1 GBP = 89.80 INR                       

BREAKING NEWS

കാമുകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നും വിവാഹത്തില്‍ നിന്നും ഒഴിഞ്ഞെന്നും അമ്മയ്ക്ക് വാട്സാപ്പ് സന്ദേശമയച്ച് തമിഴ് യുവനടിയുടെ ആത്മഹത്യ; 21കാരിയായ യാഷികയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ചെന്നൈയിലെ വീട്ടില്‍; തന്നെ പീഡിപ്പിച്ചതിന് യുവാവിനെ ശിക്ഷിക്കണമെന്നും സന്ദേശം; മൊബൈല്‍ സര്‍വീസ് കമ്പനി ജീവനക്കാരനായ കാമുകന് വേണ്ടി തിരച്ചില്‍

Britishmalayali
kz´wteJI³

ചെന്നൈ: കാമുകന്‍ വഞ്ചിച്ചുവെന്ന് അമ്മയ്ക്ക് വാട്സാപ്പ് സന്ദേശമയച്ചതിനു ശേഷം യുവനടിയുടെ ആത്മഹത്യ. തമിഴ് യുവനടി യാഷികയെയാണ് (21) ചെന്നൈ പെരവള്ളൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ കാമുകനായ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്നായിരുന്നു വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി യാഷിക കാമുകന്‍ മോഹന്‍ ബാബുവിനൊപ്പം കഴിഞ്ഞു വരികയായിരുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

വടപളനിയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്താണ് യാഷിക മൊബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി പ്രണയത്തിലാവുന്നത്. നാലു മാസം മുന്‍പ് ഇരുവരും പെരവള്ളൂരില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ച് വരികയായിരുന്നു.

വിമലിനെ നായകനാക്കി ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്ത മന്നന്‍ വഗായാര എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു മേരി ഷീല ജെബറാണി എന്ന യാഷിക.കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇവര്‍ തമ്മില്‍ കലഹവും പതിവായി. ഇതിനു പിന്നാലെ മോഹന്‍ വേറെ വീടെടുതത് താമസം മാറ്റിയിരുന്നു.

യാഷിക അമ്മയ്ക്ക് അവസാനമായി അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ കാമുകന്‍ തന്നെ വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്തിരിയുകയും തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പറഞ്ഞിരുന്നു. തന്നെ പീഡിപ്പിക്കുന്നതിന് മോഹന്‍ ബാബുവിനെ ശിക്ഷിക്കണമെന്നും യാഷിക സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.മോഹന്‍ ബാബുവിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതായി പെരവള്ളൂര്‍ പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category