1 GBP = 87.90 INR                       

BREAKING NEWS

കൊലപ്പെട്ട എല്ലാ സൈനികരുടേയും കുടുംബത്തെ ആജീവനാന്തം സ്പോണ്‍സര്‍ ചെയ്യും; സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും മെഡിക്കല്‍ സുരക്ഷയുമൊരുക്കും; ഓരോരുത്തരേയും സ്പോണ്‍സര്‍ ചെയ്യുന്നത് ഇന്‍ഡിവുഡ് ശതകോടീശ്വര്‍ ക്ലബിലെ അംഗങ്ങള്‍; പുല്‍വാമ ദുരന്തത്തിന്റെ ഇരകള്‍ക്ക് രക്ഷയൊരുക്കി ദുബായിലെ വ്യവസായിയും മലയാളിയുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യവസായികളും എത്തുകയാണ്. ഈ അവസരത്തിലാണ് സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സഹായം നല്‍കാന്‍ പ്രമുഖ വ്യവസായികളായ ഏരീസ് ഗ്രൂപ്പ് പദ്ധതിയൊരുക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ആജീവനാന്ത സുരക്ഷയൊരുക്കുന്ന പദ്ധതി മുന്നോട്ട് വച്ച് മാതൃകയാവുകയാണ് ഏരീസ് ഗ്രൂപ്പ്.

ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന ഇന്‍ഡിവൂഡിലൂടെയാണ് സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം എത്തുന്നത്. കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ ചെലവുകളും സ്‌പോണ്‍സര്‍മാരിലൂടെ വഹിക്കുന്നതാണ് പദ്ധതി. മാത്രമല്ല കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഏരീസ് ഗ്രൂപ്പില്‍ ജോലി നല്‍കുമെന്നും സോഹന്‍ റോയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങള്‍ വഴി സ്‌പോണ്‍സര്‍ഷിപ്പും ധനസഹായവും ലഭ്യമാക്കുന്നത് വഴി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

ക്ലബ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ സ്‌പോണ്‍സര്‍മാരെ സൈനികരുടെ കുടുംബവുമായി ബന്ധിപ്പിക്കുക, കൃത്യമായി സഹായങ്ങള്‍ കൈമാറുക, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക തുടങ്ങി എല്ലാ നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. ഭീകരാക്രമണത്തില്‍ സൈനികര്‍ക്ക് ജീവന്‍ ബലികഴിക്കേണ്ടി വന്നത് ഇന്ത്യക്കാരനും വേണ്ടിയാണെന്ന വസ്തുത വിസ്മരിക്കാനാകില്ലെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് വ്യക്തമാക്കി.

ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വയനാട് സ്വദേശി വസന്തകുമാറിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ ഇന്‍ഡിവുഡ് മുന്‍കൈ എടുക്കും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്നും അതിനായി ഓരോ ഭാരതീയനും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category