1 GBP = 89.80 INR                       

BREAKING NEWS

163 വര്‍ഷം പഴക്കമുള്ള ആവി എന്‍ജിനില്‍ നൊസ്റ്റാള്‍ജിക്ക് യാത്ര ! ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടം ഹൗസ് ഫുള്‍; ട്രിപ്പ് ഹിറ്റാക്കിയത് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍; വിനോദ സഞ്ചാരത്തിന് പുത്തന്‍ അനുഭവം പകരാന്‍ പൈതൃക ട്രെയിന്‍ യാത്ര സഹായകരമാവും

Britishmalayali
kz´wteJI³

കൊച്ചി: 163 വര്‍ഷം പഴക്കമുള്ള ആവി എന്‍ജിനില്‍ നൊസ്റ്റാള്‍ജിക്ക് യാത്ര നടത്തി കുരുന്നുകളും മുതിര്‍ന്നവരും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പൈതൃക ട്രെയിനായ ഇഐആര്‍ 21ന്റെ കന്നിയോട്ടത്തിനായി ആവേശത്തോടെയാണ് കുരുന്നുകള്‍ അടക്കമുള്ളവര്‍ എത്തിയത്. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 500ഉം കുട്ടികള്‍ക്ക് 300മാണ്. എന്നാല്‍ പൈസ കാര്യമാക്കാതെ ടിക്കറ്റെടുത്ത് ആദ്യയാത്ര ഹാപ്പിയാക്കുകയായിരുന്നു ഇവര്‍.

ആവി പറക്കും ട്രെയിനില്‍ യാത്രചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തിയതിനാല്‍ ഞായറാഴ്ച്ച രാവിലെ 11നുള്ള ട്രിപ്പ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ടാകുമെന്നു ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ഡോ.രാജേഷ് ചന്ദ്രന്‍ പറഞ്ഞു. എറണാകുളം സൗത്തില്‍ നിന്നു ഉച്ചയ്ക്കു 11 മണിക്കാണു കന്നി യാത്ര തുടങ്ങിയത്. മുതിര്‍ന്നവരോടൊപ്പം ഒട്ടേറെ കുട്ടികളും യാത്രയ്ക്കെത്തിയിരുന്നു.

മുത്തച്ഛനൊപ്പം ട്രെയിനിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കുന്ന കുരുന്നുകളുടെ സന്തോഷം ഒന്നു കാണേണ്ട കാഴ്ച്ചതന്നെയായിരുന്നു. കുട്ടികള്‍ ആദ്യമായാണു ഇത്തരത്തിലുള്ള ഒരു എഞ്ചിന്‍ കാണുന്നതെന്നു ഒപ്പമുണ്ടായിരുന്ന റോസ് ജോര്‍ജ് എന്ന അമ്മപറയുന്നു. കളിപ്പാട്ടങ്ങളിലും ടിവിയിലും മാത്രം ആവി എന്‍ജിന്‍ കണ്ടിട്ടുള്ള കുരുന്നുകള്‍ക്ക് ഇത് വ്യത്യസ്ഥമായ ഒരുനുഭവമായി മാറുകയായിരുന്നു.

1855ല്‍ ഇംഗ്ലണ്ടിലെ കിറ്റ്സണ്‍ തോംസണ്‍ ആന്‍ഡ് ഹെവിറ്റ്സണ്‍ എന്ന കമ്പനി നിര്‍മ്മിച്ച ആവി എഞ്ചിന്‍ കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്. 55 വര്‍ഷത്തോളം സര്‍വീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.പിന്നീടാണു പെരമ്പൂര്‍ ലോക്കോവര്‍ക്സില്‍ കൊണ്ടു വന്നു പ്രവര്‍ത്തനക്ഷമമാക്കിയത്.

കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ ഈറ്റില്ലമായ കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ അധികമായെത്തിക്കാന്‍ പൈതൃക ട്രെയിന്‍ സര്‍വീസ് മൂലം സാധിക്കുമെന്നാണ് കരുതുന്നത്. അസിസ്റ്റന്റ് ഡിവി.മെക്കാനിക്കല്‍ എന്‍ജീനിയര്‍ എം.െക.സുബ്രഹ്മണ്യന്‍, സ്റ്റേഷന്‍ മാനേജര്‍ കെ.പി.ബി. പണിക്കര്‍, എം.ഐ.ജോസഫ് എന്നിവരും ആദ്യ ട്രിപ്പില്‍ യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്നു.പൈതൃക യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എറണാകുളം സൗത്തിലെ റിസര്‍വേഷന്‍ ഓഫിസില്‍ 24 മണിക്കൂറും ലഭ്യമാണ്. കൊമേഴ്സ്യല്‍ വിഭാഗം : 94470 57875

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category