1 GBP = 87.90 INR                       

BREAKING NEWS

പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളില്‍ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികള്‍ കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിച്ചുവരുന്നു; എറണാകുളത്തെ കൊതുകുകള്‍ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു! ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് വേണ്ടി ശബ്ദിച്ചവരെ ദൈവനാമത്തില്‍ കളിയാക്കിയ വൈദികന് സ്വയം സുരക്ഷയ്ക്ക് തോക്കും; കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ക്ക് സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിങ് ഗണ്‍; ഫാ വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍ പുതിയ വിവാദത്തില്‍

Britishmalayali
kz´wteJI³

 

കൊച്ചി: കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, പാസ്റ്ററല്‍ ഓറിയേന്റേഷന്‍ കൗണ്‍സില്‍ (പിഒസി) സെക്രട്ടറി, പിസിഡിറ്റി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന് സ്വന്തമായി തോക്കുണ്ടെന്ന വാദത്തില്‍ സഭയ്ക്കുള്ളില്‍ വിവാദം പുകയുന്നു. സമാധാനത്തിന്റെ സന്ദേശ വാഹകരാകേണ്ട കത്തോലിക്കാ വൈദികന്‍ എന്തിനാണ് തോക്ക് ഉപയോഗിക്കുന്നതെന്നതാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം.

സ്വയരക്ഷയ്ക്ക് നിയമാനുസൃതമായ അനുമതിയോടെ തോക്ക് കൈവശം സൂക്ഷിക്കാന്‍ നിയമപരമായി കഴിയും. 2018 സെപ്റ്റംബര്‍ മാസം 18-നു തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു വിവരാവകാശ രേഖയാണ് വിവാദത്തിന് കാരണമാകുന്നത്. ഇതില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. 2003 മുതല്‍ തിരുവല്ല പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതു തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് സംബന്ധിച്ചതമായി ബന്ധപ്പെട്ട രേഖകളും ആയുധ ലൈസന്‍സികളുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി ജെ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് തിരുവല്ല പൊലീസ് നല്‍കിയ മറുപടിയിലാണ് തോക്ക് ലൈസന്‍സികളുടെ കൂട്ടത്തില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ പേരുള്ളത്. ഫാ. വര്‍ഗീസിനെ കൂടാതെ ഫാ. സന്തോഷ് അഴകത്ത് എന്ന മറ്റൊരു വൈദികനും തോക്ക് ലൈസന്‍സിയാണ്. തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സില്‍ മേല്‍വിലാസമണ് ഫാ. വര്‍ഗീസും ഫാ. സന്തോഷും തിരുവല്ല പൊലീസ് സ്റ്റേഷനിലെ ആംസ് ലൈസന്‍സ് രജിസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

no.02/2005/III/TVLA ആണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലൈസന്‍സ് നമ്പര്‍. no.03/2005/III/TVLA എന്നതാണ് ഫാ. സന്തോഷ് അഴകത്തിന്റെ ലൈസന്‍സി നമ്പര്‍. സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിങ് ഗണ്‍ (SBBL) ഇനത്തില്‍പ്പെട്ട തോക്കാണ് രണ്ട് വൈദികര്‍ക്കും ഉള്ളതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. 2005 ല്‍ ആണ് ഇരുവരും തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നത്. ഈ വിവാരവാകാശ രേഖയ്ക്കു പിന്നിലും സഭയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണെന്നാണ് സൂചന. കന്യാസ്ത്രീ പീഡനക്കേസില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയാണ് ഫാ വര്‍ഗീസ് വള്ളിക്കാട്ടില്‍. തോക്ക് വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ഫാ തയ്യാറുമല്ല. അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളം എന്ന മറുപടിയായിരുന്നു ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഇതിനോട് പ്രതികരിക്കുന്നത്.

ജലന്ധര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെസിബിസിയുടെ പേരില്‍ പ്രസ്താവന ഇറക്കിയ വ്യക്തിയാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ കേസ് എടുത്തത് വേദനാജനകമാണെന്നും വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ച കന്യാസ്ത്രീകളുടെയും വൈദികരുടെയും നടപടി തെറ്റാണെന്നുമായിരുന്നു ഫാ. വര്‍ഗീസിന്റെ വള്ളിക്കാട്ടിന്റെ പ്രസ്താവന. കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞും ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എടുത്ത നിലപാടിനെതിരെ സഭയ്ക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇടത് സര്‍ക്കാരിന്റെ നവോത്ഥാന മതിലിലും ഉറച്ച നിലപാട് പ്രഖ്യാപിച്ച വ്യക്തിയാണ് ഫാ. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉണ്ടാക്കേണ്ടതെന്നായിരുന്നു നിലപാട് പ്രഖ്യാപനം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മ്മിതിയപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചിത്രപരമായി ശരിയായിരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു. നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ മാത്രം വാഴിക്കുകയും നവോത്ഥാന മൂല്യങ്ങളുടെ അവകാശികളായി ചിലരെ മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നത് താത്കാലികമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെങ്കിലും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് കെ.സി.ബി.സിയുടെ പ്രസ്താവനയില്‍ പറയുന്നത്. ഇങ്ങനെ നവോത്ഥാനത്തിന് തന്റേതായ നിര്‍വ്വചനം നല്‍കിയ വൈദികനാണ് തോക്ക് കേസില്‍ കുടങ്ങുന്നത്.

കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ എത്തിയതിനെ ചൊല്ലി വൈദികര്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ കൂട്ടപ്പൊരിച്ചിലാണ് സംഭവിച്ചത്. ഇതില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നിലപാട് എടുത്തവരില്‍ പ്രധാനിയായിരുന്നു ഫാ വള്ളിക്കാട്ടില്‍. കന്യാസ്ത്രീകളുടെ സമരം അതിരുവിട്ടതാണെന്ന് കുറ്റപ്പെടുത്തി കെ.സി.ബി.സി തള്ളിപ്പറഞ്ഞതിനു പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതാണ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടിനെ അന്ന് ചൊടിപ്പിച്ചത്.

''എറണാകുളത്തെ കൊതുകുകള്‍' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവര്‍ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂര്‍വസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താന്‍ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന പരിണിത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്. മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകള്‍ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളില്‍ പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികള്‍ വര്‍ഷം ചെല്ലുംതോറും കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിച്ചുവരികയാണ്... എന്നിങ്ങനെയായിരുന്നു പോകുന്നു ഫാ.വള്ളിക്കാട്ടിന്റെ പരിഹാസം. ഇത്തരത്തിലൊരു വൈദികനാണ് ഇപ്പോള്‍ തോക്ക് വിവാദത്തില്‍ ഉള്‍പ്പെടുന്നത്.

ഫാ.വള്ളിക്കാട്ടിന്റെ വിവാദമായ പഴയ ലേഖനം

എറണാകുളത്തെ കൊതുകുകള്‍ - 2
ഓഗസ്റ്റിലെ മഴക്കെടുതിയിലും പ്രളയത്തിലും മലയാളികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയത് പലതും കടപുഴകി ഒലിച്ചുപോയി. ഒപ്പം, തുടര്‍ച്ചയായി പെയ്ത മഴയില്‍ പടുമാലിന്യം കെട്ടിക്കിടന്ന കുളങ്ങള്‍ പലതും നിറഞ്ഞൊഴുകി. മാരകമായ കൊതുകുകളും കൂത്താടികളും ഒഴുകിപ്പോയി. എല്ലാവരും കരുതി മഴ കഴിയുമ്പോള്‍ മാരക രോഗങ്ങളും പകര്‍ച്ച വ്യാധികളും കുറയുമെന്ന്. എന്നാല്‍,എറണാകുളം പ്രളയഭീതിയില്‍ അമര്‍ന്നെങ്കിലും,കുളം നിറയുകയോ കവിഞ്ഞൊഴുകുകയോ ചെയ്തില്ല. കൊതുകുകള്‍ പൂര്‍വോപരി സുരക്ഷിതരായി, കര്‍മ്മനിരതരായി വിരാജിക്കുന്നു...സംസ്ഥാനം വീണ്ടും പകര്‍ച്ചവ്യാധികളുടെ ഭീതിയിലാണ്.

'എറണാകുളത്തെ കൊതുകുകള്‍' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവര്‍ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂര്‍വസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താന്‍ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്.

മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകള്‍ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളില്‍ 'പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ' പുളച്ചുനടക്കുന്ന കൂത്താടികള്‍ വര്ഷം ചെല്ലുംതോറും കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിച്ചുവരികയാണ്.

മാറിവരുന്ന പരിതഃസ്ഥിതികള്‍ക്കനുസരിച്ചു ആകര്‍ഷകമായ രൂപ ഭാവങ്ങളും വര്ണചിറകുകളും വച്ച് കൂടുതല്‍ പേരെ കുളക്കരയിലേക്കു ആകര്‍ഷിക്കാനും ഇവര്‍ വിരുതരാണ്. അങ്ങനെയാണ് പറ്റിയ ഇരകളെ കണ്ടെത്തി അവരിലേക്ക് മഹാരോഗത്തിന്റെ വിത്തുകള്‍ പാകുന്നത്.

ഒരിക്കലെങ്കിലും കുത്തേറ്റവര്‍ രക്ഷപ്പെട്ട ചരിത്രമില്ലാത്തതിനാലും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നും ഇവയ്‌ക്കെതിരെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതിനാലും കൊതുകുനിവാരണ പ്രവര്‍ത്തകര്‍ മിക്കവാറും ഈ മാരക ജീവികളോട് പൊരുത്തപ്പെട്ടുപോകാനുള്ള ശ്രമത്തിലാണ്. എറണാകുളത്തെ കൊതുകുകള്‍ അങ്ങനെ ചരിത്രത്തില്‍ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category