1 GBP = 87.90 INR                       

BREAKING NEWS

ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുടെ താമസസ്ഥലത്ത് എത്തിക്കണം; ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുര്‍ഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം; കുട്ടികള്‍ ഉള്ളപ്പോള്‍ പൊലീസുകാര്‍ മഫ്തിയില്‍ ആയിരിക്കണം; ശബരിമല ദര്‍ശനം നടത്തിയ ശേഷം കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗ്ഗയുടെ പരാതിയില്‍ ബാലക്ഷേമസമിതിയുടെ തീര്‍പ്പ് ഇങ്ങനെ

Britishmalayali
kz´wteJI³

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ ശേഷം കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ്ഗ നല്‍കിയ പരാതിയല്‍ തീര്‍പ്പുകല്‍പ്പിച്ച് ജില്ലാ ബാലക്ഷേമ സമിതി. കനകദുര്‍ഗയ്ക്ക് അവരുടെ കുട്ടികളെ ആഴ്ചയിലൊരിക്കല്‍ വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടു. ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുടെ താമസസ്ഥലത്തെത്തിക്കണം.

ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുര്‍ഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം. കുട്ടികളുമായുള്ള യാത്രയിലും കനകദുര്‍ഗയുടെ വീട്ടില്‍ കുട്ടികള്‍ ഉള്ള സമയത്തും പൊലീസുകാര്‍ മഫ്തിയിലായിരിക്കണമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. ശബരിമല ദര്‍ശനം നടത്തിയ ശേഷമുണ്ടായ വധഭീഷണിയെത്തുടര്‍ന്ന് കനകദുര്‍ഗയ്ക്ക് മുഴുവന്‍സമയ പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗയുടെ പരാതിയിന്മേല്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. ഫെബ്രുവരി ആദ്യവാരത്തിലാണ് കനകദുര്‍ഗ മക്കളെ കാണാന്‍ അനുവദിക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന് നല്‍കിയത്. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ കയറാന്‍ അനുവദിച്ചതായും പൊലീസ് സംരക്ഷണം ലഭിക്കുന്നതായും ബോധിപ്പിച്ച കനകദുര്‍ഗ്ഗ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയ പരാതി.

അയ്യപ്പനെ ദര്‍ശനം നടത്തിയ യുവതി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുര്‍ഗയുമായുള്ള ബന്ധം വേര്‍പെടുത്താനാണ് കൃഷ്ണനുണ്ണി ഒരുങ്ങുന്നത്. എന്നാല്‍, കോടതി വിധി അനുസരിച്ച് ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യമാണ് കൃഷ്ണനുണ്ണിക്ക് മുന്നിലുള്ളത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇവര്‍ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. കനകദുര്‍ഗ തനിച്ചാണു താമസം. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോള്‍ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഒന്നും ഓര്‍ത്തില്ല. ശബരിമല കയറിയാല്‍ മതിയെന്ന ചിന്തയായിരുന്നു അവര്‍ക്ക്. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇരുളിന്റെ മറവില്‍ പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തി കനകദുര്‍ഗ്ഗയും ബിന്ദുവും. ഇതിന്ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുര്‍ഗ്ഗ നയിച്ചത്.

പിന്നീടു ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുര്‍ഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category