസും 5 മാസവുമായിരുന്നു പെണ്‍കുട്ടിയുടെ പ്രായമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ലൈവ് ബര്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്. ഗര്‍ഭകാലം കൂടി കണക്കാക്കുമ്പോള്‍ പീഡനം നടന്ന വേളയില്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകള്‍ വഴി ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചു. ഇതിനിടെയാണ് കൂടുതല്‍ വ്യക്തമായ തെളിവായി ലൈവ് ബെര്‍ത്ത് റിപ്പോര്‍ട്ടിലേക്ക് കാര്യങ്ങളെത്തിയത്.

കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

മൊത്തം 54 സാക്ഷികളാണ് കേസിലുള്ളത്. കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനാണ് ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന ഫാ. തേരകം ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്. ഈ കേസില്‍ കൊട്ടിയൂര്‍ പള്ളി വികാരിയായിരുന്ന റോബിനെ രക്ഷിക്കാന്‍ കള്ളക്കളികള്‍ ഏറെ നടന്നു. തന്റെ സമ്മതത്തോടെയാണ് ഫാ.റോബിന്‍ വടക്കുഞ്ചേരിയുമായി ബന്ധപ്പെട്ടതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വിവാഹ ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരിയാണെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധനയിലായിരുന്നു ഇതു സംബന്ധിച്ച സ്ഥിരീകരണം വന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ഫാ.റോബിന്റെയും ഡിഎന്‍എ സാംപിളുകളാണ് പരിശോധന നടത്തിയത്. പെണ്‍കുട്ടി പ്രസവശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയില്‍നിന്ന് മാറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അമ്മയുടെ ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് സ്ഥിരീകരണം നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category