1 GBP = 90.20 INR                       

BREAKING NEWS

ആഭരണങ്ങളോട് കമ്പമുണ്ടായിരുന്നതിനാല്‍ അത്യാവശ്യം സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നു; ബന്ധുവിന് അണിയാന്‍ കുറച്ച് ആഭരണങ്ങള്‍ ലോക്കറില്‍ നിന്നും എടുക്കുകയും ചെയ്തു; നൂറു പവനോളം ആഭരണവും മുക്കാല്‍ലക്ഷം രൂപയും നഷ്ടമായെന്ന് മറുനാടനോട് ഡോക്ടര്‍; സ്വര്‍ണത്തിനും പണത്തിനും പുറമെ ഒന്നരലക്ഷത്തിന്റെ ഡയമണ്ടും പോയെന്നും പൊലീസിന് മൊഴി; ചെങ്ങമനാട്ട് വനിതാ ഡോക്ടറെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തില്‍ നഷ്ടക്കണക്കിലെ പൊരുത്തക്കേടും ചികഞ്ഞ് പൊലീസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

നെടുമ്പാശേരി: ചെങ്ങമനാട്ട് വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ചചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. അത്താണി മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കവര്‍ച്ച നടന്നത്. ഇവര്‍ ചെങ്ങമനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ്. അതേസമയം, വന്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ 57 പവന്‍ ആഭരണവും 79,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ പിന്നീട് ഡോക്ടര്‍ പറഞ്ഞതായും മറ്റും പുറത്തുവരുന്ന വിവരങ്ങളില്‍ കൂടുതല്‍ ആഭരണവും പണവും നഷ്ടപ്പെട്ടതായാണ് സൂചന. അതോടെ ഇക്കാര്യവും അന്വേഷിക്കുകയാണ് പൊലീസ്.

വീടിന്റെ പിന്‍വശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ അകത്തു നിന്നുള്ള കുറ്റികള്‍ ഇളക്കി മാറ്റിയാണ് രണ്ടംഗ കവര്‍ച്ച സംഘം അകത്തു കടന്നതെന്നും ഇവരില്‍ ഒരാള്‍ സാമാന്യം തടിച്ച ആളാണെന്നും ഡോക്ടര്‍ മറുനാടനോട് വ്യക്തമാക്കി. നഷ്ടപ്പെട്ട ആഭരണങ്ങളുടെ കണക്കുവിരങ്ങള്‍ സംമ്പന്ധിച്ച് ഡോക്ടര്‍ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോടും പൊലീസിനോടും വെളിപ്പെടുത്തിയ കണക്കുകള്‍ തമ്മില്‍ അന്തരമുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഡോക്ടറെ മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ 100 പവനോളം സ്വര്‍ണ്ണാഭരണങ്ങളും 75000 രൂപയും നഷ്ടപ്പെട്ടതായിട്ടാണ് മറുനാടനോട് വെളിപ്പെടുത്തിയത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍, ആലുവ ഡി വൈ എസ് പി ജയരാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി റാഫി, ചെങ്ങമനാട് എസ് ഐ എ കെ സൂധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പലവഴി്ക്കായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണ്ണാഭരണത്തിനും പണത്തിനും പുറമേ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഡൈമണ്ട് ആഭരണവും നഷ്ടപ്പെട്ടതായി ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണ്ണാഭരണത്തോട് കമ്പമുണ്ടായിരുന്നതിനാല്‍ ആവശ്യത്തിന് ആഭരണങ്ങള്‍ താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നെന്നും കുറച്ച് ആഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ നിന്നും എടുത്ത് വിവാഹ ആവശ്യത്തിന് അണിയാന്‍ ബന്ധുവിന് നല്‍കിയിരുന്നെന്നും തിരിച്ചുകൊണ്ടുവന്ന ഈ ആഭരണങ്ങള്‍കൂടി വീട്ടില്‍ സൂക്ഷിച്ചുവെന്നും ഇതാണ് ഇത്രയും സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടില്‍ ഉണ്ടാകാന്‍ കാരണമായതെന്നുമാണ് ഡോക്ടര്‍ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

മാലകളും വളകളും മോതിരങ്ങളുമുള്‍പ്പെടെ ഡോക്ടര്‍ പറഞ്ഞ കണക്ക് പ്രകാരം 57 പവന്‍ ആഭരണം നഷ്ടപ്പെട്ടതായിട്ടാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്. വിശദമായ തെളിവെടുപ്പു കഴിഞ്ഞാലേ ഇക്കാര്യത്തില്‍ കൃത്യമായ വിവരം വെളിപ്പെടുത്താനാവു എന്നാണ് പൊലീസ് നിലപാട്. വീടിന്റെ പിന്‍ഭാഗത്തു കൂടിയാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഭാഗത്ത് മരങ്ങളും മറ്റും വളര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരുടെയും കണ്ണില്‍പ്പെടാതെ കവര്‍ച്ചക്കാര്‍ക്ക് വീട്ടിലേക്ക് എത്താനുള്ള സൗകര്യം ഉണ്ടെന്നാണ് പൊലീസ് നിഗമനം.

ചെങ്ങമനാട് മേഖലയില്‍ ഇവിടുത്തെ വ്യാപാരികള്‍ വ്യാപകമായി സിസിടിവി കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് നിരവധി മോഷണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് വ്യാപാരി-വ്യവസായി സംഘടന മുന്‍കൈ എടുത്ത് കാമറകള്‍ സ്ഥാപിച്ചത്. കൃത്യതയോടെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി വിലകൂടിയ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കവര്‍ച്ചയ്‌ക്കെത്തിയവരെ കണ്ടെത്താന്‍ ഈ കാമറ ദൃശ്യങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category