1 GBP = 87.90 INR                       

BREAKING NEWS

ഇവിടെ നല്ല തണുപ്പാണമ്മേ.... പുതിയ ജോലിസ്ഥലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂര്‍ മുന്‍പും വീട്ടിലേക്കു വിളിച്ചു; പിന്നെ എത്തിയത് വീരമൃത്യുവിന്റെ ഫോണ്‍ വിളി; വസന്തകുമാറിന്റെ വിധവയുടെ കണ്ണുനീര്‍ തുടക്കാനാവാതെ ലക്കിടിക്കാര്‍; എങ്ങും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള ബാനറുകളും കറുത്ത കൊടിയും മാത്രം; ഇന്നു ധീരജവാന്റെ മൃതദേഹം എത്താന്‍ ഇരിക്കവേ കണ്ണീടങ്ങാതെ നാട്ടുകാര്‍; പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഉച്ചയ്ക്ക്

Britishmalayali
kz´wteJI³

കല്‍പ്പറ്റ: ധീരജവാനെ നഷ്ടപ്പെട്ട വേദനയില്‍ പിടയുമ്പോഴും ലക്കിടിയിലെ കൊച്ചുഗ്രാമം ആത്മാഭിമാനം ഉയര്‍ത്തി പിടിച്ച് വീരമൃത്യു വരിച്ച വിവി വസന്ത് കുമാറെന്ന സൈനികന് അന്ത്യയാത്ര നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ യോദ്ധാവിനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമ്പോഴും ഈ മലയോര ഗ്രാമം കണ്ണുനീര്‍ തുടയ്ക്കുകയാണ്. വസന്തകുമാര്‍ വീരമൃത്യു വരിച്ച വിവരം ഇന്നലെ പുലര്‍ച്ചെ 4.30 നാണ് കുടുംബാംഗങ്ങളെ സിആര്‍പിഎഫ് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്കു സമീപത്തെ വാഴക്കണ്ടി വീട്ടിലേക്കു ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. സൈനികന് അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള ബാനറുകള്‍ നാട്ടില്‍ ഉയര്‍ന്നു. വസന്ത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാവതെ ഉഴലുകയാണ് നാട്ടുകാരും ബന്ധുക്കളും.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ 8.55-ന് എയര്‍ ഇന്ത്യയുടെ 845 നമ്പര്‍ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ സംസ്ഥാന ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് റോഡ്മാര്‍ഗം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി എല്‍.പി.സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം തൃക്കൈപ്പറ്റ വില്ലേജിലുള്ള മുക്കംകുന്നില്‍ സംസ്ഥാന സൈനികബഹുമതികളോടെ സംസ്‌കരിക്കും. ഇതിനുള്ള ഒരുക്കങ്ങളാണ് ലക്കിടിയില്‍ പുരോഗമിക്കുന്നത്. വസന്ത് കുമാറിന്റെ അമ്മയുടേയും ഭാര്യയുടേയും ഉയരുന്ന നിലവിളികള്‍ക്ക് ആശ്വാസമേകാന്‍ ആര്‍ക്കും കഴിയുന്നുമില്ല. ഒരു കുടുംബത്തിന്റെ മുഴുവന്‍ ആശ്രമയായിരുന്നു വസന്ത് കുമാര്‍.

'ഇവിടെ നല്ല തണുപ്പാണമ്മേ....' പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂര്‍ മുന്‍പും വസന്തകുമാര്‍ വീട്ടിലേക്കു വിളിച്ചിരുന്നു. ആ വിളിയുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. ജാലിത്തിരക്കില്‍ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ ഷീനയെയും അമ്മ ശാന്തയെയും വിളിക്കുമായിരുന്നു. ജമ്മു ശ്രീനഗര്‍ ഹൈവേയിലൂടെയാണു യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണു പോകുന്നുവെന്നും വസന്തകുമാര്‍ ഫോണില്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ അവന്തിപ്പുരയില്‍ സ്ഫോടനമുണ്ടായി. ഈ ക്രൂരതയില്‍ വസന്ത് കുമാറും യാത്രയായി. വസന്തകുമാറും സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളില്‍ വാര്‍ത്ത പരന്നെങ്കിലും വീട്ടുകാര്‍ ഒന്നും അറിഞ്ഞിരുന്നില്ല.


മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. ഒടുവില്‍, ന്യൂഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനത്തു നിന്ന് വിളിയെത്തി. ഇതോടെ വീടും ഗ്രാമവും വേദനയിലേക്ക് ഉയര്‍ന്നു. തളര്‍ന്ന് വീണ അമ്മയേയും ഭാര്യയേയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമാകുന്നുമില്ല. വയനാട് തൃക്കൈപ്പറ്റ മുക്കംകുന്ന് തറവാടുവീടിനോടു ചേര്‍ന്നുള്ള ശ്മശാനത്തിലാണ്ഔദ്യോഗിക, സൈനിക ബഹുമതികളോടെ സംസ്‌കാരം.വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാറിന് ഈയിടെ ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2 വര്‍ഷത്തിനുള്ളില്‍ വിരമിക്കുമായിരുന്നു.

വസന്ത് കുമാറിന്റെ പിതാവ് വാസുദേവന്‍ 8 മാസം മുന്‍പാണു മരിച്ചത്. ഈ ദുഃഖത്തില്‍ നിന്ന് മുക്തി തേടുന്നതിനിടെ അടുത്ത ദുരന്തവാര്‍ത്തയായി വസന്ത് കുമാറിന്റെ വേര്‍പാട് എത്തി. അമ്മ: ശാന്ത. വാസുദേവന്‍ ശാന്ത ദമ്പതികളുടെ ഏകമകനാണു വസന്തകുമാര്‍. വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണു ഭാര്യ ഷീന. മക്കള്‍: അനാമിക, അമര്‍ദീപ്. ഇവരുടെ ആകെയുള്ള താങ്ങും തണലുമാണ് ഭീകരരുടെ ക്രൂരതയില്‍ ഇല്ലാതായത്. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുപിയില്‍ നിന്ന് 12 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം: ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒന്നു വീതം. രാജസ്ഥാന്‍ 5, പഞ്ചാബ് 4, ഒഡീഷ, മഹാരാഷ്ട്ര 2 വീതം.

കഴിഞ്ഞ രണ്ടിനു നാട്ടിലെത്തിയ അദ്ദേഹം പതിവിലേറെ ആഹ്‌ളാദവാനായിരുന്നു. ഹവില്‍ദാറായി സ്ഥാനക്കയറ്റം നേടിയ സന്തോഷത്തിനു പക്ഷേ അധികം ആയുസുണ്ടായില്ല. ഒരാഴ്ച വീട്ടില്‍ തങ്ങി. കഴിഞ്ഞ എട്ടിന്, പുതിയ ജോലിസ്ഥലമായ കശ്മീരിലേക്കു മടങ്ങി. കൃത്യം ഒരാഴ്ച തികയുമ്പോഴേക്ക് ആ ദുരന്തവാര്‍ത്തയെത്തി. മുള്ള കുറുമ ആദിവാസി വിഭാഗത്തില്‍പ്പെട്ട വസന്തകുമാര്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം 20 വര്‍ഷം മുമ്പാണു സി.ആര്‍.പി.എഫില്‍ ചേര്‍ന്നത്. പഞ്ചാബിലായിരുന്ന വസന്തകുമാര്‍ സ്ഥാനം കയറ്റി കിട്ടിയാണ് ശ്രീനഗറില്‍ എത്തിയത്. ശ്രീനഗറിലേക്ക് മാറുന്നതിനു മുമ്പ് ലഭിച്ച 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്ന വസന്തകുമാര്‍ ഈ മാസം ഒമ്പതിനാണ് ജമ്മു കശ്മീരിലേക്ക് പോയത്. എട്ടു മാസം മുമ്പ് വസന്തകുമാറിന്റെ പിതാവ് മരിച്ചിരുന്നു.

വര്‍ഷങ്ങളായി വസന്തകുമാറിന്റെ കുടുംബം കുന്നത്തിടവക വില്ലേജില്‍ ഉള്‍പ്പെടുന്ന ലക്കിടി പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് സമീപമാണ് താമസിച്ചുവന്നിരുന്നത്. വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച അഞ്ചേക്കര്‍ സ്ഥലത്ത് വസന്തകുമാര്‍ 2001ല്‍ സൈനികനായി ജോലിയില്‍ പ്രവേശിച്ച് പത്ത് വര്‍ഷം പിന്നിട്ട ശേഷമാണ് പുതിയ വീട് വച്ചത്. മേപ്പാടി സ്വദേശിനിയായ ഭാര്യ ഷീനയക്കും പൂക്കോട് വെറ്ററിനറി കോളജില്‍ താല്‍ക്കാലിക തസ്തികയില്‍ ക്ലാര്‍ക്ക് ജോലി കിട്ടി. വസുമിതയാണ് ഏകസഹോദരി.

വസന്തകുമാര്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് അര്‍ധ സഹോദരന്‍ സജീവന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വസന്തകുമാര്‍ കൊല്ലപ്പെട്ട വിവരം ഭാര്യാസഹോദരന്‍ വിളിച്ചു പറയുന്നത്. ഡല്‍ഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോള്‍ വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് അറിയാനായി. ഭീകരാക്രമണത്തില്‍ മരിച്ചവരുടെതേന്നു പറഞ്ഞു വാട്സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ പ്രചരിക്കുന്നതു ശ്രദ്ധയില്‍പെട്ടു. അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് സജീവന്‍ പറഞ്ഞു

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മുശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category