1 GBP = 87.90 INR                       

BREAKING NEWS

'സ്വന്തം കീശയില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ദുബായില്‍ ഞാന്‍ പരിപാടി അവതരിപ്പിച്ചത്'; ലോക കേരള സഭയില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് സൗജന്യമായാണെന്നും ഏഴു ലക്ഷം കൈപ്പറ്റിയെന്ന വാര്‍ത്ത തെറ്റാണെന്നും ആശാ ശരത്ത്; ഗള്‍ഫ് മലയാളികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളോട് മുഖ്യമന്ത്രി ക്രിയാത്മക നിലപാടാണ് സ്വീകരിച്ചത് എന്നും ലോക കേരള സഭാംഗം കൂടിയായ താരം

Britishmalayali
kz´wteJI³

ദുബായ് : സ്വന്തം കീശയില്‍ നിന്നും അരലക്ഷം ദിര്‍ഹം(പത്തു ലക്ഷം രൂപ) ചെലവാക്കിയാണ് ലോക കേരള സഭയില്‍ താന്‍ നൃത്തപരിപാടി അവതരിപ്പിച്ചതെന്നും പണം വാങ്ങിയിട്ടുണ്ട് എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. ഏഴ് ലക്ഷം രൂപ കൈപ്പറ്റിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഇതെന്നും ആദ്യം പ്രചരണം ഉണ്ടായെന്നും എന്നാല്‍ ഇത് തെറ്റാണെന്നും താരം പറയുന്നു. എന്റെ നാടിനോടുള്ള സ്നേഹമാണ് ഞാനും എന്റെ കുട്ടികളും പ്രകടിപ്പിച്ചത്.

അതെന്റെ ബാധ്യതയാണെന്നും കരുതുന്നു. ദുബായില്‍ നടക്കുന്ന ലോക കേരളാ സഭാ സമ്മേളന വേദിയില്‍ മാാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആശ. താന്‍ നടത്തുന്ന കൈരളി കലാകേന്ദ്രത്തിലെ നൂറിലേറെ കുട്ടികളും പരിപാടിയില്‍ അണിനിരന്നുവെന്നും ഇവര്‍ക്കെല്ലാം നൃത്ത ഉടയാടകള്‍ക്ക് മാത്രം ലക്ഷങ്ങള്‍ വേണ്ടിവന്നതായും ആശാ ശരത് വ്യക്തമാക്കി. വളരെ ഭംഗിയായിട്ടാണ് ലോക കേരളാ സഭ നടന്നുവരുന്നത്.

ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞവര്‍ഷം ഞങ്ങള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളോട് വളരെ ക്രിയാത്മകമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത് എന്നത് സന്തോഷം പകരുന്നു.കലാസാംസ്‌കാരിക സംബന്ധമായ ഒത്തിരി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഈവര്‍ഷവും തനിക്ക് സാധിച്ചുവെന്നും. അക്കാര്യങ്ങളിലും മികച്ച നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക കേരളാ സഭാ അംഗം കൂടിയായ നടി പറഞ്ഞു.

പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയുടെ രചനയില്‍ ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിലാണ് ആശാ ശരത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചെറിയാന്‍ കല്‍പകവാടിയുടെ രചനയില്‍ എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രവും ഏതാണ്ട് പൂര്‍ത്തിയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category